കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുക്കുപണ്ടം പണയം വച്ച് ലോണെടുത്ത എസ്ഐയ്ക്ക് സസ്പെന്‍ഷന്‍

  • By Meera Balan
Google Oneindia Malayalam News

കൊച്ചി: മുക്കുപണ്ടം പണയം വച്ച കേസില്‍ ആലുവ എസ് ഐയ്ക്ക് സസ്‌പെന്‍ഷന്‍. ആലുവ എസ്‌ഐയും പെരുമ്പാവൂര്‍ സ്വദേശിയുമായ മക്കാറാണ് തട്ടിപ്പ് നടത്തിയത്. എറണാകുളം ജില്ല പൊലീസ് സഹകരണ സംഘത്തില്‍ മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിയതിനാണ് എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍.

അഞ്ച് തവണയിലേറെയായി മുക്കു പണ്ടം പണയം വച്ച് എസ് ഐ വായ്പയെടുത്തത് രണ്ട് ലക്ഷത്തി നാല്‍പ്പത്തി മൂവായിരം രൂപയാണ്. കഴിഞ്ഞ ദിവസം തൃശ്ശൂരില്‍ മുക്കു പണ്ടം കേസിലെ പ്രതികള്‍ അറസ്റ്റിലായിരുന്നു.

Crime

ഇവരില്‍ നിന്ന് ലഭിച്ച ചില നിര്‍ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എസ് ഐ മുക്കപണ്ടം പണയം വച്ച കാര്യം വ്യക്തമായത്. തട്ടിപ്പു കേസില്‍ പൊലീസ് സഹകരണ സംഘം അധികൃതര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. കേസില്‍ കൂടുതല്‍ അന്വേഷണം ഉണ്ടാകും. എസ് ഐ ഇത്തരത്തില്‍ മറ്റെവിടെയെങ്കിലും തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നതിനെപ്പറ്റിയും പൊലീസ് അന്വേഷിയ്ക്കുന്നുണ്ട്.

English summary
SI used imitation gold for bank loan. He was suspended later
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X