മരിച്ചയാളുടെ പഴ്‌സില്‍ നിന്ന് മോഷണം; പ്രതി പൊലീസുകാരന്‍: സംഭവം ആലുവയില്‍
കൊച്ചി: മൃതദേഹത്തില്‍ നിന്ന് പണം മോഷ്ടിച്ച സംഭവത്തില്‍ പൊലീസുകാരന് സസ്‌പെന്‍ഷന്‍. എറണാകുളം ആലുവയില്‍ ട്രെയിനിന് അടിയില്‍പെട്ടു മരിച്ച രാജസ്ഥാന്‍ സ്വദേശിയുടെ പഴ്‌സില്‍ നിന്നാണ് എസ്‌ഐ പണം മോഷ്ടിച്ചത്. സംഭവത്തില്‍ ആലുവ പൊലീസ് സ്റ്റേഷനിലെ എസ്‌ഐ സലീമിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. റൂറല്‍ എസ്പിയാണ് സസ്‌പെന്‍ഡ് ചെയ്തത്.
സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് എസ്‌ഐയാണ് പണം കവര്‍ന്നതെന്ന് സ്ഥിരീകരിച്ചത്. ഈ മാസം 19 നാണ് സസ്‌പെന്‍ഷനിലേക്കു നയിച്ച സംഭവം ഉണ്ടാകുന്നത്. രാജസ്ഥാന്‍ സ്വദേശിയാണ് ട്രെയിനിന് അടിയില്‍പെട്ടു മരിച്ചത്. ഓടുന്ന ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ബാഗുകളുമായി വീഴുകയായിരുന്നു.

പഴ്സിലെ പണത്തിന്റെ കണക്ക് പൊലീസ് എണ്ണിത്തിട്ടപ്പെടുത്തിയിരുന്നു. ഇതിനു ശേഷമാണ് എസ്‌ഐ പണം മോഷ്ടിച്ചത്. ആകെ പഴ്‌സില്‍ 8000 രൂപയാണ് ഉണ്ടായിരുന്നത്. 3000 രൂപ ആയിരുന്നു എടുത്തത്. പിന്നീട് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണം വ്യക്തമായത്. തുടര്‍ന്നാണ് എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തത്. മുന്‍പും അച്ചടക്ക നടപടി നേരിട്ടയാളാണ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട സലീമെന്ന് പറയപ്പെടുന്നു.












Click it and Unblock the Notifications