കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവൻ തീവ്രവാദിയല്ല! മലപ്പുറം സ്വദേശി ശുഹൈബ് നിരപരാധിയെന്ന്, അബുദാബി കോടതി വെറുതെവിട്ടയാൾ...

മാധ്യമങ്ങളിൽ ശുഹൈബിനെക്കുറിച്ച് പ്രചരിക്കുന്നത് ശരിയല്ലെന്നും വേങ്ങരയിലെ പൈപ്പ് ബോംബ് കേസിലെ പ്രതിപ്പട്ടികയിൽ ശുഹൈബിന്റെ പേരില്ലെന്നും ബന്ധുക്കൾ പറഞ്ഞു.

Google Oneindia Malayalam News

മലപ്പുറം: അഹമ്മദാബാദ് സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്ത മലപ്പുറം കൊടിഞ്ഞി സ്വദേശി ശുഹൈബ് നിരപരാധിയെന്ന് ബന്ധുക്കൾ. ശുഹൈബിനെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമാണെന്നും സംഭവത്തെക്കുറിച്ച് മാധ്യമങ്ങളിൽ പ്രചരിക്കുന്നത് തെറ്റാണെന്നും ബന്ധുക്കൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

ചങ്കുറപ്പുള്ളവരാണ് മുസ്ലീം ഉമ്മത്ത്,മോദിക്കെതിരെ മദനി;ഉമ്മാക്കി കാണിച്ച് പേടിപ്പിക്കേണ്ട,വീഡിയോ ചങ്കുറപ്പുള്ളവരാണ് മുസ്ലീം ഉമ്മത്ത്,മോദിക്കെതിരെ മദനി;ഉമ്മാക്കി കാണിച്ച് പേടിപ്പിക്കേണ്ട,വീഡിയോ

പോത്തുകൾ പരസ്പരം കൊമ്പുകോർത്തു! തടയാനെത്തിയ ഉടമസ്ഥൻ പോത്തിന്റെ കുത്തേറ്റു മരിച്ചു, സംഭവം കൊച്ചിയിൽപോത്തുകൾ പരസ്പരം കൊമ്പുകോർത്തു! തടയാനെത്തിയ ഉടമസ്ഥൻ പോത്തിന്റെ കുത്തേറ്റു മരിച്ചു, സംഭവം കൊച്ചിയിൽ

രണ്ടത്താണിയിൽ ഇലക്ട്രോണിക്ക് കട നടത്തിയിരുന്ന സമയത്ത് സത്താർ ഭായ് എന്നയാളെ ശുഹൈബ് ജോലിക്ക് നിർത്തിയിരുന്നു. പിന്നീട് ഈ സ്ഥാപനം പൂട്ടി മറ്റുജോലികളിലേക്ക് തിരിഞ്ഞു. അതിനിടെ, സത്താർ ഭായിയെ ചില കേസുകളുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടിയിരുന്നു. ഇതിനുശേഷമാണ് പോലീസ് ശുഹൈബിനെയും കുടുംബത്തെയും വേട്ടയാടാൻ തുടങ്ങിയത്.

arrest

മാധ്യമങ്ങളിൽ ശുഹൈബിനെക്കുറിച്ച് പ്രചരിക്കുന്നത് ശരിയല്ലെന്നും വേങ്ങരയിലെ പൈപ്പ് ബോംബ് കേസിലെ പ്രതിപ്പട്ടികയിൽ ശുഹൈബിന്റെ പേരില്ലെന്നും ബന്ധുക്കൾ പറഞ്ഞു. നാട്ടിൽ ഒരു കേസിലും പെടാത്ത ശുഹൈബ് ഇന്ത്യൻ മുജാഹിദ്ദീന്റെ ഗൾഫ് കോർഡിനേറ്ററാണെന്നും, സിമി പ്രവർത്തകനാണെന്നുമുള്ള അസത്യങ്ങളാണ് മാധ്യമങ്ങളിൽ പ്രചരിക്കുന്നതെന്നും ബന്ധുക്കൾ ആരോപിച്ചു.

അഹമ്മബാദ് സ്ഫോടനക്കേസിലെ ഒളിവിൽ കഴിയുന്ന പ്രതിയാണെന്ന് പോലീസ് ബോധ്യപ്പെടുത്തിയതിനെ തുടർന്നാണ് ഇന്റർപോൾ ശുഹൈബിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. തുടർന്ന് 2010ൽ സൗദിയിൽ നിന്ന് മടങ്ങുന്നതിനിടെ ഷാർജ വിമാനത്താവളത്തിൽ നിന്നും ശുഹൈബിനെ പിടികൂടി. ഇന്ത്യയിൽ ശുഹൈബിനെതിരെയുള്ള കേസുകളുടെ രേഖകൾ ഹാജരാക്കാത്തതിനെ തുടർന്ന് അബുദാബി കോടതി ശുഹൈബിനെ ജാമ്യത്തിൽ വിടുകയും പിന്നീട് കേസുകൾ പിൻവലിക്കുകയും ചെയ്തിരുന്നു.

യുഎഇയിൽ ജോലിചെയ്ത് വന്നിരുന്ന ശുഹൈബ് വിസ കാലാവധി അവസാനിച്ചതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കരിപ്പൂരിൽ വെച്ച് അറസ്റ്റ് ചെയ്തത്. ശുഹൈബിന്റെ കാര്യത്തിൽ ആശങ്കയുണ്ടെന്നും, നീതി ലഭിക്കാനായി പോരാട്ടം തുടരുമെന്നും ബന്ധുക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

English summary
shuhaib's relatives conducted press meet in malappuram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X