Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആദിത്യനാഥിനോട് മത്സരിക്കുന്ന സിദ്ധരാമയ്യ; ഗുണ്ടായിസം കാണിക്കുന്ന കോണ്‍ഗ്രസ് എങ്ങനെ ബിജെപി ബദലാകും'

കർണാടകയിലെ ബുൾഡോസർ രാജിൽ കോണ്‍ഗ്രസിനെ രൂക്ഷമായി വിമർശിച്ച് സി പി എം നേതാവും മുൻ ധനമന്ത്രിയുമായ തോമസ് ഐസക്. ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥിനോട് മത്സരിക്കുകയാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെന്നും അധികാരത്തിന്റെ ബലത്തിൽ ഇത്തരം ഗുണ്ടായിസം കാണിക്കാൻ മടിയില്ലാത്ത കോൺഗ്രസ് ഏത് വകുപ്പിലാണ് ബി ജെ പിയ്ക്ക് ബദലാകുന്നതെന്നും ഐസക് ചോദിച്ചു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം വായിക്കാം

ക്രൂരതയ്ക്കും കണ്ണിൽച്ചോരയില്ലായ്മയ്ക്കും ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥിനോട് മത്സരിക്കുകയാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. പാവങ്ങളെ കുടിയൊഴിപ്പിച്ച് ഭൂമി തട്ടിയെടുക്കാൻ ഉത്തർപ്രദേശിലെ ബി ജെ പി സർക്കാർ ആവിഷ്കരിച്ച ബുൾഡോസർ രാജ് അപ്പാടെ പകർത്തുകയാണ് കോൺഗ്രസ് മുഖ്യമന്ത്രി. ആദിത്യനാഥിനെ അനുകരിച്ച് യലഹങ്കയിലെയും വസീം ലേഔട്ടിലേയും ആയിരക്കണക്കിന് പാവങ്ങളെയാണ് ഇക്കഴഞ്ഞ ദിവസം കർണാടക സർക്കാർ സ്വന്തം വീടുകളിൽ നിന്ന് അടിച്ചിറക്കിയത്. ആർക്കും മുൻകൂർ നോട്ടീസ് നൽകിയില്ല. പെരുമഴയത്ത് കൊടുംതണപ്പുറഞ്ഞ തെരുവിലേയ്ക്ക് കൈക്കുഞ്ഞുങ്ങളെയടക്കം വീടുകളിൽ നിന്ന് ഇറക്കിവിട്ടു.

isaac2-17668

ഈ കണ്ണിൽച്ചോരയില്ലായ്മയെ ന്യായീകരിക്കാനും സിദ്ധരാമയ്യയെ വെള്ളപൂശാനും ഇറങ്ങിയിരിക്കുകയാണ് കോൺഗ്രസിന്റെ സൈബർ സംഘങ്ങൾ. മനുഷ്യത്വരഹിതമായ കുടിയൊഴിപ്പിക്കലിനെതിരെ രാജ്യമെങ്ങും പ്രതിഷേധക്കൊടുങ്കാറ്റുയരുമ്പോൾ എന്തൊരു ലളിതവത്കരണമാണ് ഇക്കൂട്ടർ നടത്തുന്നത്. കുറച്ചുവീടു മാത്രമേ പൊളിച്ചുള്ളൂ, ഏതാനും പേർക്കേ പ്രശ്നമുള്ളൂ, കുടിയിറക്കപ്പെട്ടവർ മുഴുവനും മുസ്ലിങ്ങളല്ല, എൺപതു ശതമാനമേ മുസ്ലിങ്ങളുള്ളൂ തുടങ്ങിയ വിതണ്ഡവാദങ്ങളുന്നയിക്കുന്നവരുടെ തൊലിക്കട്ടി കേമം തന്നെ.
പതിറ്റാണ്ടുകളായി താമസിക്കുന്ന മനുഷ്യർ. അവരുടെ കൈയിൽ എല്ലാ തിരിച്ചറിയൽ രേഖകളുമുണ്ട്. ഇടിച്ചു നിരത്തിയ വീടുകൾക്കെല്ലാം സർക്കാർ നൽകിയ കെട്ടിട നമ്പരുണ്ട്. എല്ലാവീടുകളിലും വൈദ്യുതികണക്ഷനും വാട്ടർ കണക്ഷനുമുണ്ട്. ആധാർ കാർഡും തിരിച്ചറിയൽ രേഖകളുമുണ്ട്.

കർണാടക സർക്കാരാണ് അവർക്ക് വീട്ടുനമ്പർ നൽകിയത്. വൈദ്യുതി കണക്ഷൻ നൽകിയത്. സർക്കാരാണ് തിരിച്ചറിയൽ രേഖകൾ നൽകിയത്. അങ്ങനെയുള്ളവരെ എങ്ങനെ പൊടുന്നനെ സ്വന്തം വീട്ടിൽ നിന്ന് ഒരു സർക്കാരിന് അടിച്ചിറക്കാൻ കഴിയും? ഇതു ഗുണ്ടായിസമാണ്. സർക്കാരിന്റെ പിൻബലത്തിൽ നടത്തിയ തനി ഗുണ്ടായിസം. ആയിരക്കണക്കിന് ആളുകളെയെന്നല്ല, ഒരാളിനെപ്പോലും ഇങ്ങനെ കുടിയിറക്കാൻ പാടുണ്ടോ...
അധികാരത്തിന്റെ ബലത്തിൽ ഇത്തരം ഗുണ്ടായിസം കാണിക്കാൻ മടിയില്ലാത്ത കോൺഗ്രസ് ഏത് വകുപ്പിലാണ് ബിജെപിയ്ക്ക് ബദലാകുന്നത്? റിയൽ എസ്റ്റേറ്റ് ലോബിയ്ക്കും ഭൂമാഫിയയ്ക്കും വേണ്ടി അധികാരദുർവിനിയോഗം നടത്തുന്ന സിദ്ധരാമയ്യയുടെ ഈ കണ്ണിൽച്ചോരയില്ലായ്മയ്ക്ക് കോൺഗ്രസ് കനത്തവില നൽകേണ്ടി വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+