Get Updates
Get notified of breaking news, exclusive insights, and must-see stories!

രാപ്പകൽ സമരം ആട്ടവും പാട്ടുമായി ആഘോഷമാക്കി കോൺഗ്രസ് പ്രവർത്തകർ! വീഡിയോ വൈറലാകുന്നു... പ്രതിഷേധവും...

മട്ടന്നൂർ ഷുഹൈബ് വധത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തൊട്ടാകെ വ്യാപക പ്രതിഷേധമാണുണ്ടായത്.

Recommended Video

cmsvideo
    രാപ്പകൽ സമരം ആഘോഷമാക്കി കോൺഗ്രസ് പ്രവർത്തകർ | Oneindia Malayalam

    കൊല്ലം: കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിന്റെ ഏറ്റവും അവസാനത്തെ ഇരയായിരുന്നു മട്ടന്നൂരിലെ ഷുഹൈബ്. യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്ന ഷുഹൈബിനെ ഭക്ഷണം കഴിക്കുന്നതിനിടെയായിരുന്നു സിപിഎം ക്രിമിനൽ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.

    മട്ടന്നൂർ ഷുഹൈബ് വധത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തൊട്ടാകെ വ്യാപക പ്രതിഷേധമാണുണ്ടായത്. അക്രമത്തിന് പിന്നിൽ സിപിഎം നേതാക്കളുണ്ടെന്നും, യഥാർഥ പ്രതികളെ പിടികൂടണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി സമരങ്ങൾ സംഘടിപ്പിച്ചു. ഷുഹൈബ് വധത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെ സുധാകരൻ ഒമ്പത് ദിവസം നിരാഹരം കിടക്കുകയുമുണ്ടായി.

     അന്വേഷണം...

    അന്വേഷണം...

    മട്ടന്നൂർ ഷുഹൈബ് വധത്തിൽ സിബിഐ അന്വേഷണമെന്ന ആവശ്യം സർക്കാർ തള്ളിക്കളഞ്ഞതോടെ കോൺഗ്രസ് സമരങ്ങൾ ശക്തമാക്കിയിരുന്നു. കെ സുധാകരൻ നിരാഹാരം അവസാനിപ്പിച്ചെങ്കിലും സംസ്ഥാന വ്യാപകമായി സമരം സംഘടിപ്പിക്കാനായിരുന്നു കോൺഗ്രസിന്റെ തീരുമാനം.

    രാപ്പകൽ സമരം...

    രാപ്പകൽ സമരം...

    പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ നിയോജ മണ്ഡലങ്ങളിലും രാപ്പകൽ സമരം സംഘടിപ്പിക്കുമെന്നായിരുന്നു കോൺഗ്രസിന്റെയും യുഡിഎഫിന്റെയും പ്രധാന തീരുമാനം. ഇതനുസരിച്ച് മാർച്ച് രണ്ട് ശനിയാഴ്ച രാവിലെ മുതൽ 140 നിയോജക മണ്ഡലങ്ങളിലും രാപ്പകൽ സമരം സംഘടിപ്പിച്ചു.

    വീഡിയോ...

    വീഡിയോ...

    മാർച്ച് രണ്ടിന് രാവിലെ തുടങ്ങിയ രാപ്പകൽ സമരം മാർച്ച് മൂന്നിന് രാവിലെയാണ് അവസാനിച്ചത്. നിരവധി യുഡിഎഫ് പ്രവർത്തകരാണ് മിക്ക സമരകേന്ദ്രങ്ങളിലും പങ്കെടുത്തത്. എന്നാൽ അതിനിടെ കൊല്ലം ഇരവിപുരത്തെ രാപ്പകൽ സമരം മാത്രം വിവാദമായി മാറി.

     പാട്ടും ഡാൻസും...

    പാട്ടും ഡാൻസും...

    ഷുഹൈബിന് സ്മരണാഞ്ജലികൾ അർപ്പിച്ചുള്ള രാപ്പകൽ സമരത്തിനിടെ കോൺഗ്രസ്, യുഡിഎഫ് പ്രവർത്തകർ പാട്ടു പാടിയും നൃത്തം ചവിട്ടിയും ആഘോഷമാക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഇരവിപുരത്തെ രാപ്പകൽ സമരം വിവാദമായത്.

    അടിച്ചുപൊളിക്കുന്നു...

    അടിച്ചുപൊളിക്കുന്നു...

    സമരപ്പന്തലിൽ രാത്രിയിലുണ്ടായിരുന്ന യുഡിഎഫ് പ്രവർത്തകരാണ് ഉച്ചത്തിൽ പാട്ട് വച്ച് നൃത്തം ചെയ്തത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

     പ്രതിഷേധം...

    പ്രതിഷേധം...

    സഹപ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ സംഘടിപ്പ പ്രതിഷേധ സമരം ഇത്തരത്തിൽ ആഘോഷമാക്കിയ കോൺഗ്രസ് പ്രവർത്തകർക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധമാണുയരുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+