ശ്വേതാ മോനോന്‍ നയിക്കും: ദേവന്റെ പരാജയം 29 വോട്ടിന്: കുക്കുവിന്റെ ഭൂരിപക്ഷം 57 വോട്ട്, അനൂപിന് പരാജയം
മൂന്ന് പതിറ്റാണ്ടിന് ശേഷം താരസംഘടനയായ അമ്മയുടെ തലപ്പത്തേക്ക് വനിതകള്‍. കൊച്ചിയിലെ മാരിയറ്റ് ഹോട്ടലില്‍ വെച്ച് നടന്ന ഭാരവാഹി തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതമേനോനും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരനും വിജയിച്ചു. ആദ്യമായാണ് സംഘടനയുടെ വനിതാ പ്രസിഡന്റ്, ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വനിതകൾ തെരഞ്ഞെടുക്കപ്പെടുന്നത്.
508 പേർക്ക് വോട്ട് അവകാശം ഉണ്ടായിരുന്നെങ്കിലും ഇന്ന് വോട്ട് ചെയ്യാന്‍ എത്തിയത് 298 പേർ മാത്രമായിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്‍ ദേവനായിരുന്നു ശ്വേതമേനോന്റെ എതിരാളി. ശ്വേതക്ക് 159 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ദേവന് നേടാനായത് 132 വോട്ടുകള്‍ മാത്രമാണ്. ഇതോടെ 29 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഒരു വനിത ആദ്യമായി അമ്മയുടെ തലപ്പത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

തിരഞ്ഞെടുപ്പിന് മുമ്പ് തികഞ്ഞ ആത്മവിശ്വാസം ദേവന്‍ പങ്കുവെച്ചിരുന്നെങ്കിലും മുതിർന്ന താരങ്ങള്‍ അടക്കമുള്ളവർ വനിത പ്രതിനിധികള്‍ വരട്ടേയെന്ന നിലപാട് സ്വീകരിച്ച ശ്വേത മേനോനും കുക്കു പരമേശ്വരനും അനുകൂലമായെന്നാണ് വിലയിരുത്തപ്പെടുന്നത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ രവീന്ദ്രനെ കുക്കു പരമേശ്വരന്‍ വലിയ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്. കുക്കുവിന് 175 വോട്ടും രവീന്ദ്രന് 115 വോട്ടും ലഭിച്ചു. ഭൂരിപക്ഷം -57.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയൻ ചേർത്തല, ലക്ഷ്മിപ്രിയ, നാസർ ലത്തീഫ് എന്നിവരായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ ജയന്‍ ചേർത്തലും ലക്ഷ്മിപ്രിയയും വിജയിച്ചപ്പോള്‍ നാസർ ലത്തീഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. രണ്ട് വൈസ് പ്രസിഡന്റുമാരാണ് അമ്മക്ക് ഉണ്ടായിരിക്കുക. ട്രഷറർ സ്ഥാനത്തേക്ക് നടന്ന മത്സരത്തില്‍ ഉണ്ണി ശിവപാലിനെ അനൂപ് ചന്ദ്രന്‍ പരാജയപ്പെടുത്തി. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസൻ നേരത്തെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
സ്ത്രീകൾക്ക് 4 സീറ്റ് സംവരണമുള്ള എക്സിക്യൂട്ടീവിൽ അഞ്ജലി നായർ, ആഷ അരവിന്ദ്, നീന കുറുപ്പ്, സജിത ബേട്ടി, സരയു മോഹൻ എന്നിവരായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്. ഇതില്‍ സജിത ബേട്ടി ഒഴികേയുള്ളവർ തിരഞ്ഞെടുക്കപ്പെട്ടു. ജോയി മാത്യു, കൈലാഷ്, റോണി ഡേവിഡ് രാജ്, സന്തോഷ് കീഴാറ്റൂർ, ടിനി ടോം, വിനു മോഹന്‍, സിജോയ് വർഗീസ് എന്നിവരാണ് മറ്റ് എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങള്‍. ഹേമാ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുണ്ടായ വിവാദങ്ങളോടെയാണ് മോഹൻലാൽ 'അമ്മ'യുടെ പ്രസിഡന്റ് സ്ഥാനം ഒഴിയുകയും ഭരണസമിതിയെ പിരിച്ചുവിടുകയും ചെയ്തിരുന്നു. പിന്നാലെ അഡ്ഹോക് കമ്മിറ്റിയിരുന്നു സംഘടനയുടെ കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത്.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications