കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷുക്കൂര്‍ വധം: സിബിഐ സിപിഎമ്മിന് കുരുക്കാകുമോ? ഹര്‍ജി ഹൈക്കോടതി തള്ളി!!!

കേസില്‍ പോലീസിന്റെ അന്വേണം മുന്നോട്ട് പോകുന്നുണ്ട്. അന്വേഷണം അവസാന ഘട്ടത്തിലാണ് തുടങ്ങിയ വാദങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിച്ചത്.

  • By Jince K Benny
Google Oneindia Malayalam News

കൊച്ചി: ഷുക്കൂര്‍ വധക്കേസില്‍ സിപിഎമ്മിന് തിരിച്ചടി. ഷുക്കൂര്‍ വധക്കേസില്‍ സിബിഐ അന്വേഷണത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പി ജയരാജനും ടിവി രാജേഷ് എംഎല്‍എയം സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ വിധിക്കെതിരെ നല്‍കിയ ഹര്‍ജിയാണ് ഡിവിഷന്‍ ബഞ്ച് തള്ളിയത്.

 TV Rajesh and P Jayarajan

കേസില്‍ പോലീസിന്റെ അന്വേണം മുന്നോട്ട് പോകുന്നുണ്ട്. അന്വേഷണം അവസാന ഘട്ടത്തിലാണ് തുടങ്ങിയ ന്യായങ്ങളാണ് ഇരുവരും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. കേസ് സിബിഐയ്ക്ക് വിടേണ്ട സാഹചര്യമില്ലെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

ഹൈക്കോടതി സിംഗിള്‍ ബഞ്ചില്‍ ഉന്നയിച്ച് അതേ വാദം ഇരുവരും ഡിവിഷന്‍ ബഞ്ചിന് മുന്നിലും ആവര്‍ത്തിക്കുകയായിരുന്നു. എന്നാല്‍ ഈ വാദം അംഗീകരിക്കാതെ സിംഗിള്‍ ബഞ്ച് അന്വേഷണം സിബിഐയ്ക്ക് വിടുകയായിരുന്നു. അതിനെതിരെയാണ് ഇവര്‍ അപ്പീലിന് പോയത്.

2012 ഫെബ്രുവരി 20ന് പട്ടുവം അരിയിലില്‍ പി ജയരാജനും ടിവി രാജേഷ് എംഎല്‍എയും ആക്രമിക്കപ്പെട്ടതിന്റെ തിരിച്ചടിയായി മണിക്കൂറുകള്‍ക്ക് ശേഷം സിപിഎം ശക്തി കേന്ദ്രമായ കീഴറ വള്ളുവന്‍ കടവില്‍വച്ച് ഷുക്കൂറിനെ കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഷുക്കൂറിന്റെ സുഹൃത്തിനും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. പോലീസ് തയാറാക്കിയ എഫ്‌ഐആറില്‍ പി ജയരാജന്‍ 32ഉം ടിവി രാജേഷ് എംഎല്‍എ 33 പ്രതികളായിരുന്നു.

English summary
P Jayarajan and TV Rajesh had pointed out that the ongoing police investigation into the case is in its final stage. The circumstances do no warrant the handing over the case to CBI, they had said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X