'ഇവര്‍ക്ക് മുസ്ലീങ്ങളെ ഇഷ്ടമല്ല'; പൗരത്വ ഭേദഗതി പച്ചയ്ക്ക് മുസ്ലീം വിരോധമെന്ന് ശ്യാം പുഷ്കരന്‍
പാലക്കാട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി തിരക്കഥാകൃത്ത് ശ്യാം പുഷ്കരന്‍. നിയമം പച്ചയ്ക്ക് മുസ്ലീം വിരുദ്ധമാണ്. നമ്മുടെ സഹോദരങ്ങള്‍ കൊല ചെയ്യപ്പെടുമ്പോള്‍ അത് നോക്കി നില്‍ക്കാന്‍ ആകില്ലെന്നും ശ്യാം പുഷ്കരന്‍ പറഞ്ഞു. പാലക്കാട് ഒരു ഫിലിം ഫെസ്റ്റിവല്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവര്‍ക്കും അറിയാം, പച്ചയ്ക്കുള്ള മുസ്ലീം വിരോധമാണ്, മറ്റൊന്നുമില്ല. കുറേ നാളായിട്ട് ഇവര്‍ ഇത് തന്നെയാണ് ചെയ്ത് കൊണ്ടിരിക്കുന്നത്. കൂടുതല്‍ കാര്യങ്ങള്‍ ഒന്നും പറയേണ്ടതില്ല, ഇവര്‍ക്ക് മുസ്ലീങ്ങളെ ഇഷ്ടമല്ല. അതാണ് തനിക്ക് തോന്നുന്നത്. മുസ്ലീങ്ങളെ കൊല ചെയ്യുമ്പോള്‍ നോക്കി നില്‍ക്കാന്‍ ആവില്ല. അവിടെ നിഷ്പക്ഷതയാണ് ചോദ്യം ചെയ്യപ്പെടുന്നത്, ശ്യാം പുഷ്കരന്‍ പറഞ്ഞതായി ദി ക്യൂ റിപ്പോര്‍ട്ട് ചെയ്തു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായി കൊച്ചിയില്‍ നടന്ന പ്രതിഷേധ റാലിയും ലോങ് മാര്‍ച്ചിലും ശ്യാം പുഷ്കരന്‍ പങ്കെടുത്തിരുന്നു. നിയമത്തിനെതിരെ വലിയ പ്രതിഷേധമാണ് സിനിമാ മേഖലയില്‍ നിന്ന് ഉയരുന്നത്. ഇതിനെതിരെ ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. സിനിമ താരങ്ങള്‍ക്ക് കപട ദേശീയതയാണെന്നായിരുന്നു ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ പറഞ്ഞത്. പ്രതിഷേധത്തില്‍ പങ്കെടുത്ത താരങ്ങള്‍ക്കെതിരെ ഇന്‍കം ടാക്സ് ഭീഷണിയായിരുന്നു യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യര്‍ ഉയര്‍ത്തിയത്.












Click it and Unblock the Notifications