ദിലീപിനെ പിന്തുണച്ചവരാണ് ശ്വേതയും കൂട്ടരും..; വൈറല്‍ കുറിപ്പ് പങ്കുവെച്ച് അതിജീവിതയുടെ സഹോദരനും
മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മ തിരഞ്ഞെടുപ്പില്‍ വനിതകള്‍ നേതൃസ്ഥാനത്തേക്ക് എത്തിയതില്‍ സ്ത്രീസ്വാതന്ത്ര്യ പ്രഖ്യാപനം കാണുന്നില്ല എന്ന് ഇടത സഹയാത്രികന് പ്രേംകുമാര്‍. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിന് പിന്തുണ കൊടുക്കുകയും അതിജീവിതയ്ക്കൊപ്പമല്ല എന്ന് പ്രഖ്യാപിക്കുകയും ചെയ്ത സ്ത്രീകളാണ് സംഘടനയുടെ തലപ്പത്ത് എത്തിയിരിക്കുന്നത് എന്ന് പ്രേംകുമാര്‍ പറഞ്ഞു.
'അതിജീവിതക്കൊപ്പം നില്‍ക്കില്ലെന്ന് പരസ്യനിലപാടെടുത്ത ഇതെല്ലാം ഫ്രെയിംഡ് സ്റ്റോറീസ് ആണെന്ന് പറഞ്ഞ കലാകാരിയാണ് ശ്വേതാ മേനോന്. റേപ്പിസ്റ്റിനൊപ്പം നിന്ന എഎംഎംഎ. നേതൃത്വത്തെ ഗ്രില്‍ ചെയ്ത കൊച്ചിയിലെ മാധ്യമപ്രവര്‍ത്തകരെ നോക്കിയലറിയവിളിച്ച ആണ്‍കൂട്ടത്തിനൊപ്പം വേദിയില്‍ നിന്ന കലാകാരിയാണ് കുക്കു പരമേശ്വരന്, ദിലീപ് ജയിലില്‍ നിന്നിറങ്ങിയപ്പോള്‍ ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു കരഞ്ഞ് വൈറലായ കലാകാരിയാണ് ലക്ഷിപ്രിയ,' പ്രേംകുമാര്‍ പറഞ്ഞു.

ശോഭാ സുരേന്ദ്രന് ബിജെപി പ്രസിഡണ്ടായാല്‍ സ്ത്രീവിമോചനമെന്ന പേരില്‍ അതാഘോഷിക്കാന്‍ താനുണ്ടാകില്ല എന്നും അദ്ദേഹം പറഞ്ഞു. അതേസമയം പ്രേംകുമാറിന്റെ കുറിപ്പ് അതിജീവിതയുടെ സഹോദരനും പങ്ക് വെച്ചിട്ടുണ്ട്. പ്രേംകുമാറിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്.
ആവേശക്കമ്മറ്റിക്കാര്‍ ദയവായി പൊറുക്കണം.
എ.എം.എം.എ.യുടെ തലപ്പത്ത് നാലുപെണ്ണുങ്ങള്‍ ചെന്നെത്തിയെന്ന വാര്‍ത്തയില്‍ സ്ത്രീസ്വാതന്ത്ര്യ പ്രഖ്യാപനം കാണുന്ന മുഴുവന്‍ സുഹൃത്തുക്കളും ദയവായെന്നോട് പൊറുക്കണം. ഞാന്‍ നിങ്ങള്‍ക്കൊപ്പമില്ല തന്നെ. ഭാവനയെന്ന അഭിമാനിനിയായൊരു പെണ്ണ് തുടങ്ങിവെച്ച ചെറുത്തുനില്പ്പിനൊടുവിലാണിന്ന് നാലുപെണ്ണുങ്ങള്‍ വാര്‍ത്തകളില്‍ നിറയുന്നത്.
അക്കാലത്ത്, ആ നേരത്ത് സിനിമയിലെ പെണ്ണുങ്ങള് മൂന്നു ടീമുകളായാണ് നിന്നിരുന്നത്.
ധീരകളായ കുറച്ചുപേര്‍ എല്ലാം ത്യജിച്ച് അവള്‍ക്കൊപ്പം നിന്നു. സത്യമറിഞ്ഞെന്നാലും തുറന്നുപറയാനും നിലപാടെടുക്കാനും ധൈര്യമില്ലാതിരുന്ന പലര് മിണ്ടാതിരുന്നു. പേരുകൊണ്ടും ജീവിതം കൊണ്ടും പെണ്ണായിരുന്നിട്ടും റേപ്പിസ്റ്റിനൊപ്പം നിന്ന്, ചെറുക്കുന്ന പെണ്ണിനെ തോല്‍പ്പിക്കാന്‍, പരിഹസിക്കാനിറങ്ങിപ്പുറപ്പെട്ടു വേറെ ചിലര്‍. മൂന്നാം കൂട്ടത്തില്‍പ്പെട്ട നാലുപെണ്ണുങ്ങള്‍ അധികാരത്തിലെത്തുമ്പോള്‍ ആവേശം വന്നാഘോഷിക്കുന്ന നിങ്ങള്‍ക്കൊപ്പമില്ല ഞാന്‍.
ആവേശക്കമ്മറ്റിക്കാര്‍ ദയവായി പൊറുക്കണം. ഭാവനയ്ക്കൊപ്പം നില്‍ക്കില്ലെന്ന് പരസ്യനിലപാടെടുത്ത, ഇതെല്ലാം ഫ്രെയിംഡ് സ്റ്റോറീസ് ആണെന്ന് പറഞ്ഞ കലാകാരിയാണ് ശ്വേതാ മേനന്. റേപ്പിസ്റ്റിനൊപ്പം നിന്ന എ.എം.എം.എ. നേതൃത്വത്തെ ഗ്രില്‍ ചെയ്ത കൊച്ചിയിലെ മാധ്യമപ്രവര്‍ത്തകരെ നോക്കിയലറിയവിളിച്ച ഇതേ നിലപാടുതന്നെയെടുത്ത ആണ്‍കൂട്ടത്തിനൊപ്പം വേദിയില്‍ നിന്ന ഒരേയൊരു കലാകാരിയാണ് കുക്കു പരമേശ്വരന്.
അടുത്ത കൊല്ലം അവളുടെ ചെറുത്തുനില്പിനെ അസഹനീയമായ നിലയില്‍ പരിഹസിക്കുന്നൊരു നാറിയ സ്കിറ്റ് അവതരിപ്പിച്ച പെണ്ണുങ്ങളുടെ ലീഡറായിരുന്നവര്. ദിലീപ് ജയിലില്‍ നിന്നിറങ്ങിയപ്പോള്‍ ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു കരഞ്ഞ് വൈറലായ കലാകാരിയാണ് ലക്ഷിപ്രിയ. അവളുടെ ചെറുത്തുനില്‍പ്പുകള്‍ നടക്കുന്ന കാലത്ത് ബാലതാരമായിരുന്നെങ്കിലും ഇന്‍ഡസ്ട്രിയെ സംബന്ധിച്ച കാര്യങ്ങളില്‍ പ്രതികരിക്കാന്‍ തുടങ്ങിയ നാള് മുതല്‍ ഇന്നലെവരെ പരാതിപ്പെടുന്ന പെണ്ണുങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്ത്, സെക്സ്പ്ലോയിറ്റേഴ്സിനൊപ്പം നില്ക്കുന്ന കലാകാരിയാണ് അന്‍സിബ.
ഇവരിലാരെങ്കിലും നാളെ മുതല്‍ നല്ല നിലപാടുകളെടുത്താല്‍ ഇവര്‍ക്കൊപ്പം നില്ക്കും ഞാനും. ഇവരിലാര്ക്കെങ്കിലുമെതിരെ ഏതെങ്കിലും അനീതിയുണ്ടായാല്‍ ഇവര്‍ക്കൊപ്പം നില്ക്കും ഞാനും. ഇതുവരെയുള്ള നിലപാടുകള്‍ കണ്ട്, സ്ത്രീ മുന്നേറ്റത്തിന്റെ സീനാണിതെന്ന് കരുതാന്‍ നിര്‍വാഹമില്ല. ആണ്‍കോയ്മ കൊടികുത്തിവാഴുന്നൊരു ലോകത്ത് പേരിനാണെന്നാലും പെണ്ണുങ്ങള് അധികാരത്തില്‍ വരുന്നത് നല്ല കാര്യമാണെന്ന തോന്നല്‍ തിരിയാതെയല്ല, അംഗീകരിക്കാതെയല്ല.
എതിര്ത്തിരുന്നവരോ നിവൃത്തികേടുകൊണ്ട് മിണ്ടാതിരുന്നവരോ ആയവരാണങ്ങനെ വരുന്നതെങ്കില്‍ ഞാന്‍ നിങ്ങള്‍ക്കൊപ്പമാണ്. പക്ഷേ, ജന്മം കൊണ്ടും ശീലം കൊണ്ടും അങ്ങനെയായിപ്പോയ ആണ്കൂട്ടങ്ങളോളമോ അതിലേറെയോ അതേ ബോധം ഉള്ളിലാവാഹിച്ചു നടക്കുന്ന, കിട്ടിയ നേരത്ത് അതെടുത്തുവീശി 'മാതൃകയായ' പെണ്ണുങ്ങളാണ് അധികാരത്തില്‍ വരുന്നതെന്നാല്‍ അതാഘോഷിക്കുന്നത് ഒന്നാലോചിച്ചാവുന്നത് നല്ലതാവും.
എളുപ്പം പറഞ്ഞാല്‍, ശോഭാ സുരേന്ദ്രന് ബി.ജെ.പി.പ്രസിഡണ്ടായാല്‍, സ്ത്രീവിമോചനമെന്ന പേരില്‍ അതാഘോഷിക്കാന്‍ ആര് പോയാലും ഞാനില്ലപ്പാ. ആവേശക്കമ്മറ്റിക്കാര്‍ ദയവായി പൊറുക്കണം.
-
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications