ഷുഹൈബ് വധം: കുടുംബം സുപ്രീംകോടതിയിലേക്ക്, സംസ്ഥാന പോലീസില്‍ വിശ്വാസമില്ല
കണ്ണൂര്‍: മട്ടന്നൂര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സുപ്രീംകോടതിയെ സമീപിക്കും. സിബിഐ അന്വേഷണത്തിന് നിര്‍ദേശിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നടപടി ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്ത പശ്ചാത്തലത്തിലാണിത്. അടുത്താഴ്ച സുപ്രീംകോടതിയെ സമീപിക്കുമെന്ന് കുടുംബവുമായി ബന്ധപ്പെട്ടവര്‍ സൂചന നല്കി.

കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് കുടുംബം ഇങ്ങനെ ഒരു നിലപാടിലെത്തിയത്. നേരത്തെ ഷുഹൈബിന്റെ രക്ഷിതാക്കള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. സംസ്ഥാന പോലീസ് നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും യഥാര്‍ഥ പ്രതികള്‍ രക്ഷപ്പെടുമെന്ന്ും ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ഹൈക്കോടതി പോലീസ് അന്വേഷണത്തെ രൂക്ഷമായി വിമര്‍ശിക്കുകയും സര്‍ക്കാര്‍ നിലപാട് തള്ളി അന്വേഷണം സിബിഐക്ക് കൈമാറുകയും ചെയ്തു. തുടര്‍ന്ന് സര്‍ക്കാര്‍ ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ സമര്‍പ്പിക്കുകയായിരുന്നു. ഹൈക്കോടതി ഡിവിഷന് ബെഞ്ച്, സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്തു. ഈ പശ്ചാത്തലത്തിലാണ് കുടുംബം സുപ്രീംകോടതിയെ സമീപിക്കുന്നത്.
ഷുഹൈബ് വധം നടന്ന് ഒരുമാസം തികയുംമുമ്പാണ് കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ഇക്കാര്യം തന്നെയാണ് സര്‍ക്കാരും കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. ഇത്രയും ദിവസത്തിനകം കേസ് അന്വേഷണം വളരെ മുന്നോട്ട് പോയെന്നും 11 പ്രതികളെ പിടികൂടിയെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചിരുന്നു. ഇക്കാര്യം പരിഗണിച്ചാണ് സിബിഐ തല്ക്കാലം വേണ്ടെന്ന് ഡിവിഷന് ബെഞ്ച് തീരുമാനിച്ചത്.
പക്ഷേ, കേസിലെ പ്രധാന പ്രതി ആകാശിന് ജയിലില്‍ ചട്ടങ്ങള്‍ ലംഘിച്ച് സൗകര്യം ചെയ്തുവെന്ന വിവരം പുറത്തുവന്നത് കുടുംബം സുപ്രീംകോടതിയെ ബോധിപ്പിക്കും. മാത്രമല്ല, സിപിഎമ്മുകാരാണ് പ്രതികള്‍ എന്നതിനാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തുന്ന അന്വേഷണത്തില്‍ നീതി ലഭിക്കുമെന്ന് തോന്നുന്നില്ലെന്നും അവര്‍ വ്യക്തമാക്കും. കേന്ദ്രസര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് തടസം നില്ക്കാനിടയില്ല. മാത്രമല്ല, അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് നേരത്തെ സിബിഐ ഹൈക്കോടതിയെ ബോധിപ്പിക്കുകയും ചെയ്തിരുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications