ശ്വേത മേനോന് ചെയ്യേണ്ടത് ഇതാണ്; ഒരു കോടി നല്‍കേണ്ടി വരുമ്പോള്‍ പിന്നിലുള്ളവരെ പുറത്തറിയാം: ശാന്തിവിള ദിനേശ്
തനിക്കെതിരെ അടിസ്ഥാന രഹിതമായ പരാതി നല്കിയ മാർട്ടിന് മേനാച്ചേരിക്കെതിരെ ശ്വേത മേനോന് മാനനഷ്ടകേസ് കൊടുക്കണമെന്ന് സംവിധായകന് ശാന്തിവിള ദിനേശ്. ഇനി ഒരാളും ഇത്തരം പരാതിയുമായി വരാന്‍ പാടില്ല. അതിനാല്‍ ചുരുങ്ങിയത് ഒരു കോടി രൂപയ്ക്കെങ്കിലും ശ്വേത മേനോന് മാനനഷ്ട കേസ് ഫയല്‍ ചെയ്യണം. അങ്ങനെ ഒരുകോടി രൂപ തരേണ്ട സാഹചര്യമുണ്ടായാല്‍ ആര് പറഞ്ഞിട്ടാണ് ഇതൊക്കെ ചെയ്തതെന്ന് ഇവന് തത്ത പറയുന്നത് പറയുമെന്നും ശാന്തിവിള ദിനേശ് പറയുന്നു.
ഇനി പിന്നില്‍ ആരെന്ന് പറയാന്‍ തയ്യാറാകാതെ ഒരു കോടി തരാനാണ് തീരുമാനമെങ്കില്‍ അത് അമ്മ സംഘടനയ്ക്ക് നല്കിയാലും വേണ്ടില്ല. സംഘടന തിരഞ്ഞെടുപ്പ് വരുമ്പോള്‍ ഇനി മറ്റൊരു നടിക്ക് ഇതുപോലുള്ള തിക്താനുഭവം ഉണ്ടാവാതിരിക്കാന്‍ നിയമനടപടികളുമായി മുന്നോട്ട് പോകുകയാണ് വേണ്ടത്. യഥാർത്ഥത്തില്‍ ഇദ്ദേഹത്തിന്റെ പശ്ചാത്തലം അന്വേഷിച്ചിട്ട് വേണമായിരുന്നു കോടതി ശ്വേതയ്ക്കെതിരെ കേസെടുക്കാന്‍ നിർദേശിക്കുന്നതിന്.

ശ്വേത മേനോന് ചങ്കൂറ്റമുള്ള സ്ത്രീയാണ്. മോശമല്ലാത്ത സാമ്പത്തികവും ഉണ്ട്. മലയാളത്തിലെ എല്ലാ സിനിമ സംഘടനകളുടേയും പിന്തുണ ഈ വിഷയത്തില്‍ ശ്വേതയ്ക്ക് കിട്ടും. ഇതൊക്കെ ഇല്ലാതിരുന്ന ഒരു പാവം സ്ത്രീക്കെതിരെയായിരുന്നു ഇത്തരം ഒരു പരാതി വന്നിരുന്നതെങ്കില്‍ എന്ന് നിങ്ങള്‍ ആലോചിച്ച് നോക്കൂ.. എപ്പോഴെ ജാമ്യം നിഷേധിച്ച് ജയിലില്‍ കയറ്റിയേനെയെന്നും ശാന്തിവിള ദിനേശ് ചോദിക്കുന്നു.
ഹൈക്കോടതിയിലെ ജഡ്ജി അരുണ്‍ ഈ കേസിന്റെ അന്വേഷണം സ്റ്റേ ചെയ്തു. കോടതി ഇല്ലെങ്കില്‍ ഈ നാടിന്റെ അവസ്ഥ എന്താകും. പരാതിക്കാരനെ കുറിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പും അന്വേഷിക്കണമായിരുന്നു. അതിന് ശേഷം മാത്രമാകണമായിരുന്നു ജാമ്യം പോലും ലഭിക്കാത്ത കേസ് രജിസ്റ്റർ ചെയ്യാന്‍.
ഒരു സ്ത്രീ അമ്മ പോലുള്ള സംഘടനയുടെ തലപ്പത്തേക്ക് വരുന്നതില്‍ ചിലർക്ക് ഈർഷ്യയുണ്ടാകാം. ജീവിതകാലം മുഴുവന്‍ പലവിധത്തിലുള്ള തട്ടിപ്പ് നടത്തുന്നവരും തങ്ങളോടൊപ്പം നില്‍ക്കാത്തവരെ ഒതുക്കുന്നവരും ഫ്രെയിം ചെയ്ത ഒരു കെണിയാണ് ഇതെന്ന് മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം. അതിന് കോമണ്‍സെന്‍സ് മാത്രം ഉണ്ടായാല്‍ മതി.
രവീന്ദ്രനേയും ദേവനേയും മാറ്റി നിർത്തിയാല്‍ ശ്വേതയ്ക്കെതിരായ കേസിനെ കുറിച്ച് എത്ര സിനിമാക്കാർ പ്രതികരിച്ചുവെന്ന് നിങ്ങള്‍ അന്വേഷിക്കണം. ഒറ്റയെണ്ണം പ്രതികരിച്ചില്ല. ശ്വേതയെവെച്ച് ഒരുപാട് സിനിമകള്‍ ചെയ്തവർ, നിർമ്മിച്ചവർ, കൂടെ അഭിനയിച്ചവർ എന്നിവരാരും പ്രതികരിച്ചു കണ്ടില്ല. എന്തായാരിക്കും അതിനുള്ള കാരണം എന്ന് ഞാന്‍ ആലോചിച്ചു. നമ്മളെ അല്ലാലോ, അവളെ അല്ലേ കുരുക്കിയിരിക്കുന്നത്. നമുക്ക് ഇതെല്ലാം കണ്ടിരിക്കാം എന്നായിരിക്കും അവർ ആലോചിച്ചിട്ടുണ്ടാകുക.
രഹസ്യമായി ശ്വേതയെ വിളിച്ച് പിന്തുണ അർപ്പിക്കുന്ന സിനിമാക്കാർ ഉണ്ടാകും. നട്ടെല്ല് ഇല്ലാത്തവർ എന്നെ അവരെ വിളിക്കാനാകു. ഞാന്‍ ശ്വേതയെ പിന്തുണച്ചാല്‍ കേസ് കൊടുപ്പിച്ചവന് എനിക്കെതിരെ തിരിഞ്ഞാലോ, എന്റെ കഥകള്‍ പുറത്ത് വന്നാലോ എന്നായിരിക്കും അവർ ആലോചിക്കുന്നുണ്ടാകുകയെന്നും ശാന്തിവിള ദിനേശ് പറയുന്നു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications