കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിയാച്ചിനില്‍ മരിച്ച മലയാളി ജവാന് സംസ്ഥാനത്തിന്റെ അനാദരം?

Google Oneindia Malayalam News

ദില്ലി: സിയാച്ചിനില്‍ ഹിമപാതത്തില്‍ പെട്ട് മരിച്ച മലയാളി ജവാന്റെ മൃതദേഹത്തോട് സംസ്ഥാന അധികൃതരുചടെ അവഗണന. സിയാച്ചിനില്‍ മരിച്ച മലയാളി ജവാന്‍ ലാന്‍സ് നായിക് സുധീഷിന്റെ മൃതദേഹത്തിനോടാണ് അവഗണന.

സിയാച്ചിനില്‍ നിന്ന് ഫെബ്രുവരി 15 നാണ് മൃതദേഹങ്ങള്‍ ദില്ലിയില്‍ എത്തിച്ചത്. മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാനും ആദാരാഞ്ജലികള്‍ അപ്പിയ്ക്കാനും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഔദ്യോഗിക പ്രതിനിധികള്‍ എത്തിയിരുന്നെങ്കിലും കേരളത്തില്‍ നിന്ന് ആരും എത്തിയില്ല.

Lance Naik Sudheesh

കൊല്ലം സ്വദേശിയാണ് അന്തരിച്ച സുധീഷ്. ഫെബ്രുവരി മൂന്നിനാണ് രാജ്യത്തെ ദു:ഖത്തിലാഴ്ത്തി സിയാച്ചിനില്‍ കടുത്ത ഹുമപാതം ഉണ്ടായത്. പത്ത് സൈനികരാണ് ഹിമപാതത്തില്‍ കുടുങ്ങിയത്. ലാന്‍സ് നായിക് ഹനുമന്തപ്പയെ മാത്രമാണ് അവിടെ നിന്ന് ജീവനോട് രക്ഷിയ്ക്കാനായത്. ഹനുമന്തപ്പ പിന്നീട് സൈനിക ആശുപത്രിയില്‍ വച്ച് മരണത്തിന് കീഴടങ്ങി.

സുധീഷിന്റെ മൃതദേഹം ദില്ലിയില്‍ എത്തിച്ചപ്പോള്‍ കേരള ഹൗസ് റസിഡന്റ് കമ്മീഷണറോ മറ്റ് പ്രതിനിധികളോ എത്തിയിരുന്നില്ല. കേരള ഹൗസ് ജീവനക്കാര്‍ പോലും സ്ഥലത്തുണ്ടായിരുന്നില്ല.

എന്നാല്‍ ഇതില്‍ മൃതദേഹത്തോടുള്ള അനാദരവൊന്നും ഇല്ലെന്നാണ് കേരള ഹൗസിന്റെ വിശദീകരണം. പ്രത്യേക നിര്‍ദ്ദേശം ഇല്ലാത്ത സാഹചര്യത്തില്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ പോകുന്ന കീഴ് വഴക്കം ഇല്ലെന്നാണ് വിശദീകരണം.

English summary
Siachen Avalance: Disrespect to the dead body of Malayali soldier Lance Naik Sudheesh at Delhi?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X