കടന്നപ്പള്ളിക്ക് നേരെ കണ്ണൂരിൽ കരിങ്കൊടി! സൈക്കിൾ സവാരി കഴിഞ്ഞെത്തിയ മന്ത്രി റോഡിൽ കുടുങ്ങി...
രാവിലെ സൈക്കിൾ സവാരി കഴിഞ്ഞ് മടങ്ങിപ്പോകാനിരുന്ന മന്ത്രിക്ക് നേരെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടിയുമായി പാഞ്ഞടുത്തത്.
കണ്ണൂർ: കോൺഗ്രസ് നേതാവ് കെ സുധാകരന്റെ നിരാഹാര സമരം അവസാനിപ്പിക്കാൻ സർക്കാർ ഇടപെടാത്തതിൽ പ്രതിഷേധിച്ച് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശി. ഞായറാഴ്ച രാവിലെ കണ്ണൂർ കലക്ട്രേറ്റിന് സമീപത്തായിരുന്നു സംഭവം.
രാവിലെ സൈക്കിൾ സവാരി കഴിഞ്ഞ് മടങ്ങിപ്പോകാനിരുന്ന മന്ത്രിക്ക് നേരെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടിയുമായി പാഞ്ഞടുത്തത്. സൈക്കിൾ സവാരി കഴിഞ്ഞ് ഔദ്യോഗിക വാഹനത്തായി റോഡിൽ കാത്തുനിൽക്കുന്നതിനിടെയായിരുന്നു യൂത്ത് കോൺഗ്രസിന്റെ അപ്രതീക്ഷിത പ്രതിഷേധം.

യൂത്ത് കോൺഗ്രസ് കണ്ണൂർ ലോക്സഭ മണ്ഡലം പ്രസിഡന്റ് ജോഷി കണ്ടത്തിലിന്റെ നേതൃത്വത്തിലെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രിയെ വളഞ്ഞാണ് കരിങ്കൊടി വീശിയത്. ഇതോടെ, പൈലറ്റ് വാഹനത്തിലുണ്ടായിരുന്ന പോലീസുകാരെത്തി മന്ത്രിയ്ക്ക് സുരക്ഷാകവചം തീർത്തു.
തുടർന്ന് പോലീസുകാർ ഇടപെട്ട് മന്ത്രിയെ സ്ഥലത്ത് നിന്നു മാറ്റുകയും ഉടൻതന്നെ വാഹനത്തിൽ കയറ്റിവിടുകയും ചെയ്തു. കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കെ സുധാകരന്റെ സമരപ്പന്തലിലേക്ക് പോയി. അതിനിടെ, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചെന്ന് സോഷ്യൽ മീഡിയയിലടക്കം വാർത്ത പ്രചരിച്ചതോടെ കൂടുതൽ ഇടത് പ്രവർത്തകർ കണ്ണൂർ നഗരത്തിലേക്കെത്തി.












Click it and Unblock the Notifications