Get Updates
Get notified of breaking news, exclusive insights, and must-see stories!

പി. ജയരാജൻ വധശ്രമക്കേസിലെ. പ്രതികളെ വെറുതെവിട്ടത് സ്വാഗതം ചെയ്തു ലീഗും കോൺഗ്രസും

കണ്ണുർ: തളിപ്പറമ്പ് അരിയിൽ സി.പി.എം നേതാവ് പി.ജയരാജനെതിരെയുണ്ടായ വധശ്രമകേസിലെ പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെവിട്ട കോടതി വിധി സ്വാഗതം ചെയ്ത് കോൺഗ്രസും മുസ്ലിം ലീഗും. വിധി സിപിഎമ്മിന് തിരിച്ചടിയാണെന്ന് മുൻ ഡി.സി.സി പ്രസിഡൻ്റ് സതീശൻ പാച്ചേനിയും മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ കരീംചേലേരിയും പറഞ്ഞു.ഇതോടെ അരിയിൽ ഷുക്കൂർ വധത്തിനു കാരണമായി പാർട്ടിയും ജയരാജനും പറഞ്ഞ വധശ്രമക്കേസ് കെട്ടിച്ചമച്ചതാണെന്ന മുസ്ലീം ലീഗും യു ഡി എഫും ഉയർത്തിയ വാദങ്ങൾ സാധൂകരിക്കപ്പെടുകയാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.

pjayarajan8-1617905613-1

2012 ഫെബ്രുവരിയിൽ തളിപ്പറമ്പ് അരിയിൽ നടന്ന വധശ്രമ കേസിലെ പ്രതികളെയാണ് കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടത്. തളിപ്പറമ്പ് അരിയിലെ മുസ്ലീം ലീഗ് പ്രവർത്തകരായ 12 പേരെയാണ് കണ്ണുർ അസി.സെഷൻസ് കോടതി വെറുതെ വിട്ടത്.ഈ സംഘർഷത്തിൻ്റെ തുടർച്ചയായാണ് അരിയിൽ ഷുക്കൂർ കൊല്ലപ്പെട്ടത്.അരിയിൽ ഷുക്കൂർ വധക്കേസിൽ ഗൂഢാലോചന കുറ്റത്തിന് പി.ജയരാജൻ, മുൻ കല്യാശേരി എം.എൽ.എ ടി .വി രാജേഷ് എന്നിവരെ പ്രതി ചേർത്തിരുന്നു.

മുസ്ലിം ലീഗ് അക്രമത്തിൽ തകർന്ന പ്രവർത്തകരുടെ വീടുകൾ സന്ദർശിക്കുന്നതിനാണ് അന്നത്തെ കണ്ണുർ ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജനും സംസ്ഥാന കമ്മിറ്റി അംഗമായ ടി.വി രാജേഷും പ്രദേശത്തേക്ക് വാഹനങ്ങളിൽ പോയത്.ഇതിനിടെ തങ്ങൾക്കുനേരെ വധശ്രമമുണ്ടായെന്നായിരുന്നു ആരോപണം.എന്നാൽ മുസ്‌ലിം ലീഗ് പ്രവർത്തകരെ വെറുതെ വിട്ട വിധിയെ കുറിച്ചു ജയരാജൻ പ്രതികരിച്ചില്ലെ

Recommended Video

cmsvideo
    Covaxin gets approval for children from 2 to 18

    ഇതാര്... ഭൂമിയിലേക്ക് ഇറങ്ങി വന്ന മാലാഖയോ; അലസാന്‍ഡ്രയുടെ ഫോട്ടോഷൂട്ട് വൈറല്‍

    വിധി പകർപ്പ് കിട്ടിയതിനു ശേഷം പ്രതികരിക്കാമെന്നാണ് പി.ജയരാജൻ തൻ്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. 2012 ഫെബ്രുവരി 20ാം തിയ്യതി കണ്ണൂർ അരിയിൽ വെച്ചാണ് സംഭവം നടന്നത്. അന്നത്തെ സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജനെയും കല്ല്യാശ്ശേരി മണ്ഡലം എം.എൽ.എ ടി.വി രാജേഷിനെയും തടഞ്ഞു നിർത്തി വധിക്കാൻ ശ്രമിച്ചുവെന്നായിരുന്നു ആരോപണം. പട്ടുവം അരിയിൽ പ്രദേശത്ത് മുസ്‌ലിംലീഗ് - സി.പി.എം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റയാളെയും തകർക്കപ്പെട്ട വീടുകളും കാണാനെത്തിയതായിരുന്നു ഇവർ. ഈ സംഭവത്തിൽ പങ്കാളിയാണെന്ന് സി.പി.എം ആരോപിച്ച തളിപ്പറമ്പ് മുനിസിപ്പാലിറ്റി എം.എസ്.എഫ് ട്രഷറർ അരിയിൽ അബ്ദുഷുക്കൂർ അന്ന് വൈകീട്ട് കീഴറയിൽ വെച്ച് കൊല്ലപ്പെട്ടിരുന്നു. സംഭവം കെട്ടുകഥയാണെന്നും ഷുക്കൂറിനെ കൊല്ലാനായി ഉണ്ടാക്കിയതാണെന്നും മുസ്‌ലിം ലീഗ് ആരോപിച്ചിരുന്നു. 15 പ്രതികളാണ് ഉണ്ടായിരുന്നത്. 12 പേരെ വെറുതേ വിട്ടു. രണ്ടുപേരുടെ വിചാരണ പയ്യന്നൂർ കോടതിയിൽ നടക്കുകയാണ്. ഒരാളുടെ വിചാരണ തലശ്ശേരി ജുവനൈൽ കോർട്ടിൽ നടക്കുകയാണ്.കേരളം മുഴുവൻ രാഷ്ട്രീയ കോളി ള ക്കമുണ്ടാക്കിയ ഷൂക്കൂർ വധത്തിന് കാരണമായ കേസിലെ പ്രതികളെ കോടതി കുറ്റക്കാരല്ലെന്ന് വെറുതെ വിട്ടത് ജയരാജനും സി.പി.എമ്മിനും കനത്ത തിരിച്ചടിയായിരിക്കുകയാണ്. ഈ കോടതി വിധിയുടെ പശ്ചാത്തലത്തിൽ അരിയിൽ ഷുക്കൂർ വധം രാഷ്ട്രീയ പ്രചാരണ വിഷയമാക്കാനാണ് യു.ഡി.എഫ് തീരുമാനം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+