സിദ്ധീഖിനെ സുപ്രീംകോടതിയിലും പൂട്ടാന്‍ അതിജീവിത: കിടിലന്‍ നീക്കം, അവിടേയും ജാമ്യം കിട്ടില്ലേ?
കൊച്ചി: ബലാത്സംഗ കേസിൽ സുപ്രീംകോടതിയില്‍ നിന്നും മുന്‍കൂർ ജാമ്യം തേടാനുള്ള നടന്‍ സിദ്ധീഖിന്റെ നീക്കത്തിന് തടയിടാന്‍ അതിജീവിത. സിദ്ധീഖിന്റെ നീക്കത്തെ പ്രതിരോധിക്കാനായി അതിജീവിത സുപ്രീംകോടതിയില്‍ തടസ്സ ഹർജി നല്‍കി. പ്രതി മുന്‍കൂർ ജാമ്യാപേക്ഷയുമായി ഇന്ന് കോടതിയെ സമീപിച്ചേക്കുമെന്ന വാർത്തകള്‍ പുറത്ത് വരുന്നതിന് ഇടയിലാണ് അതിജീവിത കോടതിയെ സമീപിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം സിദ്ധീഖിന്റെ മുന്‍കൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതോടെ അദ്ദേഹത്തെ പിടികൂടാനുള്ള നീക്കം പൊലീസ് ശക്തമാക്കിയെങ്കിലും അദ്ദേഹം ഒളിവില്‍ പോയിരിക്കുകയാണ്. വീടുകളില്‍ നിന്ന് മാറി കഴിയുന്ന സിദ്ധീഖ് തന്റെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച്ഡ് ഓഫ് ചെയ്തിരിക്കുകയാണ്. സിദ്ധീഖിനെ തേടി കഴിഞ്ഞ ദിവസം കൊച്ചിയിലെ ഹോട്ടലുകളില്‍ അടക്കം പൊലീസ് പരിശോധന നടത്തി.

സിദ്ധീഖ് സുപ്രീംകോടതിയില്‍ ഹർജി നല്‍കുന്നതിന് മുമ്പ് അദ്ദേഹത്തെ പിടികൂടാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നത്. ഹർജിയുമായി ബന്ധപ്പെട്ട് സിദ്ദിഖിന്റെ അഭിഭാഷകർ ദില്ലിയിലെ മുതിർന്ന അഭിഭാഷകനുമായി സംസാരിക്കുകയും ഹൈക്കോടതിയുടെ വിധിപകർപ്പ് കൈമാറുകയും ചെയ്തിട്ടുണ്ടെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. അതിജീവിത പരാതി നൽകാൻ വൈകിയതടക്കമുള്ള കാര്യങ്ങള്‍ സിദ്ധീഖ് സുപ്രീംകോടതിയിലും ചൂണ്ടിക്കാട്ടും.
കേസില്‍ ഹൈക്കോടതി മുന്‍കൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെ ഒളിവില്‍ പോയ പ്രതിക്കായി ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുമുണ്ട് പൊലീസ്. പ്രതി രാജ്യം വിടുന്നത് തടയാനാണ് പൊലീസിന്റെ നീക്കം. തികഞ്ഞ പ്രതീക്ഷയോടെയായിരുന്നു സിദ്ധീഖ് മുന്‍കൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. എന്നാല്‍ പരാതിയില്‍ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് വിലയിരുത്തിയ കോടതി മുന്‍കൂർ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ഇതോടെയാണ് അദ്ദേഹം ഒളിവില്‍ പോകാന്‍ നിർബന്ധിതനായത്.
2016 ജനുവരിയില്‍ തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ചാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.സിദ്ധീഖ് അഭിനയിച്ച 'സുഖമായിരിക്കട്ടെ' എന്ന സിനിമയുടെ പ്രിവ്യു തിരുവനന്തപുരത്തെ തിയറ്ററിൽ പ്രദർശിപ്പിച്ച വേളയിലാണ് അദ്ദേഹത്തെ കണ്ടത്. തുടർന്ന് തന്റെ മകന്‍ അഭിനയിക്കുന്ന തമിഴ് സിനിമയില്‍ അവസരം നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചർച്ച ചെയ്യാനായി ഹോട്ടലിലേക്ക് വരാന്‍ ആവശ്യപ്പെടുകയും ചെയ്തു.
ഹോട്ടല്‍ മുറിയില്‍ എത്തിയ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തു. ഒരു മണിക്കൂറിലേറെ മുറിയില്‍ പൂട്ടിയിട്ടു. ഈ കാര്യങ്ങള്‍ പുറത്തറിയിച്ചാലും തന്നെ ഒന്നും ചെയ്യാനാവില്ലെന്ന് പറഞ്ഞ് പ്രതി ഭീഷണിപ്പെടുത്തി. ഇതൊക്കെ എല്ലായിടത്തും നടക്കുന്നതാണെന്നും സഹകരിച്ചില്ലെങ്കിൽ ഭവിഷ്യത്തു നേരിടേണ്ടിവരുമെന്നും സിദ്ധീഖ് പറഞ്ഞതായും പരാതിയില്‍ പറയുന്നു. പരാതിക്കാരിയുടെ വാദം തെളിയിക്കുന്നതിന് സഹായകരമായ തെളിവുകള്‍ കണ്ടെത്താനും പൊലീസ് സാധിച്ചത് കേസില്‍ നിർണ്ണായകമായി.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications