കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രി പുത്രന്റെ ബൈക്കിന്റെ കീ ഊരിയെടുത്ത് എസ്‌ഐയുടെ കിടിലന്‍ പെര്‍ഫോമന്‍സ്; ഒടുവില്‍...

  • By Gowthamy
Google Oneindia Malayalam News

ചേര്‍ത്തല: സിനിമ സ്‌റ്റൈലില്‍ മന്ത്രിയുടെ മകന്റെ ബൈക്കിന്റെ കീ എസ്‌ഐ ഊരിയെടുത്തു.ചേര്‍ത്തലയിലാണ് സംഭവം. മന്ത്രി പി തിലോത്തമന്റെ മകന്‍ അര്‍ജുന്റെ ബൈക്കിന്റെ കീയാണ് അര്‍ത്തുങ്കല്‍ എസ്‌ഐ ഊരിയെടുത്തത്. സംഭവത്തില്‍ എസ്‌ഐക്കെതിരെ മന്ത്രി പി തിലോത്തമന്‍ നേരിട്ട് ഡിജിപിക്ക് പരാതി നല്‍കി.

മുഖ്യമന്ത്രി കടന്നു പോകുന്നതിനാല്‍ പോലീസ് നിയന്ത്രണത്തിലായിരുന്ന റോഡില്‍ നിര്‍ദേശ പ്രകാരം ബൈക്ക് മാറ്റാന്‍ കഴിയാതെ വന്നതാണ് പോലീസിനെ പ്രകോപിപ്പിച്ചത്. പ്രകോപിതനായ എസ്‌ഐ ബൈക്കിന്റെ കീ ഊരിയെടുക്കുകയും രേഖകളുമായി സ്റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെടുകയായിരുന്നു.

എസ്‌ഐക്കെതിരെ പരാതി

എസ്‌ഐക്കെതിരെ പരാതി

മകന്റെ ബൈക്കിന്റെ കീ ഊരിയെടുത്ത അര്‍ത്തുങ്കല്‍ എസ്‌ഐക്കെതിരെ മനത്രി പി തിലോത്തമന്‍ ഡിജിപിക്ക് നേരിട്ട് പരാതി നല്‍കിയിട്ടുണ്ട്.

സെന്റ് മൈക്കിള്‍സ് കോളേജിന് സമീപം

സെന്റ് മൈക്കിള്‍സ് കോളേജിന് സമീപം

ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജിന് സമീപം ദേശീയ പാതയോരത്തായിരുന്നു സംഭവം. മന്ത്രിയുടെ മകന്‍ അര്‍ജുനും സുഹൃത്തും ബൈക്കില്‍ വരുമ്പോഴായിരുന്നു എസ്‌ഐ ബൈക്കിന്റെ കീ ഊരിയടുത്തത്.

മുഖ്യമന്ത്രി കടന്നു പോകുന്നതിനാല്‍

മുഖ്യമന്ത്രി കടന്നു പോകുന്നതിനാല്‍

മുഖ്യമന്ത്രി കടന്നു പോകുന്നതിനാല്‍ പോലീസ് നിയന്ത്രണത്തിലായിരുന്ന റോഡില്‍ നിര്‍ദേശ പ്രകാരം ബൈക്ക് മാറ്റാന്‍ മന്ത്രിയുടെ മകന് കഴിഞ്ഞില്ല. ഇത് പോലീസിനെ പ്രകോപിപ്പിക്കുകയായിരുന്നു.

സ്റ്റേഷനില്‍ വരാന്‍ ആവശ്യം

സ്റ്റേഷനില്‍ വരാന്‍ ആവശ്യം

ബൈക്കിന്റെ കീ ഊരിയെടുത്ത എസ്‌ഐ ബൈക്കിന്റെ രേഖകളുമായി സ്റ്റേഷനിലെത്താന്‍ ആവശ്യപ്പെട്ടു. കീ ഉണ്ടെങ്കിലെ രേഖകളെടുക്കാന്‍ കഴിയുകയുള്ളൂ എന്ന് പറഞ്ഞിട്ടും എസ്‌ഐ കേള്‍ക്കാന്‍ തയ്യാറായില്ലെന്നാണ് ആക്ഷേപം. മന്ത്രിയുടെ മകനാണെന്ന് അറിയിച്ചപ്പോള്‍ എസ്‌ഐ മോശമായി പെരുമാറിയതായും വിവരങ്ങളുണ്ട്.

മന്ത്രി ഇടപെട്ടു

മന്ത്രി ഇടപെട്ടു

തിരുവനന്തപുരത്തായരുന്ന മന്ത്രി പി തിലോത്തമന്‍ സംഭവം അറിഞ്ഞ ഉടന്‍ തന്നെ ഡിജിപിയെ അറിയിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവി ഡിവൈഎസ്പിയോട് റിപ്പോര്‍്ട്ട് ആവശ്യപ്പെട്ടു. തുടര്‍ന്ന് പോലീസുകാര്‍ താക്കോല്‍ അര്‍ജുന്റെ വീട്ടിലെത്തിക്കുകയായിരുന്നു.

 പോലീസിന് വിമര്‍ശനം

പോലീസിന് വിമര്‍ശനം

സംഭവത്തില്‍ പോലീസിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. നിസാര പ്രശ്‌നങ്ങള്‍ക്ക് പോലും ഇത്തരത്തില്‍ വാഹനങ്ങളുടെ താക്കോല്‍ ഊരിയെടുത്ത് പ്രകോപനം സൃഷ്ടിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഉണ്ടെന്നാണ് ആരോപണം.

താക്കോല്‍ ഊരിയിട്ടില്ല

താക്കോല്‍ ഊരിയിട്ടില്ല

അതേസമയം താക്കോല്‍ ഊരിയെടുത്തിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. കെഎസ യു പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുമെന്ന വിവരത്തെ തുടര്‍ന്നായിരുന്നു ബൈക്ക് നീക്കാന്‍ ആവശ്യപ്പെട്ടതെന്നും വാഹനം മാറ്റാത്ത സാഹചര്യത്തില്‍ രേഖകള്‍ പരിശോധിക്കുക മാത്രമാണ് ഉണ്ടായതെന്നും പോലീസ് .

പരാതി നല്‍കിയിട്ടില്ല

പരാതി നല്‍കിയിട്ടില്ല

അതേസമയം പരാതി നല്‍കിയിട്ടില്ലെന്നാണ് മന്ത്രിയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. സംഭവം ഡജിജിപിയുടെ ശ്രദ്ധയില്‍പ്പെടുത്തുക മാത്രമാണുണ്ടായതെന്നുമാണ് മന്ത്രിയുടെ ഓഫീസ് പറയുന്നത്.


English summary
si take minister's son s bike key
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X