കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്വേതയ്ക്ക് പരാതിയില്ല; വാളെടുത്തവര്‍ ആരായി?

  • By Aswathi
Google Oneindia Malayalam News

കൊച്ചി: എന്‍ പീതാംബര കുറുപ്പ് എംപിയ്‌ക്കെതിരെ നല്‍കിയ പരാതിയില്‍ നിന്ന് നടി ശ്വേത മേനോന്‍ പിന്മാറി. കൊല്ലത്ത് പ്രസിഡന്‍സ് ട്രോഫി ഉദ്ഘാടനത്തിലെത്തിയ തന്നെ പീതാംബര കുറുപ്പ് എംപിയും കണ്ടാലറിയാവുന്ന മറ്റൊരാളും ശാരീരികമായും മാനസികമായും അപമാനിക്കാന്‍ ശ്രമിച്ചെന്നായിരുന്നു ശ്വേതയുടെ പരാതി. വിഷയത്തില്‍ കുറുപ്പ് വ്യക്തിപരമായും പരസ്യമായും മാപ്പു പറഞ്ഞ സാഹചര്യത്തില്‍ കേസ് പിന്‍വലിക്കുകയാണെന്ന് ശ്വേത അന്വേഷണ ഉദ്യോഗസ്ഥന് ഇ മെയില്‍ സന്ദേശമയക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ഡിവൈഎഫ്‌ഐയുടെ പരാതിയെ തുടര്‍ന്ന് കൊല്ലം സിഐയുടെ നേത്യത്വത്തിലുള്ള സംഘം ശ്വേതയുടെ ഫഌറ്റിലെത്തി അവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. തന്നെ അപമാനിച്ചത് പീതാംബരകുറുപ്പും കണ്ടാലറിയാവുന്ന മറ്റൊരാളുമാണെന്നും ശ്വേത മൊഴിനല്‍കി. സംഭവം മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതി നല്‍കുമെന്നും അവര്‍ വ്യക്തമാക്കി. ഇതിനായി ചൊവ്വാഴ്ച മുഖ്യമന്ത്രിയെ കാണാനുള്ള അനുവാദവും വാങ്ങിയിരുന്നു.

Swetha Menon

തുടര്‍ന്ന് കൊല്ലം ഈസ്റ്റ് പൊലീസ് പീതാംബര കുറുപ്പിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ഇന്ത്യന്‍ ശിക്ഷാനിയമം 354, 354(എ), കേരള പൊലീസ് നിയമം 119 എന്നീ വകുപ്പുകള്‍ പ്രകാരം സ്ത്രീത്വത്തെ അപമാനിക്കല്‍, പൊതു സ്ഥാനത്ത് സ്ത്രീയെ അപമാനിക്കുക, അനുവാദമില്ലാതെ ശരീരത്തില്‍ സ്പര്‍ശിക്കുക എന്നിങ്ങനെയാണ് കേസ്. ഇതിനിടയില്‍ മാധ്യമങ്ങള്‍ വഴിയും ഫോണിലൂടെയും പീതാംബര കുറുപ്പ് ശ്വേതയോട് മാപ്പ് പറഞ്ഞു.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ പീതാംബര കുറുപ്പിനെതിരെ മൊഴിനല്‍കിയ ശേഷം ബാംഗ്ലൂരില്‍ പോയ ശ്വേത എട്ട് മണിയോടെ കൊല്ലം ഈസ്റ്റ് എസ്‌ഐയുടെ ഔദ്യോഗിക മെയില്‍ ഐഡിയിലേക്ക് സന്ദേശമയക്കുകയായിരുന്നു. തന്റെ പിന്മാറ്റത്തിനു പിന്നില്‍ ബാഹ്യസമ്മര്‍ദ്ദങ്ങളൊന്നുമില്ലെന്ന് ശ്വേത വ്യക്തമാക്കുന്നു. കുടുംബാംഗങ്ങള്‍ക്കൊപ്പം ആലോചിച്ച് സ്വമേധയാ കൈക്കൊണ്ട തീരുമാനമാണ്. ഈ വിഷയത്തില്‍ അകമഴിഞ്ഞു പിന്തണച്ച മാധ്യമങ്ങള്‍ക്കും സിനിമാസംഘടനകള്‍ക്കും നന്ദി- ശ്വേത പറഞ്ഞു.

English summary
After two days of standing her ground, popular Malayalam film actress Shwetha Menon has withdrawn her complaint against Congress MP Peethamabara Kurup for allegedly groping her.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X