എസ്ഐ മാനസികമായി പീഡിപ്പിച്ചതിനെത്തുടര്‍ന്ന് ഭര്‍ത്താവ് ആത്മഹത്യചെയ്തതായി ഭാര്യയും ബന്ധുക്കളും
മലപ്പുറം: എസ്.ഐ മാനസികമായി പീഢിപ്പിച്ചതിനെത്തുടര്‍ന്ന് ഭര്‍ത്താവ് ആത്മഹത്യചെയ്തതായി ഭാര്യയുടേയും ബന്ധുക്കളുടേയും പരാതി. വീടിനുള്ളില്‍ തൂങ്ങിമരിച്ച യുവാവിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്താനെത്തിയ വഴിക്കടവ് എസ്.ഐയെ മരിച്ച യുവാവിന്റെ ഭാര്യയും ബന്ധുക്കളുംചേര്‍ന്ന് തടഞ്ഞു.വഴിക്കടവ് മുണ്ട ആശാരിപ്പൊട്ടി പാലപ്പറ്റ ഹനീഫ (33)യൊണു ഇന്നലെ വീടിനുളളില്‍ മരിച്ചത്.
യുവാവിനെ വഴിക്കടവ് എസ്.ഐ മാനസികമായി പീഡിപ്പിച്ചതില്‍ മനംനൊന്താണു ആത്മഹത്യചെയ്തതെന്നാണു ഭാര്യ സെറീനയും ബന്ധുക്കളും ആരോപിക്കുന്നത്. അതേ സമയം കെട്ടിട നിര്‍മാണ തൊഴിലാളിയായിരുന്ന ഹനീഫക്കെതിരെ വിവിധ സ്റ്റേഷനുകളിലായി നിരവധികേസുകളുണ്ടായിരുന്നുവെന്നും താന്‍ ആരെയും മാനസികമായി പീഡിപ്പിച്ചിട്ടില്ലെന്നും വഴിക്കടവ് എസ്.ഐ: എം. അഭിലാഷ് പറഞ്ഞു.

തൂങ്ങിമരിച്ച വഴിക്കടവ് മുണ്ട ആശാരിപ്പൊട്ടി പാലപ്പറ്റ ഹനീഫ (33)
സ്ഥിരംലഹരി ഉല്പന്ന വില്പനക്കാരനായിരുന്നു ഹനീഫയെന്നാണു പോലീസ് ഭാഷ്യം. മാസങ്ങള്‍ക്ക് മുമ്പു നിലമ്പൂരില്‍വെച്ച് ഓട്ടോറിക്ഷയില്‍ നിന്നും 60കുപ്പി മദ്യം പിടികൂടിയ കേസില്‍ ഹനീഫ ഒന്നാം പ്രതിയായിരുന്നു. ഇതിനുപുറമെ ഗൂഡല്ലൂരില്‍നിന്നും 300പാക്കറ്റ് ഹാന്‍സ് കൊണ്ടുവന്ന കേസിലും എടക്കരയില്‍ ഹാന്‍സ് വിറ്റ കേസിലും ഹനീഫ ഒന്നാം പ്രതിയായിരുന്നുവെന്നും വഴിക്കടവ് എസ്.ഐ പറഞ്ഞു. ഈകേസില്‍ നിന്നും ജാമ്യത്തില്‍ ഇറങ്ങിയ ശേഷമാണ് ഹനീഫയെ ഇന്നലെ വീടുനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടത്താനെത്തിയ തന്നെയും പോലീസുകാരെയും വീട്ടുകാര്‍ തടഞ്ഞായും വഴിക്കടവ് എസ്.ഐ സമ്മതിച്ചു. മരിച്ച ഹനീഫയുടെ മക്കള്‍ : ഹസീബ്, ഹാഷിം, ദിലു. പിതാവ് : ബീരാന്. മാതാവ് : ഫാത്തിമ. സഹോദരങ്ങള്‍ : അലി, മജീദ്, അഹമ്മദ്, അബ്ദുള്‍ ഗഫൂര്‍, സീനത്ത്, കുഞ്ഞുബീവി, സക്കീന, സഫിയ, നസിയ.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications