Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരൊറ്റ പഞ്ച് ഡയലോഗിൽ സമരക്കാരെ വിറപ്പിച്ച എസ്ഐ വൈറൽ; സമ്മാനവുമായി കെഎസ്ആർടിസി, വീഡിയോ

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തിന് പിന്നാലെ സംസ്ഥാന വ്യാപകമായി അക്രമ സംഭവങ്ങളാണ് അരങ്ങേറിയത്. പലയിടത്തും പോലീസും സമരക്കാരും തമ്മിൽ ഏറ്റമുട്ടി. പോലീസിനെയും നാട്ടുകാരെയും കണ്ട് വിറളിപൂണ്ട് ഓടുന്ന ചില ഹർത്താൽ അനുകൂലികളുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്. പോലീസിനെ കണ്ട് ഓടുന്നവർ മാത്രമല്ല സമരക്കാരെ വിറപ്പിച്ച ചിലരും സോഷ്യൽ മീഡിയയിൽ താരങ്ങളായി മാറിക്കഴിഞ്ഞു.

ഒരൊറ്റ പഞ്ച് ഡയലോഗ് കൊണ്ട് താരമായിരിക്കുകയാണ് കളിയിക്കാവിള എസ് ഐ മോഹന അയ്യർ. സമരക്കാരെ വിരട്ടിയോടിക്കുന്ന എസ് ഐയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. അഭിനന്ദനം മാത്രമല്ല കെഎസ്ആർടിസിയുടെ വക സമ്മാനവും ലഭിച്ചു ഈ വൈറൽ എസ് ഐയ്ക്ക്.

കളിയിക്കാവിളയിൽ സംഘർഷം

കളിയിക്കാവിളയിൽ സംഘർഷം

ശബരിമല യുവതി പ്രവേശനത്തെ തുടർന്നുണ്ടായ ഹർത്താലിൽ സംസ്ഥാനത്തൊട്ടാകെ നടന്ന സംഘർഷങ്ങൾക്ക് സമാനമായി കളിയിക്കാവിളയും അശാന്തമായിരുന്നു. കേരളാ തമിഴ്നാട് അതിർത്തിയാണ് കളിയിക്കാവിള. കെഎസ്ആർടിസി ബസ് തകർക്കാൻ ശ്രമിച്ച സംഘപരിവാർ പ്രവർത്തകരെയാണ് മോഹന അയ്യർ ഒറ്റയ്ക്ക് വിരട്ടിയോടിച്ചത്.

ബസിന് നേരെ ആക്രമണം

ബസിന് നേരെ ആക്രമണം

കേരളത്തിൽ നിന്നുളള ബസുകൾ തമിഴ്നാട്ടിലേക്ക് കടത്തി വിടില്ലെന്ന് പറഞ്ഞായിരുന്നു സമരാനുകൂലികൾ സംഘർഷം തുടങ്ങിവച്ചത്. ഇതിനിടെ സമരക്കാരിൽ ചിലർ കെഎസ്ആർടിസി ബസിന്റെ ചില്ലുകൾ തകർക്കാൻ ശ്രമിച്ചു. ചിലർ ഡ്രൈവറെ ഉപദ്രവിക്കാനും ശ്രമം നടത്തി. സ്ഥിതിഗതികൾ വഷളാകുന്നതിന് മുമ്പ് ഇടപെടുകയായിരുന്നുവെന്ന് എസ് ഐ പറയുന്നു.

പഞ്ച് ഡയലോഗ്

പഞ്ച് ഡയലോഗ്

നൂറോളം പ്രതിഷേധക്കാരെയാണ് ഒരൊറ്റ പഞ്ച് ഡയലോഗിൽ എസ് ഐ മോഹന അയ്യർ വിറപ്പിച്ചത്. ആമ്പിളയാനാ വണ്ടിയെ തൊട്റാ, പാക്കലാം എന്ന് സിനിമാ സ്റ്റൈലിൽ അലറിക്കൊണ്ട് സമരക്കാരുടെ നേരെ പാഞ്ഞടുത്തു. എസ് ഐയുടെ പഞ്ച് ഡയലോഗിന് മുമ്പിൽ ബസ് തകർക്കാൻ വന്നവർക്ക് മുട്ടിടിച്ചു. ഉടൻ തന്നെ സ്ഥലം കാലിയാക്കുകയും ചെയ്തു.

അഭിനന്ദന പ്രവാഹം

അഭിനന്ദന പ്രവാഹം

സമരക്കാരെ വിറപ്പിച്ച എസ്ഐയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ അഭിനന്ദന പ്രവാഹമാണ്. ക്രമസമാധാനം പാലിക്കപ്പെടണം എന്ന് മാത്രമെ കരുതിയിരുന്നുള്ളു, വീഡിയോ എടുത്തത് പോലും അറിഞ്ഞിരുന്നില്ലെന്ന് മോഹന അയ്യർ പറയുന്നു. സ്വന്തം ജോലി ഉത്തരവാദിത്തത്തോടെ പൂർത്തിയാക്കിയ എസ്ഐയ്ക്ക് സോഷ്യൽ മീഡിയയിൽ നിറഞ്ഞർ കൈയ്യടിയാണ്.

കെഎസ്ആർടിസിയുടെ സമ്മാനം

കെഎസ്ആർടിസിയുടെ സമ്മാനം

ഇതിനിടെ കെഎസ്ആർടിസിയും എസ്ഐയെ നന്ദിയും സ്നേഹവും ഔദ്യോഗികമായി അറിയിച്ച് രംഗത്തെത്തി.എംഡി ടോമിൻ ജെ തച്ചങ്കരി മോഹന അയ്യരെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു. പിന്നാലെ പ്രശസ്തി പത്രവും ആയിരം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.

 കെ എസ് ആർടിസിയുടെ വിലാപ യാത്ര

കെ എസ് ആർടിസിയുടെ വിലാപ യാത്ര

ശബരിമല ഹർത്താലിനെ തുടർന്ന് നൂറോളം കെഎസ്ആർടിസി ബസുകളാണ് തകർന്നത്. 3.35 കോടി രൂപയോളമാണ് കെഎസ്ആർടിസിയ്ക്കുണ്ടായ നഷ്ടം. കെഎസ്ആർടിസിയ്ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് കെഎസ്ആർടിസി ജീവനക്കാർ തിരുവനന്തപുരത്ത് ബസുകളുമായി വിലാപയാത്ര നടത്തിയിരുന്നു. പത്ത് കോടിയോളം രൂപയാണ് സമരത്തെ തുടർന്നുണ്ടാകുന്ന അക്രങ്ങളിൽ വർഷം തോറും കെഎസ്ആർടിസിക്ക് നഷ്ടം വരുന്നത്.

വീഡിയോ

സമരക്കാരെ വിറപ്പിക്കുന്ന എസ് ഐ മോഹന അയ്യരുടെ വൈറൽ വീഡിയോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+