സൗമ്യയുടെ കത്തിച്ചാമ്പലായ ശരീരം പരിശോധിക്കേണ്ടി വന്ന അവസ്ഥ! പോലീസ് ഓഫീസറുടെ കുറിപ്പ്!
Recommended Video
മാവേലിക്കര: വള്ളിക്കുന്ന് പോലീസ് സ്‌റ്റേഷനിലെ ഓഫീസറായ സൗമ്യയുടെ കൊലപാതകത്തിന്റെ ഞെട്ടലില്‍ നിന്നും ഇതുവരെ കുടുംബമോ സുഹൃത്തുക്കളോ സഹപ്രവര്‍ത്തകരോ മോചിതരായിട്ടില്ല. വിവാഹ വാഗ്ദാനം നിരസിച്ചതിന്റെ പേരിലാണ് മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയായ സൗമ്യയെ മറ്റൊരു പോലീസുകാരനായ അജാസ് തീകൊളുത്തി കൊന്നത്.
ഗുരുതരമായി പൊള്ളലേറ്റ അജാസ് കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കേ മരണപ്പെട്ടു. സൗമ്യയ്ക്ക് വ്യാഴാഴ്ച നാട് ഔദ്യോഗിക ബഹുമതികളോടെ യാത്രാമൊഴി നല്‍കി. അതിനിടെ പൊള്ളിയടര്‍ന്ന സൗമ്യയുടെ മൃതദേഹം പരിശോധിക്കേണ്ടി വന്ന വള്ളിക്കുന്നം പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനായ എസ്‌ഐ ഷൈജു ഇബ്രാഹിമിന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറലാവുകയാണ്.

ആ അവസ്ഥയെക്കുറിച്ച് ചിന്തിക്കാനാവുമോ!
പ്രിയ സഹപ്രവർത്തകക്ക് ആദരാഞ്ജലി എന്നാണ് സ്‌ഐ ഷൈജു ഇബ്രാഹിമിന്റെ കുറിപ്പ് തുടങ്ങുന്നത്. പൂർണരൂപം വായിക്കാം: '' ഒപ്പം ജോലി ചെയ്തിരുന്ന ഒരാളുടെ വിയോഗം അത്രമേൽ വിഷമത്തിലാഴ്ത്തുന്നു.. എന്നും പുഞ്ചിരിയോടെ, ഊർജ്ജസ്വലയായി മാത്രം കണ്ടിരുന്ന ആ സഹപ്രവർത്തകയുടെ അഗ്നിക്കിരയായ ശരീരം പരിശോധിക്കേണ്ട ചുമതല കൂടി വഹിക്കേണ്ടി വരുന്ന അവസ്ഥയെ കുറിച്ച് ചിന്തിക്കാനാവുമോ.

ഹൃദയം കല്ലാക്കാൻ വിധിക്കപ്പെട്ടവൻ
ഒരു പക്ഷേ പോലീസ് എന്ന വിഭാഗത്തിന് മാത്രം അനുഭവിക്കേണ്ടി വരുന്ന ഗതികേട്.. " അതെ ഞാൻ പോലീസാണ്.. ഹൃദയം കല്ലാക്കാൻ വിധിക്കപ്പെട്ടവൻ ".ഇൻക്വസ്റ്റ് തുടങ്ങി തീരും വരെയും പോസ്റ്റ്മോർട്ടം സമയത്തും മരവിച്ച മനസ്സിൽ ആവർത്തിച്ച് മന്ത്രിച്ചതും അത് തന്നെയായിരുന്നു... ''അതെ ഞാൻ പോലീസാണ് ". ശരിക്കും എന്നെ യൂണിഫോം താങ്ങി നിർത്തുകയായിരുന്നു... വല്ലാത്ത കരുത്താണ് അത് നമുക്ക് തരുന്നത്.

കണ്ണുകൾ നനയാതെ, കൈ വിറക്കാതെ
കണ്ണുകൾ നനയാതെ, കൈ വിറക്കാതെ, ശബ്ദം ഇടറാതെ കരുത്ത് പകരുന്ന ശക്തമായ സംവിധാനം.. അതേ പോലീസിന്റെ ഭാഗമായ ഒരുവൻ തന്നെ ഹേതുവായി എന്നത് എന്റെ വേദനയുടെ ആഴം കൂട്ടുന്നു... വാർത്താ ചാനലുകളിൽ സൗമ്യ എന്നോട് ഇതിനെ കുറിച്ച് പറഞ്ഞിരുന്നു എന്ന തരത്തിൽ വാർത്തകൾ വന്നപ്പൊൾ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.. കൂടെ ജോലി ചെയ്യുന്ന ഒരാളുടെ വിഷമം കേൾക്കുക എന്നത് എന്റെ ഉത്തരവാദിത്വമല്ലേ..

ഒരു തവണ പറഞ്ഞിരുന്നെങ്കിൽ
ഒരു തവണ എങ്കിലും എന്നോട് പറഞ്ഞിരുന്നെങ്കിൽ, തീർച്ച ഇങ്ങനൊന്നും സംഭവിക്കില്ലായിരുന്നു... ഈ ചിന്ത എന്നെ വല്ലാതെ വേട്ടയാടുന്നു... മൂന്ന് കുരുന്നുകൾക്ക് നഷ്ട്ടമായ മാതൃത്വത്തിന് പകരമാകില്ല ഒന്നും എന്നറിയാം എങ്കിലും ഇനിയും ഇത്തരത്തിലുള്ള സാഹചര്യങ്ങളും സംഭവങ്ങളും ഉണ്ടാകാതിരിക്കാൻ , കരുതലിന്റെ കാവലാളാവാൻ നമുക്ക് കൈകോർക്കാം...
ഷൈജു ഇബ്രാഹിം,
SHO
വള്ളികുന്നം
പോലീസ് സ്റ്റേഷൻ
ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
സൗമ്യ ജോലി ചെയ്തിരുന്ന വളളിക്കുന്ന പോലീസ് സ്റ്റേഷനിലെ സഹപ്രവർത്തകനുംസൗമ്യയുടെ മൃതദേഹം പരിശോധിക്കുന്ന ചുമതല നിർവഹിക്കുകയും ചെയ്ത എസ് ഐ ഷൈജു ഇബ്രാഹിമിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications