കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷുഹൈബിനെ കൊല്ലാന്‍ പിന്തുടര്‍ന്നത് രണ്ടുദിവസം; വാള്‍ നഷ്ടമായി, വിവാഹവും!! ആകാശ് എത്തിയപ്പോള്‍...

അന്വേഷണം സിബിഐക്ക് കൈമാറണമെന്നാണ് ഷുഹൈബിന്റെ മാതാപിതാക്കള്‍ കോടതിയില്‍ ആവശ്യപ്പെട്ടത്.

  • By Ashif
Google Oneindia Malayalam News

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എടയന്നൂരിലെ ഷുഹൈബിനെ അക്രമി സംഘം പിന്തുടര്‍ന്നത് രണ്ടുദിവസം. മട്ടന്നൂരിലെ സിപിഎം നേതാവ് നല്‍കിയ ക്വട്ടേഷന്‍ ഏറ്റെടുത്ത അക്രമികള്‍ കാര്‍ വാടകയ്ക്ക് എടുത്താണ് ഷുഹൈബിനെ പിന്തുടര്‍ന്നത്. എന്നാല്‍ രണ്ടുദിവസം പലപ്പോഴായി ഷുഹൈബിനെ കണ്ടെങ്കിലും കൊലപ്പെടുത്താന്‍ സാധിച്ചില്ല. അതിന് കാരണങ്ങളുമുണ്ട്. അതിനിടെ ഷുഹൈബിനെ പിന്തുടരുന്നതിനിടെ പ്രതികളില്‍ നിന്ന് വാള്‍ നഷ്ടമാകുകയും ചെയ്തു. പ്രതികളെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് നിര്‍ണായകമായ വിവരങ്ങള്‍ പുറത്തായത്...

സിബിഐ വരുമോ

സിബിഐ വരുമോ

ഷുഹൈബ് വധം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കെയാണ പ്രതികള്‍ നല്‍കിയ മൊഴി ശ്രദ്ധേയമാകുന്നത്. ഷുഹൈബിനെ കൊലപ്പെടുത്താന്‍ തയ്യാറായി രണ്ടുദിവസമാണത്രെ പ്രതികള്‍ കറങ്ങിനടന്നത്.

ആകാശ് ആദ്യം ഉണ്ടായിരുന്നില്ല

ആകാശ് ആദ്യം ഉണ്ടായിരുന്നില്ല

ആകാശ് തില്ലങ്കേരി, രജിന്‍ രാജ് എന്നീ പ്രതികളെയാണ് പോലീസ് വിശദമായി ചോദ്യം ചെയ്തത്. ആകാശ് ആദ്യദിനം സംഘത്തില്‍ ഉണ്ടായിരുന്നില്ല. ഇയാള്‍ എത്തിയതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്.

ശ്രമം പരാജയപ്പെട്ടു

ശ്രമം പരാജയപ്പെട്ടു

ഷുഹൈബിനെ പിന്തുടര്‍ന്ന വേളയിലെല്ലാം അദ്ദേഹത്തോടൊപ്പം ആളുകള്‍ ഉണ്ടായിരുന്നു. ഇതാണ് പലപ്പോഴും കൊലപ്പെടുത്താന്‍ സാധിക്കാതെ വന്നത്. അതിനിടെ പ്രതികളില്‍ നിന്ന വാള്‍ നഷ്ടമാകുകയും ചെയ്തു.

വാള്‍ നഷ്ടമായത്

വാള്‍ നഷ്ടമായത്

വെള്ളപ്പറമ്പില്‍ വച്ചാണ് ഒരു വാള്‍ നഷ്ടമായത്. ഇത് പിന്നീട് പോലീസ് കണ്ടെടുത്തിരുന്നു. പതിനൊന്നാം തിയ്യതി മുതലാണ് പ്രതികള്‍ ഷുഹൈബിന്റെ പിന്നാലെ കൂടിയത്.

വിവാഹത്തിന് പോയി

വിവാഹത്തിന് പോയി

എന്നാല്‍ അന്ന് കൊലപാതകത്തിന് സാധിച്ചില്ല. തൊട്ടടുത്ത ദിവസവും വാടകയ്ക്ക് എടുത്ത കാറില്‍ കറങ്ങി. ആദ്യ ദിവസം ഷുഹൈബ് ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതും പ്രതികളുടെ പദ്ധതി പാളാന്‍ കാരണമായി.

12ന് രാവിലെ സംഭിവിച്ചത്

12ന് രാവിലെ സംഭിവിച്ചത്

12ന് രാവിലെ വീണ്ടും അക്രമികള്‍ ഷുഹൈബിനെ പിന്തുടര്‍ന്നു. അന്നാണ് വെള്ളപ്പറമ്പില്‍ വച്ച വാള്‍ നഷ്ടമായത്. എന്നാല്‍ വൈകീട്ടോടെ ആകാശ് സംഘത്തിനൊപ്പം ചേര്‍ന്നു.

രാത്രി കൃത്യം നിര്‍വഹിച്ചു

രാത്രി കൃത്യം നിര്‍വഹിച്ചു

ആകാശ് എത്തിയതോടെയാണ് കാര്യങ്ങള്‍ മാറിയതത്രെ. 12 രാത്രി 11 മണിയോടെയാണ് സുഹൃത്തുന്റെ തട്ടുകടയില്‍ ചായകുടിക്കുകയായിരുന്ന ഷുഹൈബിനെ സംഘം കൊലപ്പെടുത്തിയത്.

ആസൂത്രണം

ആസൂത്രണം

ഇതുവരെ കേസില്‍ ആറ് പേരെ പോലീസ് പിടികൂടിയിട്ടുണ്ട്. കൊലപ്പെടുത്താന്‍ വന്ന കാറിലുണ്ടായിരുന്ന മുഴുവന്‍ പേരും പിടിയിലായിട്ടുണ്ട്. ഇനി ആസൂത്രണം നടത്തിയവരെയാണ് പിടിക്കാനുള്ളത്.

ഹൈക്കോടതി വിമര്‍ശനം

ഹൈക്കോടതി വിമര്‍ശനം

അതേസമയം, ഹൈക്കോടതി പോലീസിനെ രൂക്ഷമായി വിമര്‍ശിച്ചത് അന്വേഷണ സംഘത്തിന് തിരിച്ചടിയായി. അക്രമികള്‍ ഉപയോഗിച്ച ആയുധം കണ്ടെടുക്കാന്‍ സാധിക്കാത്തത് എന്താണെന്ന് കോടതി ചോദിച്ചു.

ചോര്‍ത്തിയത് ആര്

ചോര്‍ത്തിയത് ആര്

അന്വേഷണ വിവരങ്ങള്‍ ചോരുന്നുണ്ടെന്ന പരാമര്‍ശം ഗുരുതരമാണെന്നും കോടതി നിരീക്ഷിച്ചു. പോലീസില്‍ ചാരന്‍മാരുണ്ടെന്ന് എസ്പി പറഞ്ഞതിന്റെ അടിസ്ഥാനവും കോടതി ചോദിച്ചു.

സിബിഐ മറുപടി

സിബിഐ മറുപടി

അന്വേഷണം സിബിഐക്ക് കൈമാറണമെന്നാണ് ഷുഹൈബിന്റെ മാതാപിതാക്കള്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ ഒരാഴ്ചയ്ക്കകം മറുപടി പറയാമെന്ന് സിബിഐ അറിയിച്ചു. പ്രതികള്‍ക്ക് സിപിഎം നേതാക്കളുമായുള്ള ബന്ധവും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സുധാകരന്‍ നിര്‍ത്തി

സുധാകരന്‍ നിര്‍ത്തി

അതേസമയം, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തിയ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ സമരം അവസാനിപ്പിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാരങ്ങാനീര് നല്‍കിയാണ് സമരം അവസാനിപ്പിച്ചത്. സമരം യുഡിഎഫ് ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചതിനാലാണ് സുധാകരന്‍ നിരാഹാരം അവസാനിപ്പിച്ചത്.

ഷുഹൈബിന്റെ ജീവനെടുത്ത ആയുധം എവിടെയെന്ന് ഹൈക്കോടതി! സിബിഐ തീരുമാനം ഒരാഴ്ചയ്ക്കകം...ഷുഹൈബിന്റെ ജീവനെടുത്ത ആയുധം എവിടെയെന്ന് ഹൈക്കോടതി! സിബിഐ തീരുമാനം ഒരാഴ്ചയ്ക്കകം...

ശ്രീദേവി വഞ്ചിക്കപ്പെട്ടു; കടുത്ത മാനസിക സമ്മര്‍ദ്ദം!! ക്രൂര മര്‍ദ്ദനം, ഞെട്ടുന്ന വെളിപ്പെടുത്തല്‍ശ്രീദേവി വഞ്ചിക്കപ്പെട്ടു; കടുത്ത മാനസിക സമ്മര്‍ദ്ദം!! ക്രൂര മര്‍ദ്ദനം, ഞെട്ടുന്ന വെളിപ്പെടുത്തല്‍

ശ്രീദേവിയുടെ മരണത്തില്‍ കഥ മാറുന്നു; മരണം നേരത്തെ സംഭവിച്ചു, ഡോക്ടറെ വിളിച്ചില്ലെന്ന് റിപ്പോര്‍ട്ട്ശ്രീദേവിയുടെ മരണത്തില്‍ കഥ മാറുന്നു; മരണം നേരത്തെ സംഭവിച്ചു, ഡോക്ടറെ വിളിച്ചില്ലെന്ന് റിപ്പോര്‍ട്ട്

English summary
Kannur Youth Congress Leader Shuhaib Murder: Accused confessions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X