കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷുക്കൂര്‍ വധക്കേസില്‍ സിബിഐക്ക് കനത്ത തിരിച്ചടി; ആവശ്യം കോടതി തള്ളി, കുറ്റപത്രം മടക്കി

Google Oneindia Malayalam News

Recommended Video

cmsvideo
ഷുക്കൂർ വധത്തിൽ സി പി എമ്മിന്റെ ഭാവി എന്ത് | Oneindia Malayalam

തലശേരി: എംഎസ്എഫ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിബിഐക്ക് കനത്ത തിരിച്ചടി. സിബിഐ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം തലശേരി കോടതി തള്ളി. സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനും ടിവി രാജേഷ് എംഎല്‍എക്കുമെതിരെ ഗൂഢാലോചന കുറ്റം ചുമത്തി സമര്‍പ്പിച്ച കുറ്റപത്രമാണ് കോടതി മടക്കിയത്. വിചാരണ കൊച്ചിയിലെ സിബിഐ കോടതിയിലേക്ക് മാറ്റണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യവും കോടതി അംഗീകരിച്ചില്ല. ഇക്കാര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും തലശേരി കോടതി വ്യക്തമാക്കി.

Ariyil

സിബിഐക്ക് കുറ്റപത്രവുമായി ഹൈക്കോടതിയെ സമീപിക്കാം. കുറ്റപത്രം ഏത് കോടതി പരിഗണിക്കണമെന്ന് ഹൈക്കോടതി തീരുമാനിക്കട്ടെ എന്നും കോടതി വ്യക്തമാക്കി. ജയരാജനും രാജേഷും സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയും കോടതി പരിഗണിച്ചില്ല. കുറ്റപത്രം പരിഗണിക്കേണ്ട കോടതി ഏതാണെന്ന് തീരുമാനിച്ച ശേഷം വിടുതല്‍ ഹര്‍ജി പരിഗണിക്കും.

ഇക്കഴിഞ്ഞ 14നാണ് കേസ് കൊച്ചിയിലെ കോടതിയിലേക്ക് മാറ്റണമെന്ന് സിബിഐ തലശേരി കോടതിയില്‍ ആവശ്യപ്പെട്ടത്. പ്രതിഭാഗം ഈ ആവശ്യത്തെ എതിര്‍ത്തു. കേസില്‍ കഴിഞ്ഞവര്‍ഷം കൊച്ചിയിലെ സിബിഐ കോടതിയില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇത് സ്വീകരിച്ചില്ല. തുടര്‍ന്നാണ് തലശേരി കോടതിയില്‍ സമര്‍പ്പിച്ചത്. രണ്ടാഴ്ച മുമ്പ് സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് ജയരാജനെതിരെ ഗൂഢാലോചന കുറ്റം ചുമത്തിയിരുന്നത്.

യുപിയില്‍ കോണ്‍ഗ്രസ് 26 സീറ്റ് നേടും; ആഭ്യന്തര കണക്കെടുപ്പില്‍ തെളിഞ്ഞത്... 2009 ആവര്‍ത്തിക്കുംയുപിയില്‍ കോണ്‍ഗ്രസ് 26 സീറ്റ് നേടും; ആഭ്യന്തര കണക്കെടുപ്പില്‍ തെളിഞ്ഞത്... 2009 ആവര്‍ത്തിക്കും

ഷുക്കൂറിന്റെ കുടുംബവും കേസിന്റെ വിചാരണ കണ്ണൂരില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. പി ജയരാജന്‍, ടിവി രാജേഷ് എന്നിവരുള്‍പ്പെടെ ആറ് പ്രതികളുടെ പേരില്‍ ഗൂഢാലോചന കുറ്റം ചുമത്തിയാണ് സിബിഐ സംഘം കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഇരുവരും യഥാക്രമം 32, 33 പ്രതികളാണ്.

കേസിലെ ആദ്യ രണ്ട് സാക്ഷികള്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരാണെന്ന് പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു. ഇവരില്‍ ഒരാളെ മാത്രമാണ് ചോദ്യം ചെയ്തത്. ഇതില്‍ ദുരൂഹതയുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു.

English summary
Ariyil Shukkur Murder Case Thalasseri court rejects CBI demands
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X