കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറത്ത് ഫോണ്‍ ചെയ്യുന്നതിനിടെ യുവതി കിണറ്റില്‍ വീണു; രക്ഷിച്ച് എസ്‌ഐ, അഭിനന്ദന പ്രവാഹം

  • By Desk
Google Oneindia Malayalam News

മലപ്പുറം: മലപ്പുറം തിരൂരിനടുത്ത് മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കവെ യുവതി കിണറില്‍ വീണു. ആള്‍മറയില്ലാത്ത കിണറില്‍ അബദ്ധത്തില്‍ വീണ യുവതി തന്നെയാണ് ബന്ധുക്കളെ വിവരം അറിയിച്ചത്. ഗതാഗത കുരുക്കില്‍പ്പെട്ട ഫയര്‍ഫോഴ്‌സ് എത്താന്‍ വൈകുമെന്ന് അറിഞ്ഞ തിരൂര്‍ എസ്‌ഐ ജലീല്‍ അവസരോചിതമായി ഇടപെടുകയായിരുന്നു.

28

നാട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് എസ്‌ഐ നടത്തിയ പ്രവര്‍ത്തനത്തിന് അഭിനന്ദന പ്രവാഹമാണിപ്പോഴും. മുഖ്യമന്ത്രി പിണറായി വിജയനും എസ്‌ഐ ജലീലിനെ അഭിനന്ദിച്ചു. മുമ്പ് ഫയര്‍ഫോഴ്‌സില്‍ ജോലി ചെയ്ത പരിചയം എസ്‌ഐക്ക് കാര്യങ്ങള്‍ എളുപ്പമാക്കി.

വൈരങ്കോട് ക്ഷേത്രത്തില്‍ വേല കാണാന്‍ ബന്ധുവീട്ടിലെത്തിയതായിരുന്നു യുവതി. ഫോണ്‍ വിളിച്ചു നടന്നുപോകവെ അബദ്ധത്തില്‍ കിണറില്‍ വീഴുകയായിരുന്നു. കിണറ്റില്‍ നിന്ന് യുവതി ഫോണില്‍ ബന്ധുക്കളെ വിളിച്ച് വിവരം അറിയിക്കുയായിരുന്നു. ബന്ധുക്കളാണ് പോലീസിനെ അറിയിച്ചത്. അഗ്നിശമന സേനയെ വിവരം അറിയിച്ചെങ്കിലും അവര്‍ ഗതാഗത കുരുക്കില്‍പ്പെട്ട് എത്താന്‍ വൈകി. ഈ വേളയിലാണ് എസ്‌ഐ ജലീല്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത്.

ഇറാന്‍ ഒറ്റപ്പെട്ടു; അതിര്‍ത്തികള്‍ അടച്ച് അയല്‍രാജ്യങ്ങള്‍, തുര്‍ക്കിക്കും ഭയം, കൊറോണ മരണം എട്ടായിഇറാന്‍ ഒറ്റപ്പെട്ടു; അതിര്‍ത്തികള്‍ അടച്ച് അയല്‍രാജ്യങ്ങള്‍, തുര്‍ക്കിക്കും ഭയം, കൊറോണ മരണം എട്ടായി

ഇന്ന് എസ്‌ഐ ജലീല്‍ ആണ് നാട്ടിലെ താരം. കിണറ്റില്‍ വെള്ളം കുറവായത് വന്‍ അപകടം ഒഴിവാക്കി. ഫയര്‍ഫോഴ്‌സ് എത്തിയതോടെ അവരുടെ വല വാങ്ങി യുവതിയെ എളുപ്പത്തില്‍ പുറത്തെത്തിച്ചു. നിസാര പരിക്കുള്ള യുവതിയെ ആശുപത്രിയിലെത്തിച്ചു. കിണര്‍ മൂടാത്തതാണ് അപടത്തിന് കാരണമെന്ന് എസ്‌ഐ പറഞ്ഞു.

2007ല്‍ മലപ്പുറത്ത് ഫയര്‍ഫോഴ്‌സില്‍ ജോലി പ്രവേശിച്ച വ്യക്തിയാണ് ജലീല്‍. 2016ലാണ് പോലീസില്‍ എസ്‌ഐ ആയത്. ഫയര്‍ഫോഴ്‌സില്‍ ജോലി ചെയ്ത പരിചയം നേട്ടമായി എന്ന് എസ്‌ഐ പറഞ്ഞു. എസ്‌ഐ ജലീല്‍ ധീരത കൈവിടാതെ പ്രവര്‍ത്തിച്ചുവെന്ന് മുഖ്യമന്ത്രി തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

English summary
SI Rescued Woman from Well in Tirur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X