കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നടിമാര്‍ക്കെതിരെ നടപടി, ആക്രമിക്കപ്പെട്ട നടി അടക്കമുള്ളവര്‍ മാപ്പ് പറയണം,പിന്നില്‍ ഗൂഢാലോചന'

Google Oneindia Malayalam News

കൊച്ചി: ഡബ്ല്യുസിസിയുടെ ആരോപണങ്ങളെ പ്രതിരോധിക്കാന്‍ രംഗത്തിറങ്ങി നടന്‍ സിദ്ദിഖും കെപിഎസി ലളിതയും. ഡബ്ല്യുസിസി ഉയര്‍ത്തിയ വാദങ്ങളും വിവാദങ്ങളും എല്ലാം അനാവശ്യമാണെന്ന് വാദിച്ചുകൊണ്ടാണ് ണ്ട് പേരും രംഗത്തെത്തിയത്. എഎംഎംഎയുടെ വാര്‍ത്താ കുറിപ്പ് പുറത്ത് വന്നതിന് പിറകേ ആണ് ഇവര്‍ വാര്‍ത്താ സമ്മേളനവുമായി എത്തിയത്.

ഡബ്ല്യുസിസിയുടെ വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ ബാലിശമാണ് എന്നാണ് സിദ്ദിഖ് പറഞ്ഞത്. മാത്രമല്ല, സംഘടനയുടെ ഉള്ളില്‍ നിന്നുകൊണ്ട് ഇത്തരം വിമര്‍ശനങ്ങള്‍ ഉന്നയിച്ചവര്‍ക്കെതിരെ നടപടിയെടുക്കും എന്നും സിദ്ദിഖ് പറഞ്ഞു.

ദിലീപിനെ റേപ്പിസ്റ്റ് എന്ന് വിശേഷിപ്പിച്ചത് ശരിയല്ലെന്നും ദിലീപിന് ജോലി നിഷേധിക്കുന്ന നിലപാട് ശരിയല്ലെന്നും സിദ്ദിഖ് പറഞ്ഞു. പുറത്ത് പോയവര്‍ മാപ്പ് പറഞ്ഞ് തിരിച്ചുവരണം എന്നാണ് കെപിഎസി ലളിത പറഞ്ഞു.

പേര് വെളിപ്പെടുത്തണം

പേര് വെളിപ്പെടുത്തണം

കഴിഞ്ഞ ദിവസം നടി രേവതി പറഞ്ഞ സംഭവത്തില്‍ ഉള്‍പ്പെട്ടവരുടെ പേര് വെളിപ്പെടുത്തണം എന്ന് സിദ്ദിഖ്. ഏത് സിനിമയുടെ സെറ്റില്‍, ആരില്‍ നിന്നാണ് ആ പെണ്‍കുട്ടിയ്ക്ക് മോശം അനുഭവം ഉണ്ടായത് എന്ന് രേവതി പറയണം. അങ്ങനെയെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും സിദ്ദിഖ് പറഞ്ഞു.

 ദിലീപ് രാജിക്കത്ത് നല്‍കി

ദിലീപ് രാജിക്കത്ത് നല്‍കി

ഈ വിഷയം കത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ ദിലീപ് രാജിക്കത്ത് നല്‍കി. താന്‍ നില്‍ക്കുന്നതുകൊണ്ടാണ് പ്രശ്‌നങ്ങള്‍ എങ്കില്‍ താന്‍ രാജിവയ്ക്കാം എന്ന് പറഞ്ഞാണ് ദിലീപ് മോഹന്‍ലാലിന് രാജിക്കത്ത് നല്‍കിയത്. ഒക്ടോബര്‍ 10 ന് ആയിരുന്നു ഈ കത്ത് നല്‍കിയത് എന്നും സിദ്ദിഖ് പറയുന്നു.

ദിലീപിന് ജോലി നിഷേധിക്കരുത്

ദിലീപിന് ജോലി നിഷേധിക്കരുത്

കുറ്റാരോപിതന്‍ ആയതിന്റെ പേരില്‍ ദിലീപിന് തൊഴില്‍ നിഷേധിക്കരുത്. ബി ഉണ്ണികൃഷ്ണന്റെ സിനിമയില്‍ ദിലീപിനെ അഭിനയിപ്പിക്കുന്നത് സംബന്ധിച്ച ഡബ്ല്യുസിസി ഉയര്‍ത്തിയ വിമര്‍ശനത്തിനോടായിരുന്നു സിദ്ദിഖിന്റെ പ്രതികരണം. ബോളിവുഡില്‍ മീ ടുവിന്റെ പേരില്‍ സിനിമയില്‍ നിന്ന് പിന്‍മാറിയ അക്ഷയ് കുമാറിന്റേയും ആമിര്‍ ഖാന്റേയും നടപടി ശരിയല്ലെന്നും സിദ്ദിഖ് പറഞ്ഞു.

എന്തുകൊണ്ട് പള്‍സര്‍ സുനിയ്‌ക്കെതിരെയില്ല

എന്തുകൊണ്ട് പള്‍സര്‍ സുനിയ്‌ക്കെതിരെയില്ല

എല്ലാവര്‍ക്കും ദിലീപ് ആണ് ശത്രു. പക്ഷേ, ആക്രമിക്കപ്പെട്ട നടി ചൂണ്ടിക്കാണിച്ചത് പള്‍സര്‍ സുനിയെ ആണ്. പള്‍സര്‍ സുനി വിളിച്ചുപറഞ്ഞതാണ് ദിലീപിന്റെ പേര്. പക്ഷേ, ഏതെങ്കിലും നടിമാര്‍ പള്‍സര്‍ സുനിയെ കുറിച്ച് എന്തെങ്കിലും പറഞ്ഞോ എന്ന ബാലിശമായ ചോദ്യവും ചോദിക്കുന്നുണ്ട് സിദ്ദിഖ്.

മോഹന്‍ലാലിനെ തൊട്ടാല്‍

മോഹന്‍ലാലിനെ തൊട്ടാല്‍

മോഹന്‍ലാലിനെ പോലെ ഒരു നടനെ ഡബ്ല്യുസിസി അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ വിമര്‍ശിച്ചതും അംഗീകരിക്കാന്‍ ആവുന്നതല്ല എന്നാണ് സിദ്ദിഖ് പറഞ്ഞത്. മോഹന്‍ലാലിനെതിരെ അനാവശ്യ ആരോപണങ്ങള്‍ ഉയര്‍ത്തിയവര്‍ക്കതെിരെ നടപടിയെടുക്കുമെന്നും സിദ്ദിഖ് പറഞ്ഞു. സംഘടനയില്‍ നിന്ന് രാജിവച്ച് പോയവര്‍, രാജിവച്ച് പോയവര്‍ തന്നെയാണ്. അവരെ തിരിച്ചുവിളിക്കില്ലെന്നും സിദ്ദിഖ്.

നടിമാര്‍ മാപ്പ് ചോദിക്കണമെന്ന് ലളിത

നടിമാര്‍ മാപ്പ് ചോദിക്കണമെന്ന് ലളിത

സംഘടനയില്‍ നിന്ന് രാജിവച്ച് പോയ നടിമാര്‍ ക്ഷമ ചോദിച്ച് തിരിച്ചുവരണം എന്നാണ് കെപിഎസി ലളിത പറയുന്നത്. അങ്ങനെ വന്നാല്‍ അവരെ തിരിച്ചെടുക്കുന്ന കാര്യം ആലോചിക്കാം. സംഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് അവര്‍ നടത്തിയത് എന്നും ലളിത വിമര്‍ശിക്കുന്നു.

തെളിവിളി സ്വാഭാവികം

തെളിവിളി സ്വാഭാവികം

സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ പേജില്‍ നടക്കുന്ന തെറിവിളികളെ കുറിച്ച് കഴിഞ്ഞ ദിവസം ഡബ്ല്യുസിസി പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ജനങ്ങളുടെ പ്രതികരണം ആണ് ഇപ്പോള്‍ തെറിവിളിയായി കിട്ടുന്നത് എന്നാണ് സിദ്ദിഖ് പറഞ്ഞത്. അത് സ്വാഭാവികം ആണ്. പാര്‍വ്വതി- മമ്മൂട്ടി വിവാദവും ഇത്തരത്തില്‍ സ്വാഭാവികമായ ഒന്നായിരുന്നു എന്നാണ് സിദ്ദിഖ് പറഞ്ഞത്.

ഒരു കാര്യവും ഇല്ലാത്ത വിവാദം

ഒരു കാര്യവും ഇല്ലാത്ത വിവാദം

ഒരു കാര്യവും ഇല്ലാത്ത വിവാദങ്ങളാണ് ഇപ്പോള്‍ നടക്കുന്നത് എന്നാണ് കെപിഎസി ലളിത പറയുന്നത്. ഉള്ളി തൊലി പൊളിക്കുന്നത് പോലെ ആണ് കാര്യങ്ങള്‍. അമ്മയ്ക്കുള്ളില്‍ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ല. എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ തന്നെ അതെല്ലാം പറയാനുള്ള സ്വാതന്ത്ര്യവും സംഘടനയ്ക്കുള്ളില്‍ ഉണ്ടെന്നും ലളിത പറഞ്ഞു

English summary
Siddiq against KPAC Lalitha against WCC Press Meet and allegations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X