കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡബ്ല്യുസിസിയെ വിടാതെ സിദ്ദിഖ്..... അവര്‍ അമ്മയെ തകര്‍ക്കാന്‍ ശ്രമിക്കുവെന്ന് ആരോപണം!!

Google Oneindia Malayalam News

കൊച്ചി: ഡബ്ല്യുസിസിയുടെ ആരോപണങ്ങള്‍ക്ക് അടക്കം മറുപടി പറഞ്ഞ് കൊണ്ട് താരസംഘടനയായ അമ്മ വിളിച്ച വാര്‍ത്താസമ്മേളനത്തിലും അടിമുടി കുഴപ്പം. സിദ്ദിഖ് നേരത്തെ പറഞ്ഞതിന് തീര്‍ത്തും വിരുദ്ധമായ കാര്യങ്ങളാണ് മോഹന്‍ലാല്‍ പറഞ്ഞിരിക്കുന്നത്. ദിലീപ് സംഘടനയ്ക്ക് രാജിക്കത്ത് നല്‍കിയെന്നും, അതയാളുടെ മാന്യതയാണെന്നുമായിരുന്നു സിദ്ദിഖ് പറഞ്ഞത്. എന്നാല്‍ രാജിക്കത്ത് ചോദിച്ച് വാങ്ങുകയായിരുന്നുവെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. താന്‍ ദിലീപിനെ നേരിട്ട് വിളിച്ച് രാജി ആവശ്യപ്പെട്ടെന്നായിരുന്നു മോഹന്‍ലാലിന്റെ വാദം. ഇത് ഇരുവരും തമ്മിലുള്ള ഭിന്നത പുറത്തുകാണിക്കുന്തനാണ്. എന്നാല്‍ ഡബ്ല്യുസിസിക്കെതിരെയുള്ള പ്രസ്താവനകളില്‍ ഇരുവരും ഒന്നിച്ച് നില്‍ക്കുന്നതാണ് കണ്ടത്.

1

അമ്മയെ തകര്‍ക്കുക എന്ന ഗൂഢലക്ഷ്യമാണ് ഡബ്ല്യുസിസിക്ക് ഉള്ളതെന്നും, ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും സിദ്ദിഖ് പറയുന്നു. അതേസമയം നടന്‍ ബാബുരാജ് ഉന്നയിച്ച് അമ്മയില്‍ ഇരുന്ന് ചോരകുടിച്ച് വളരാനാണ് ഡബ്ല്യുസിസിയുടെ ശ്രമമെന്നായിരുന്നു. തുടര്‍ന്ന് അമ്മ എന്നതിന് പകരം എഎംഎംഎ എന്ന് പറഞ്ഞതില്‍ തനിക്ക് അതൃപ്തിയുണ്ടെന്നായിരുന്നു മോഹന്‍ലാലിന്റെ പരാമര്‍ശം. നടിമാര്‍ തിരിച്ചുവരുന്ന കാര്യം അവര്‍ തീരുമാനിക്കേണ്ടതാണ് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ദിലീപ് വിഷയത്തില്‍ അവര്‍ തന്റെ പേര് എടുത്ത് പറഞ്ഞെന്നും സംഘടനയ്ക്ക് പകരം എന്റെ പേരാണ് പറയുന്നത്. ഞാനെന്തിനാണ് അടി കൊള്ളുന്നതെന്നുമായിരുന്നു മോഹന്‍ലാലിന്റെ നിലപാട്.

കഴിഞ്ഞ ദിവസം ഉയര്‍ന്ന വിവാദങ്ങളെ തള്ളുന്ന തരത്തിലായിരുന്നു മോഹന്‍ലാലിന്റെ സംസാരം. ജഗദീഷും സിദ്ദിഖും തമ്മില്‍ പ്രശ്‌നങ്ങളില്ലെന്നും വാടസാപ്പ് സന്ദേശം ചോര്‍ന്നതില്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഡബ്ല്യുസിസി ഉന്നയിച്ച സുപ്രധാന വിഷയങ്ങളിലൊന്നും ഇവര്‍ മറുപടി നല്‍കിയിട്ടില്ല. സിനിമയില്‍ ആഭ്യന്തര പ്രശ്‌ന പരിഹാര സെല്‍ വേണമെന്ന ആവശ്യമായിരുന്നു ഡബ്ല്യുസിസി ഉയര്‍ത്തിയത്. എന്നാല്‍ ഇതിലൊക്കെ മോഹന്‍ലാല്‍ മൗനം പാലിക്കുകയായിരുന്നു. ദിലീപ് വിഷയത്തില്‍ അമ്മ നിലപാട് എടുത്തുവെന്നും ബാക്കിയൊന്നും പ്രശ്‌നമേയല്ല എന്ന നിലപാടിലുമായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത അംഗങ്ങള്‍.

ഡബ്ല്യുസിസിക്കെതിരെ മോഹന്‍ലാലും ബാബുരാജും സിദ്ദീഖും; ചോരയൂറ്റിക്കുടിച്ചു, നാല് കഷണമാക്കിഡബ്ല്യുസിസിക്കെതിരെ മോഹന്‍ലാലും ബാബുരാജും സിദ്ദീഖും; ചോരയൂറ്റിക്കുടിച്ചു, നാല് കഷണമാക്കി

ശബരിമലയില്‍ സര്‍ക്കാരിനും ഇന്റലിജന്‍സിനും വീഴ്ച്ച.... ആക്ടിവിസ്റ്റുകളെ തിരിച്ചറിയാന്‍ വൈകി!!ശബരിമലയില്‍ സര്‍ക്കാരിനും ഇന്റലിജന്‍സിനും വീഴ്ച്ച.... ആക്ടിവിസ്റ്റുകളെ തിരിച്ചറിയാന്‍ വൈകി!!

English summary
siddique against wcc
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X