കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശുഹൈബ് വധം: ടിപി കേസിലെ പ്രതികള്‍ ആസൂത്രണം ചെയ്തതെന്ന ചെന്നിത്തലയുടെ ആരോപണം ശരിയെന്ന് ആര്‍എംപി

Google Oneindia Malayalam News

കോഴിക്കോട്: മട്ടന്നൂര്‍ ഷുഹൈബ് വധം ടിപി വധക്കേസ് പ്രതികള്‍ ജയിലില്‍ ആസൂത്രണം ചെയ്തതാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം ശരിയാണെന്ന് ആര്‍എംപി നേതാക്കള്‍. ഇപി ജയരാജന്റെ പ്രൈവറ്റ് സെക്രട്ടറിക്ക് ഷുഹൈബ് വധത്തില്‍ പങ്കുണ്ട്. ടിപി.ചന്ദ്രശേഖരന്‍ വധത്തിന് ശേഷം തങ്ങള്‍ക്കെതിരായ ഏറ്റവും വലിയ ആക്രമണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും നടപടിയെടുക്കേണ്ട വടകര റൂറല്‍ എസ്പിയടക്കമുള്ളവര്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ പണിയാണെടുക്കുന്നതെന്നും ആര്‍എംപി കേന്ദ്ര കമ്മറ്റിയംഗം കെകെരമ, സംസ്ഥാന സെക്രട്ടറി എന്‍ വേണു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ശുഹൈബ് കൊല്ലപ്പെട്ട ദിവസം ദുരൂഹ നീക്കങ്ങള്‍; കിര്‍മാണി മനോജ് ജയിലിലില്ല!! നിയന്ത്രണങ്ങള്‍ ലംഘിച്ചുശുഹൈബ് കൊല്ലപ്പെട്ട ദിവസം ദുരൂഹ നീക്കങ്ങള്‍; കിര്‍മാണി മനോജ് ജയിലിലില്ല!! നിയന്ത്രണങ്ങള്‍ ലംഘിച്ചു

കേരളത്തില്‍ ഏറ്റവും വലിയ ഫാഷിസ്റ്റുകള്‍ സിപിഎമ്മാണെന്നും ആര്‍എംപി നേതാക്കളെയും പ്രവര്‍ത്തകരെയും പൊലീസിനെ ഉപയോഗിച്ച് വേട്ടയാടി ഇല്ലാതാക്കാനുള്ള ഭരണകൂടഭീകരത ജനാധിപത്യ വിശ്വാസികളെ അണിനിരത്തി ഒറ്റക്കെട്ടായി നേരിടുമെന്നും നേതാക്കള്‍ പറഞ്ഞു. സംസ്ഥാനത്ത് ആഭ്യന്തര സംവിധാനം തകര്‍ന്നടിഞ്ഞു. എതിര്‍ശബ്ദങ്ങളെ ഇല്ലായ്മചെയ്യാനാണ് സിപിഎം ശ്രമം. ജില്ല നേതൃത്വത്തിന്റെ അറിവോടെയാണ് തുടര്‍ച്ചയായി ആക്രമണം നടക്കുന്നത്. ഓര്‍ക്കാട്ടേരിച്ചന്തയില്‍ പാര്‍ടി യുവ നേതാവ് അഗിത്തിനെ ആക്രമിച്ചാണ് തുടക്കമിട്ടത്.

kk rema
കണ്ണൂരിലെ കരിയാട്, കിടഞ്ഞി, കോഴിക്കോട് ജില്ലയിലെ എടച്ചേരി, വടകര, ഒഞ്ചിയം എന്നീ 'ഭാഗങ്ങളില്‍ നിന്ന് സായുധ ക്രിമിനലുകള്‍ ഓര്‍ക്കാട്ടേരി സിപിഎം ഓഫീസില്‍ കേന്ദ്രീകരിച്ച കാര്യം ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും നടപടിയുണ്ടായില്ല. സിപിഎം ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സായുധ ആക്രമണം സിപിഎം നേതൃത്വവും പൊലീസിലെ ഒരു വിഭാഗവും തമ്മിലുള്ള ഗൂഡാലോചനയുടെ ഫലമാണ്.

ഷുഹൈബ് വധം; പ്രതിഷേധത്തിലും കണ്ണൂരില്‍ ഗ്രൂപ്പ് കളിഷുഹൈബ് വധം; പ്രതിഷേധത്തിലും കണ്ണൂരില്‍ ഗ്രൂപ്പ് കളി

ടിപി ചന്ദ്രശേഖരനെയെന്ന പോലെ എന്‍ വേണുവിനെയും വധിക്കാനാണ് നീക്കം. സംരക്ഷണം നടത്താനെന്ന വ്യാജേന തടഞ്ഞ്‌നിര്‍ത്തി ആര്‍എംപിക്കാരെ വധശ്രമക്കേസില്‍ പെടുത്തിയിരിക്കയാണ്. കെകെ രമക്കെതിരെ നിരന്തരം സൈബര്‍ അക്രമണം നടക്കുന്നു. പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്ത അവസ്ഥയാണ്. ജില്ലാ പ്രസിഡന്റ് കെകെ കുഞ്ഞിക്കണാരന്‍, സെക്രട്ടറി കെപി പ്രകാശന്‍ എന്നിവരും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

English summary
shuhaib murder was executed by tp case culprits says RMP.Police was inactive to investigate the case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X