• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

സൗമ്യയുടെ കത്തിച്ചാമ്പലായ ശരീരം പരിശോധിക്കേണ്ടി വന്ന അവസ്ഥ! പോലീസ് ഓഫീസറുടെ കുറിപ്പ്!

cmsvideo
  സൗമ്യയുടെ കത്തിച്ചാമ്പലായ ശരീരം പരിശോധിക്കേണ്ടി വന്ന അവസ്ഥ

  മാവേലിക്കര: വള്ളിക്കുന്ന് പോലീസ് സ്‌റ്റേഷനിലെ ഓഫീസറായ സൗമ്യയുടെ കൊലപാതകത്തിന്റെ ഞെട്ടലില്‍ നിന്നും ഇതുവരെ കുടുംബമോ സുഹൃത്തുക്കളോ സഹപ്രവര്‍ത്തകരോ മോചിതരായിട്ടില്ല. വിവാഹ വാഗ്ദാനം നിരസിച്ചതിന്റെ പേരിലാണ് മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയായ സൗമ്യയെ മറ്റൊരു പോലീസുകാരനായ അജാസ് തീകൊളുത്തി കൊന്നത്.

  ഗുരുതരമായി പൊള്ളലേറ്റ അജാസ് കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കേ മരണപ്പെട്ടു. സൗമ്യയ്ക്ക് വ്യാഴാഴ്ച നാട് ഔദ്യോഗിക ബഹുമതികളോടെ യാത്രാമൊഴി നല്‍കി. അതിനിടെ പൊള്ളിയടര്‍ന്ന സൗമ്യയുടെ മൃതദേഹം പരിശോധിക്കേണ്ടി വന്ന വള്ളിക്കുന്നം പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനായ എസ്‌ഐ ഷൈജു ഇബ്രാഹിമിന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറലാവുകയാണ്.

  ആ അവസ്ഥയെക്കുറിച്ച് ചിന്തിക്കാനാവുമോ!

  ആ അവസ്ഥയെക്കുറിച്ച് ചിന്തിക്കാനാവുമോ!

  പ്രിയ സഹപ്രവർത്തകക്ക് ആദരാഞ്ജലി എന്നാണ് സ്‌ഐ ഷൈജു ഇബ്രാഹിമിന്റെ കുറിപ്പ് തുടങ്ങുന്നത്. പൂർണരൂപം വായിക്കാം: '' ഒപ്പം ജോലി ചെയ്തിരുന്ന ഒരാളുടെ വിയോഗം അത്രമേൽ വിഷമത്തിലാഴ്ത്തുന്നു.. എന്നും പുഞ്ചിരിയോടെ, ഊർജ്ജസ്വലയായി മാത്രം കണ്ടിരുന്ന ആ സഹപ്രവർത്തകയുടെ അഗ്നിക്കിരയായ ശരീരം പരിശോധിക്കേണ്ട ചുമതല കൂടി വഹിക്കേണ്ടി വരുന്ന അവസ്ഥയെ കുറിച്ച് ചിന്തിക്കാനാവുമോ.

  ഹൃദയം കല്ലാക്കാൻ വിധിക്കപ്പെട്ടവൻ

  ഹൃദയം കല്ലാക്കാൻ വിധിക്കപ്പെട്ടവൻ

  ഒരു പക്ഷേ പോലീസ് എന്ന വിഭാഗത്തിന് മാത്രം അനുഭവിക്കേണ്ടി വരുന്ന ഗതികേട്.. " അതെ ഞാൻ പോലീസാണ്.. ഹൃദയം കല്ലാക്കാൻ വിധിക്കപ്പെട്ടവൻ ".ഇൻക്വസ്റ്റ് തുടങ്ങി തീരും വരെയും പോസ്റ്റ്മോർട്ടം സമയത്തും മരവിച്ച മനസ്സിൽ ആവർത്തിച്ച് മന്ത്രിച്ചതും അത് തന്നെയായിരുന്നു... ''അതെ ഞാൻ പോലീസാണ് ". ശരിക്കും എന്നെ യൂണിഫോം താങ്ങി നിർത്തുകയായിരുന്നു... വല്ലാത്ത കരുത്താണ് അത് നമുക്ക് തരുന്നത്.

  കണ്ണുകൾ നനയാതെ, കൈ വിറക്കാതെ

  കണ്ണുകൾ നനയാതെ, കൈ വിറക്കാതെ

  കണ്ണുകൾ നനയാതെ, കൈ വിറക്കാതെ, ശബ്ദം ഇടറാതെ കരുത്ത് പകരുന്ന ശക്തമായ സംവിധാനം.. അതേ പോലീസിന്റെ ഭാഗമായ ഒരുവൻ തന്നെ ഹേതുവായി എന്നത് എന്റെ വേദനയുടെ ആഴം കൂട്ടുന്നു... വാർത്താ ചാനലുകളിൽ സൗമ്യ എന്നോട് ഇതിനെ കുറിച്ച് പറഞ്ഞിരുന്നു എന്ന തരത്തിൽ വാർത്തകൾ വന്നപ്പൊൾ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.. കൂടെ ജോലി ചെയ്യുന്ന ഒരാളുടെ വിഷമം കേൾക്കുക എന്നത് എന്റെ ഉത്തരവാദിത്വമല്ലേ..

  ഒരു തവണ പറഞ്ഞിരുന്നെങ്കിൽ

  ഒരു തവണ പറഞ്ഞിരുന്നെങ്കിൽ

  ഒരു തവണ എങ്കിലും എന്നോട് പറഞ്ഞിരുന്നെങ്കിൽ, തീർച്ച ഇങ്ങനൊന്നും സംഭവിക്കില്ലായിരുന്നു... ഈ ചിന്ത എന്നെ വല്ലാതെ വേട്ടയാടുന്നു... മൂന്ന് കുരുന്നുകൾക്ക് നഷ്ട്ടമായ മാതൃത്വത്തിന് പകരമാകില്ല ഒന്നും എന്നറിയാം എങ്കിലും ഇനിയും ഇത്തരത്തിലുള്ള സാഹചര്യങ്ങളും സംഭവങ്ങളും ഉണ്ടാകാതിരിക്കാൻ , കരുതലിന്റെ കാവലാളാവാൻ നമുക്ക് കൈകോർക്കാം...

  ഷൈജു ഇബ്രാഹിം,

  SHO

  വള്ളികുന്നം

  പോലീസ് സ്റ്റേഷൻ

  ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

  സൗമ്യ ജോലി ചെയ്തിരുന്ന വളളിക്കുന്ന പോലീസ് സ്റ്റേഷനിലെ സഹപ്രവർത്തകനും സൗമ്യയുടെ മൃതദേഹം പരിശോധിക്കുന്ന ചുമതല നിർവഹിക്കുകയും ചെയ്ത എസ് ഐ ഷൈജു ഇബ്രാഹിമിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

  എംബി രാജേഷെന്ന വൻമരത്തെ കടപുഴക്കിയെറിഞ്ഞു, ആ പഴയ ശപഥം പൂർത്തിയാക്കാൻ വികെ ശ്രീകണ്ഠൻ എംപി!

  പ്രവാസി സംഘടനക്കാരെയാണ് ആദ്യം തല്ലേണ്ടത്! പ്രവാസി ആത്മഹത്യയിൽ രോഷം കൊണ്ട് ജോയ് മാത്യു

  English summary
  SI Shaiju Ebrahim's facebook post about examining Soumya's deadbody
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more