കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷുഹൈബ് വധം: കുടുംബം സുപ്രീംകോടതിയിലേക്ക്, സംസ്ഥാന പോലീസില്‍ വിശ്വാസമില്ല

Google Oneindia Malayalam News

കണ്ണൂര്‍: മട്ടന്നൂര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സുപ്രീംകോടതിയെ സമീപിക്കും. സിബിഐ അന്വേഷണത്തിന് നിര്‍ദേശിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നടപടി ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്ത പശ്ചാത്തലത്തിലാണിത്. അടുത്താഴ്ച സുപ്രീംകോടതിയെ സമീപിക്കുമെന്ന് കുടുംബവുമായി ബന്ധപ്പെട്ടവര്‍ സൂചന നല്‍കി.

Shuhaib

കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് കുടുംബം ഇങ്ങനെ ഒരു നിലപാടിലെത്തിയത്. നേരത്തെ ഷുഹൈബിന്റെ രക്ഷിതാക്കള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. സംസ്ഥാന പോലീസ് നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും യഥാര്‍ഥ പ്രതികള്‍ രക്ഷപ്പെടുമെന്ന്ും ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

ഹൈക്കോടതി പോലീസ് അന്വേഷണത്തെ രൂക്ഷമായി വിമര്‍ശിക്കുകയും സര്‍ക്കാര്‍ നിലപാട് തള്ളി അന്വേഷണം സിബിഐക്ക് കൈമാറുകയും ചെയ്തു. തുടര്‍ന്ന് സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ സമര്‍പ്പിക്കുകയായിരുന്നു. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്, സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് സ്‌റ്റേ ചെയ്തു. ഈ പശ്ചാത്തലത്തിലാണ് കുടുംബം സുപ്രീംകോടതിയെ സമീപിക്കുന്നത്.

സൗദി കിരീടാവകാശി ചരിത്രമറിയാത്തവന്‍; യുദ്ധം എന്തെന്നറിയാത്ത പോഴന്‍: ഇറാന്‍സൗദി കിരീടാവകാശി ചരിത്രമറിയാത്തവന്‍; യുദ്ധം എന്തെന്നറിയാത്ത പോഴന്‍: ഇറാന്‍

ഷുഹൈബ് വധം നടന്ന് ഒരുമാസം തികയുംമുമ്പാണ് കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ഇക്കാര്യം തന്നെയാണ് സര്‍ക്കാരും കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. ഇത്രയും ദിവസത്തിനകം കേസ് അന്വേഷണം വളരെ മുന്നോട്ട് പോയെന്നും 11 പ്രതികളെ പിടികൂടിയെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചിരുന്നു. ഇക്കാര്യം പരിഗണിച്ചാണ് സിബിഐ തല്‍ക്കാലം വേണ്ടെന്ന് ഡിവിഷന്‍ ബെഞ്ച് തീരുമാനിച്ചത്.

പക്ഷേ, കേസിലെ പ്രധാന പ്രതി ആകാശിന് ജയിലില്‍ ചട്ടങ്ങള്‍ ലംഘിച്ച് സൗകര്യം ചെയ്തുവെന്ന വിവരം പുറത്തുവന്നത് കുടുംബം സുപ്രീംകോടതിയെ ബോധിപ്പിക്കും. മാത്രമല്ല, സിപിഎമ്മുകാരാണ് പ്രതികള്‍ എന്നതിനാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തുന്ന അന്വേഷണത്തില്‍ നീതി ലഭിക്കുമെന്ന് തോന്നുന്നില്ലെന്നും അവര്‍ വ്യക്തമാക്കും. കേന്ദ്രസര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് തടസം നില്‍ക്കാനിടയില്ല. മാത്രമല്ല, അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് നേരത്തെ സിബിഐ ഹൈക്കോടതിയെ ബോധിപ്പിക്കുകയും ചെയ്തിരുന്നു.

English summary
Shuhaib Murder: Family to approach Supreme court for CBI Probe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X