കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഷിക്ക് അബുവിനെതിരെ അച്ചടക്ക നടപടിക്ക് ആവശ്യപ്പെട്ടിട്ടില്ല.... വ്യാജ പ്രചാരണമെന്ന് സിബി മലയില്‍

ആഷിക്ക് അബുവിനെതിരെ സിബി മലയില്‍

Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലും ഇപ്പോള്‍ ദിലീപിനെ എഎംഎംഎയിലേക്ക് തിരിച്ചെടുത്ത സംഭവത്തില്‍ അഭിപ്രായം വെട്ടിത്തുറന്ന് പറയുന്ന സംവിധായകനാണ് ആഷിക്ക് അബു. എന്നാല്‍ ആഷിക്കിനെ ഒതുക്കാന്‍ ഫെഫ്കയിലും അമ്മയിലുമായി കളികള്‍ നടക്കുന്നുണ്ട് എന്ന നേരത്തെ റിപ്പോര്‍ട്ടുണ്ട്. ബി ഉണ്ണികൃഷ്ണനും രഞ്ജി പണിക്കരുമാണ് ഇതിന് പിന്നുള്ളതെന്നും സൂചനയുണ്ടായിരുന്നു. സിബി മലയിലും കമലും ചേര്‍ന്നാണ് ഈ നീക്കം തകര്‍ത്തതെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ സിബി മലയില്‍ ആഷിക്ക് അബുവിനെതിരെ തുറന്നടിച്ചിരിക്കുകയാണ്.

ആരും ആഷിക്ക് അബുവിനെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ടിട്ടില്ലെന്നും സോഷ്യല്‍ മീഡിയ വഴി അദ്ദേഹം അപവാദ പ്രചാരണം നടത്തുകയാണെന്നും സിബി മലയില്‍ പറഞ്ഞു. നേരത്തെ ഫെഫ്ക യോഗത്തിന്റെ പൊതുവികാരവും ആഷിക്കിനെ പുറത്താക്കണം എന്നായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. ദിലീപ് പക്ഷക്കാര്‍ അദ്ദേഹത്തെ പുറത്താക്കാന്‍ വാശി പിടിച്ചെന്നും പറയുന്നുണ്ട്. എന്നാല്‍ സിബി മലയിലിന്റെ പ്രസ്താവനയോടെ ഇതെല്ലാം തെറ്റാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

പുറത്താക്കാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ല

പുറത്താക്കാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ല

ആഷിക് അബുവിനെതിരെ അച്ചടക്ക നടപടിക്ക് ഫെഫ്കയിലെ ഒരംഗവും ആവശ്യപ്പെട്ടിട്ടില്ല. മാധ്യമങ്ങളില്‍ വന്ന പ്രസ്താവനകള്‍ തികച്ചും വാസ്തവ വിരുദ്ധമാണ്. ആഷിക് സോഷ്യല്‍ മീഡിയ വഴി അസത്യ പ്രചാരണം നടത്തുകയാണെന്നും ഫെഫ്ക പ്രസിഡന്റ് സിബി മലയില്‍ പറഞ്ഞു. ആഷിക്കിനെതിരെ ബി ഉണ്ണികൃഷ്ണനും രഞ്ജി പണിക്കരും നീക്കം നടത്തിയെന്നും കമലും സോഹന്‍ സീനുലാലും ഞാനും ചേര്‍ന്ന് അട്ടിമറിച്ചു എന്ന വാര്‍ത്ത തന്നെ അസംബന്ധമാണ്. സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ച ഈ വാര്‍ത്ത ശരിയല്ലെന്നും സിബി പറഞ്ഞു.

ആഷിക്കിന്റേത് വ്യാജ പ്രസ്താവന

ആഷിക്കിന്റേത് വ്യാജ പ്രസ്താവന

മാസങ്ങള്‍ക്ക് മുമ്പ് ഒരു വാരികയില്‍ ആഷിക്ക് അബു സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കുന്ന വിധം നടത്തിയ വ്യാജ പ്രസ്താവനകളുടെ പശ്ചാത്തലത്തില്‍ സംഘടന അദ്ദേഹത്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇതിന് മറുപടി ലഭിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം ആഷിക്ക് തന്റെ ഫേസ്ബുക്ക് ബേജിലൂടെ സംഘടനയെ കുറിച്ച് തെറ്റിദ്ധാരണജനകമായ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്തു. ഇക്കാര്യമാണ് ഫെഫ്കയുടെ സംഘടന ചര്‍ച്ച ചെയ്തതെന്നും സിബി മലയില്‍ പറയുന്നു.

ആരും എതിര്‍ത്ത് സംസാരിച്ചില്ല

ആരും എതിര്‍ത്ത് സംസാരിച്ചില്ല

ആഷിക്ക് അബുവിനെ എതിര്‍ത്ത് അന്ന് ആരും സംസാരിച്ചിട്ടില്ല. അച്ചടക്ക നടപടി വേണമെന്ന് യോഗത്തില്‍ ആരും ആവശ്യപ്പെടുകയും ചെയ്തിട്ടില്ല. കാരണം കാണിക്കലിന് മറുപടി ലഭിക്കാത്തതിനാല്‍ ആറുമാസത്തെ കാലയളവില്‍ എപ്പോള്‍ വേണമെങ്കിലും അദ്ദേഹത്തിനെതിരെ നടപടി എടുക്കാമെന്നിരിക്കെ നേതൃത്വത്തിലെ ചിലര്‍ ഇപ്പോള്‍ അതിന് ശ്രമിച്ചു എന്ന് പറയുന്നത് നുണയാണ്. ആഷിക്ക് പ്രചരിപ്പിച്ച നുണകളുടെ യാഥാര്‍ത്ഥ്യം തെളിയിക്കുന്നതിായി ഒരു വിശദീകരണ കുറിപ്പ് ഇറക്കുക മാത്രമാണ് ചെയ്തതെന്നും സിബി മലയില്‍ പറഞ്ഞു.

അമ്മയുടെ കത്തില്‍ വ്യക്തതയില്ല

അമ്മയുടെ കത്തില്‍ വ്യക്തതയില്ല

ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കാണിച്ച അമ്മ അയച്ച കത്തില്‍ വ്യക്തതയില്ലെന്ന് നടി രേവതി. ഒരു ചെറിയ കത്തായിരുന്നു ഇടവേള ബാബു നല്‍കിയത്. എക്‌സിക്യൂട്ടീവ് ബോഡിയിലെ പലരും സ്ഥലത്തില്ലെന്നും അവര്‍ വന്നാല്‍ എല്ലാവരുടെയും സമയം നോക്കി ഉന്നയിച്ച വിഷയം ചര്‍ച്ച ചെയ്യാമെന്നും കത്തില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ചില കാര്യങ്ങളില്‍ വ്യക്തത കുറവുണ്ട്. അത് ചൂണ്ടിക്കാണിച്ച് ഞങ്ങള്‍ മറുപടി നല്‍കിയിട്ടുണ്ട്. ഈ പ്രശ്‌നം ഒരുപാട് നീട്ടികൊണ്ടുപോകാതെ ഈ മാസം തന്നെ പരിഹാരം കാണണമന്ന് മറുപടി കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും രേവതി പറഞ്ഞു.

ചര്‍ച്ചയ്ക്ക് തയ്യാര്‍

ചര്‍ച്ചയ്ക്ക് തയ്യാര്‍

നേരത്തെ ദിലീപിനെ തിരിച്ചെടുത്ത വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അമ്മ രേവതിക്ക് അയച്ച കത്തില്‍ പറഞ്ഞിരുന്നു. ദിലീപിനെ തിരിച്ചെടുത്ത വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാര്‍വതി, രേവതി, പത്മപ്രിയ എന്നിവര്‍ അമ്മയ്ക്കയച്ച കത്തിനായിരുന്നു മറുപടി ലഭിച്ചത്. അജണ്ടയില്‍ ഇല്ലാതിരുന്ന വിഷയം എടുത്ത് ചര്‍ച്ച ചെയ്തതിന്റെ അനൗചിത്യം ചൂണ്ടി കാണിച്ച് കൊണ്ടായിരുന്നു ഇവര്‍ അമ്മയ്ക്ക് കത്തയച്ചത്. അതേസമയം മോഹന്‍ലാല്‍ നിര്‍ദേശിച്ചത് പ്രകാരമാണ് ഇപ്പോള്‍ വനിതാ താരങ്ങളുമായി ചര്‍ച്ചയ്ക്ക് അമ്മ തയ്യാറായതെന്നാണ് സൂചന.

മന്ദ്‌സോര്‍ പീഡനത്തില്‍ പ്രക്ഷോഭം കനക്കുന്നു, ഹിന്ദുക്കളും മുസ്ലീങ്ങളും സര്‍ക്കാരിനെതിരെ തെരുവില്‍!മന്ദ്‌സോര്‍ പീഡനത്തില്‍ പ്രക്ഷോഭം കനക്കുന്നു, ഹിന്ദുക്കളും മുസ്ലീങ്ങളും സര്‍ക്കാരിനെതിരെ തെരുവില്‍!

സിദ്ദീഖ് പറഞ്ഞതെല്ലാം പച്ചക്കള്ളം, യോഗത്തില്‍ പങ്കെടുത്തിട്ടില്ലെന്ന് പൃഥ്യിരാജും രമ്യാ നമ്പീശനുംസിദ്ദീഖ് പറഞ്ഞതെല്ലാം പച്ചക്കള്ളം, യോഗത്തില്‍ പങ്കെടുത്തിട്ടില്ലെന്ന് പൃഥ്യിരാജും രമ്യാ നമ്പീശനും

English summary
sibi malayil against aashiq abu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X