കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്വേതയുടെ മൊഴി; അപമാനിച്ചത് പീതാംബര കുറുപ്പു തന്നെ

  • By Aswathi
Google Oneindia Malayalam News

കൊച്ചി:കൊല്ലത്ത് വള്ളംകളി മത്സരം ഉദ്ഘാടനം ചെയ്യാനെത്തിയ തന്നെ പൊതുവേദിയില്‍ വച്ച് ശാരീരികമായി അപമാനിച്ചത് എന്‍ പീതാംബര കുറുപ്പ് എംപി തന്നെയാണെന്ന് നടി ശ്വേതാ മേനോന്‍. വേദിയില്‍ ഒന്നിലധികം പേര്‍ തന്നെ അപമാനിച്ചെന്നും ശ്വേത പൊലീസിന് മൊഴി നല്‍കി. പീതാബംര കുറുപ്പിനെ കണ്ടാലറിയാമെന്നും മറ്റുള്ളവരുടെ പേരറിയില്ലെന്നും ശ്വേത അന്വേഷണ സംഘത്തോട് പറഞ്ഞു.

സിഐ സിസിലിയുടെ നേത്യത്വത്തിലുള്ള സംഘം കൊല്ലത്തു നിന്ന് ശ്വേതയുടെ ഫഌറ്റിലെത്തി മൊഴിയെടുക്കുകയായിരുന്നു. ഡിവൈഎഫ്‌ഐ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് നടപടി. പീതാംബര കുറുപ്പിന് പുറമെ കണ്ടാല്‍ അറിയാവുന്ന മറ്റൊരാളും തന്നെ അപമാനിച്ചെന്നാണ് ശ്വേതയുടെ മൊഴി. പൊതുവേദിയില്‍ തനിക്കുണ്ടായ അപമാനം മറക്കാന്‍ കഴിയുന്നതല്ലെന്നും മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും ശ്വേത അറിയിച്ചു.

Swetha Menon

ചൊവ്വാഴ്ചയാണ് മുഖ്യമന്ത്രിയെ നേരിട്ട് കാണാനുള്ള അനുമതി ലഭിച്ചത്. അന്ന് പരാതി നേരില്‍ കണ്ട് എഴുതി നല്‍കും. സിനിമാ സംഘടനയായ അമ്മയുടെ പ്രതിനിധികളുമായി സംസാരിച്ചതിന് ശേഷമാണ് പരാതി നല്‍കാന്‍ തീരുമാനിച്ചതെന്നും പരാതിയില്‍ ഉറച്ചു നില്‍ക്കുന്നെന്നും ശ്വേത വ്യക്തമാക്കി. വേദിയില്‍ തനിക്കുണ്ടായ അപമാനം കളക്ടറെ ഫോണില്‍ വിളിച്ച് പറഞ്ഞപ്പോള്‍ ക്ഷമ ചോദിച്ച അദ്ദേഹം പിന്നീട് വാക്ക് മാറ്റിയതാണ്‌ തന്നെ ഏറ്റവും വേദനിപ്പിച്ചതെന്ന് ശ്വേത പറഞ്ഞു.

വെള്ളിയാഴ്ചയാണ് കളക്ടറുടെ ക്ഷണം സ്വീകരിച്ച് കൊല്ലത്ത് പ്രസ്ഡന്റ്‌സ് ട്രോഫി വള്ളംകളി ഉദ്ഘാടനം ചെയ്യാന്‍ ശ്വേത കൊല്ലത്ത് എത്തിയത്. അവിടെ വച്ചാണ് നടിക്ക് ദുരനുഭവമുണ്ടായത്‌. അതേസമയം, പൊതുജനങ്ങളുടെ ശല്യത്തെതുടര്‍ന്ന് ഒരച്ഛന്റെ സ്ഥാനത്തു നിന്ന് താനവരെ സംരക്ഷിക്കുകയായിരുന്നെന്ന് പീതാബംരക്കുറുപ്പ് പ്രതികരിച്ചു. അപമാനിച്ചത് മറ്റ്പലരുമാണെന്നും തന്നെ വെറുതെ വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്നും പീതാംബര കുറുപ്പ് പറഞ്ഞു.

English summary
Congress MP N Peethambara Kurup, embroiled in controversy over alleged molestation of Malayalam cine actress Shweta Menon at a function here on Friday evening, on Saturday strongly denied having committed such an act.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X