തന്നെ മൂലയ്ക്കിരുത്താന്‍ നോക്കേണ്ടെന്ന് ആവര്‍ത്തിച്ച് വിഎസ്
തിരുവനന്തപുരം: തന്നെ മൂലയ്ക്കിരുത്താന്‍ നോക്കേണ്ടെന്ന് ആവര്‍ത്തിച്ച് വിഎസ്. തിരഞ്ഞെടുപ്പില്‍ മത്സരിച്ചരിക്കാനിറങ്ങിയത് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ്. എന്നാല്‍ അനീതിക്കെതിരെയുള്ള പോരാട്ടം തുടരുമെന്ന് വിഎസ് ആവര്‍ത്തിച്ചു.
പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള അവസാന പത്രസമ്മേളനത്തില്‍ കേരളത്തിന്റെ കാവലാളായി തുടരുമെന്ന് വിഎസ് പറഞ്ഞിരുന്നു അതിനു പിന്നാലെയാണ് തന്റെ നിലപാടുകള്‍ വ്യക്തമാക്കികൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ്.

ദേശീയ തലത്തില്‍ വര്‍ഗീയതയ്ക്ക് എതിരെ സന്ധിയില്ലാ പോരാട്ടം നയിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സമര ശക്തി നിലനിര്‍ത്താന്‍ കേരളത്തിലെ ഇടത് വിജയം അനിവാര്യമായിരുന്നു. ഇത്തരമൊരു ചരിത്ര മുഹൂര്‍ത്തത്തിലാണ് കേരളത്തില്‍ ഇടത് ഭരണം ഉറപ്പാക്കുക എന്ന ഉത്തരവാദിത്വം ഏറ്റെടുത്തതെന്നും വിഎസ് പറയുന്നു.
തന്റെ കൂടി എളിയ പങ്കാളിത്തത്തില്‍ മാറ്റി മറിക്കപ്പെട്ട കേരള സമൂഹത്തോടും അതിന് നേതൃത്വം നല്‍കിയ പാര്‍ട്ടിയോടും ഈ പോരാട്ടത്തിന് എന്നും പിന്തുണയും ഐക്യദാര്‍ഡ്യവും നല്‍കിയ ജനങ്ങളോടുള്ള കടമയാണ് കേരളത്തില്‍ ഇടതുഭരണം ഉറപ്പാക്കുക എന്നത്. അതിനുവേണ്ടിയാണ് താന്‍ അങ്ങോളമിങ്ങോളം സഞ്ചരിച്ചതെന്നും വിഎസ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
അഴിമതിക്കും വര്‍ഗീയതയ്ക്കും എതിരായി കേരളത്തിന്റെ മണ്ണും പ്രകൃതിയും മാനവും സംരക്ഷിക്കാന്‍ വേണ്ടി കൊക്കിന് ശ്വാസമുള്ളിടത്തോളം കാലം പോരാട്ടം തുടരുമെന്ന് പറഞ്ഞാണ് വിഎസ് സ്റ്റാറ്റസ് അവസാനിപ്പിക്കുന്നത്.












Click it and Unblock the Notifications