കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിദ്ദീഖ് കാപ്പന്‍ മലപ്പുറത്തെ വീട്ടിലെത്തി; കനത്ത സുരക്ഷ വലയം തീര്‍ത്ത് യുപി പൊലീസ്

Google Oneindia Malayalam News

മലപ്പുറം: സുപ്രീംകോടതി ജാമ്യം അനുവദിച്ച മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ മലപ്പുറം വേങ്ങരിയിലെ വീട്ടിലെത്തി. യുപി പോലീസിന്‍റെ കനത്ത സുരക്ഷയിലാണ് സിദ്ധീഖ് കാപ്പന്‍ വീട്ടിലെത്തിയത്. അസുഖബാധിതയായ അമ്മയെ സന്ദര്‍ശിക്കാന്‍ അഞ്ച് ദിവസത്തെ ജാമ്യമാണ് സിദ്ദീഖ് കാപ്പന് സുപ്രീംകോടതി അനുവദിച്ചത്. കേരള പത്രപ്രവര്‍ത്തക യൂണിയന്‍റെ ഹര്‍ജി അംഗീകരിച്ചായിരുന്നു കാപ്പന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.

കര്‍ശന ഉപാധികളോടെയാണ് ജാമ്യം. ബന്ധുക്കളെയും, അമ്മയുടെ രോഗവുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാരെയും മാത്രം കാണാം. പൊതുജനങ്ങളെയോ മാധ്യമങ്ങളേയോ കാണാന്‍ പാടില്ലെന്നും സുപ്രീംകോടതി ജാമ്യ ഉത്തരവില്‍ വ്യക്തമാക്കി. അതേസമയം ജാമ്യത്തിനായുള്ള അപേക്ഷയെ യുപി പൊലീസ് ശക്തമായ രീതിയില്‍ എതിര്‍ത്തിരുന്നു. ഹര്‍ജിയിൽ പറയുന്നതുപോലുള്ള ആരോഗ്യ പ്രശ്‍നം സിദ്ദിഖ് കാപ്പന്‍റെ അമ്മയ്ക്ക് ഇല്ലെന്നായിരുന്നു യുപി പൊലീസിന്‍റെ വാദം.

 siddique-kappan

ഡികെ ശിവകുമാറിന്റെ മകളുടെ വിവാഹ ചിത്രങ്ങള്‍

എന്നാല്‍ കോടതിയിലെ വ്യക്തതയ്ക്ക് വേണ്ടി ആശുപത്രിയില്‍ കഴിയുന്ന അമ്മയുടെ ചിത്രങ്ങള്‍ ഹാജരാക്കാന്‍ തയ്യാറാണെന്നായിരുന്നു കേരള പത്രപ്രവര്‍ത്തക യൂണിയന് വേണ്ടി ഹാജരായ കപില്‍ സിബലിന്‍റെ മറുപടി. അഞ്ച് ദിവസത്തേക്ക് മാത്രം കേരളത്തിലേക്ക് പോയതുകൊണ്ടു മാത്രം കേസിന് ഒന്നും സംഭവിക്കില്ലെന്നും സമാന സാഹചര്യത്തിൽ പിഡിപി നേതാവ് അബ്ദുൾ നാസര്‍ മദനിക്ക് ജാമ്യം അനുവദിച്ചതും കപില്‍ സിബല്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

ബിഗ് ബോസില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം നോബിക്കോ മണിക്കുട്ടനോ; ഭാഗ്യലക്ഷമിക്ക് എത്ര, റിപ്പോര്‍ട്ട് പുറത്ത്ബിഗ് ബോസില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം നോബിക്കോ മണിക്കുട്ടനോ; ഭാഗ്യലക്ഷമിക്ക് എത്ര, റിപ്പോര്‍ട്ട് പുറത്ത്

നാടൻ സുന്ദരിയായി വർഷ ബൊല്ലമ- ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
പിണറായിക്കെതിരെ ബിജെപിയുടെ ആയുധം ശ്രീധരന്‍ | Oneindia Malayalam

English summary
Siddique Kappan arrives at home in Malappuram; UP police tighten security
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X