India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിദ്ദിഖ് കാപ്പന്‍ കേസ്; മലയാള മനോരമയ്ക്ക് എന്താണ് പറയാനുള്ളത്... ദ്രോഹമെന്ന് ശ്രീജ നെയ്യാറ്റിന്‍കര

Google Oneindia Malayalam News

തിരുവനന്തപുരം: ഉത്തര്‍ പ്രദേശ് ജയിലിലുള്ള മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെതിരെ മലയാള മനോരമ ലേഖകന്‍ നല്‍കിയ മൊഴി കഴിഞ്ഞ ദിവസം ചില മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. മനോരമ ലേഖകന്‍ ബിനു വിജയന്റെ മൊഴിയാണ് പുറത്തുവിട്ടത്. സിദ്ദിഖ് കാപ്പന്‍ രാജ്യത്ത് കലാപം സൃഷ്ടിക്കാന്‍ തന്റെ ലേഖനത്തിലൂടെ ശ്രമിച്ചുവെന്നാണ് ബിനു മൊഴി നല്‍കിയതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ യുപിയിലെ ഹത്രാസില്‍ ദളിത് പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ വേളയിലാണ് കാപ്പനെ അറസ്റ്റ് ചെയ്തത്. പിന്നീട് യുഎപിഎ കേസ് ഉള്‍പ്പെടെ ചുമത്തി ജയിലിലടച്ചു. സംഘപരിവാര്‍ വേട്ടയാടിപ്പിടിച്ച സിദ്ദിഖ് കാപ്പനെതിരെ മൊഴി നല്‍കിയ ലേഖകനെ കുറിച്ച് എന്താണ് മലയാള മനോരമയ്ക്ക് പറയാനുള്ളത് എന്ന ചോദ്യമാണ് ശ്രീജ നെയ്യാറ്റിന്‍കര ഉന്നയിക്കുന്നത്. സിദ്ദിഖ് കാപ്പന്‍ ഐക്യദാര്‍ഢ്യസമിതി ജനറല്‍ കണ്‍വീനറാണ് ശ്രീജ നെയ്യാറ്റിന്‍കര. അവരുടെ വാക്കുകള്‍ ഇങ്ങനെ...

സിദ്ദിഖ് കാപ്പന്‍ കേസ്- മനോരമ ലേഖകന്‍ ബിനു വിജയന്റെ മൊഴി .. തങ്ങളുടെ സ്ഥാപനത്തിനുള്ളിലെ ഒറ്റുകാരനെ കുറിച്ച് മലയാള മനോരമയ്ക്ക് എന്താണ് പൊതുസമൂഹത്തോട് പറയാനുള്ളത് ...?
2020 ഒക്ടോബര്‍ അഞ്ചിന് ഹത്രാസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകും വഴിയാണ് മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ യു പി പോലീസ് തട്ടിക്കൊണ്ടു പോയതും തുടര്‍ന്ന് യു എ പി എ ചാര്‍ത്തി ജയിലിലിടുന്നതും .... കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ഫാസിസത്തിന്റെ ക്രൂരമായ പീഡനങ്ങള്‍ക്കിരയായിക്കൊണ്ടിരിക്കുന്ന സിദ്ദിഖ് കാപ്പനെതിരെയുള്ള കുറ്റപത്രത്തിലെ വിവരങ്ങള്‍ ഇപ്പോഴിതാ ന്യൂസ് ലോണ്‍ഡ്രി പുറത്തു വിട്ടിരിക്കുകയാണ് ....

എന്താണ് ദിലീപിന് അയച്ച സന്ദേശം; നികേഷിന്റെ ചോദ്യത്തിന് ബാലചന്ദ്രയുടെ മറുപടി, ദിലീപ് തേടിയെത്തിഎന്താണ് ദിലീപിന് അയച്ച സന്ദേശം; നികേഷിന്റെ ചോദ്യത്തിന് ബാലചന്ദ്രയുടെ മറുപടി, ദിലീപ് തേടിയെത്തി

കുറ്റപത്രത്തില്‍ സിദ്ദിഖ് കാപ്പനെതിരെ മനോരമ ലേഖകന്‍ ബിനു വിജയന്റെ മൊഴിയുണ്ട് എന്നാണ് ന്യൂസ് ലോണ്‍ഡ്രി റിപ്പോര്‍ട്ട് ചെയ്യുന്നത് .. വര്‍ഗീയ കലാപങ്ങള്‍ക്കും, ദേശീയ ഐക്യം തകര്‍ക്കുന്നതിനും, സാമുദായിക ധ്രുവീകരണം സൃഷ്ടിക്കുന്നതിനും കാപ്പന്‍ തന്റെ ലേഖനങ്ങളിലൂടെ ശ്രമിച്ചു എന്നാണ് ബിനു മൊഴി നല്‍കിയിരിക്കുന്നത് .. ഇങ്ങനൊരു മൊഴി അഥവാ സംഘ് പരിവാര്‍ ഉന്നയിക്കുന്ന പെരും നുണ മലയാള മനോരമയിലെ ഒരു ലേഖകന്‍ സംഘ് പരിവാര്‍ വേട്ടയാടിപ്പിടിച്ച ഒരു മാധ്യമപ്രവര്‍ത്തകനെതിരെ നല്‍കുക ... അതെത്രമാത്രം ക്രൂരതയാണ് .... ദ്രോഹമാണ് ..

നിമിഷ പ്രിയ തൂക്കുകയറില്‍ നിന്ന് രക്ഷപ്പെടുമോ? അന്തിമ വിധി ജനുവരി 3ന്, ആ കേസ് ഇങ്ങനെനിമിഷ പ്രിയ തൂക്കുകയറില്‍ നിന്ന് രക്ഷപ്പെടുമോ? അന്തിമ വിധി ജനുവരി 3ന്, ആ കേസ് ഇങ്ങനെ

സിദ്ദിഖ് കാപ്പനും പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ടവരും രാജ്യത്തുടനീളം വര്‍ഗീയ പോരാട്ടത്തിനായി ആസൂത്രണം ചെയ്യുന്നവരാണ് എന്ന് മനോരമ ലേഖകന്‍ മൊഴി നല്‍കുന്നത് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് .?
സിദ്ദിഖ് കാപ്പന് എതിരായ മൊഴി രേഖപ്പെടുത്താന്‍ എസ് ടി എഫിന്റെ നോയിഡയിലുള്ള ഓഫീസിലേക്ക് അന്വേഷണോദ്യോഗസ്ഥര്‍ ബിനുവിനെ വിളിക്കുമ്പോള്‍ തനിക്ക് പോപ്പുലര്‍ ഫ്രണ്ടിന്റെ ഭീഷണിയുള്ളത് കൊണ്ട് വരാന്‍ കഴിയില്ല എന്നും താന്‍ അയച്ച ഇ മെയില്‍ മൊഴിയായി രേഖപ്പെടുത്തണമെന്നും ബിനു അന്വേഷണോദ്യോഗസ്ഥനോട് ഫോണില്‍ പറഞ്ഞുവെന്നും കുറ്റപത്രം പറയുന്നു ...

ബിനു വിജയന്‍ ജന്മഭൂമിയുടേയോ ഓര്‍ഗനൈസറിന്റെയോ ലേഖകന്‍ ആയിരുന്നെങ്കില്‍ ഇങ്ങനൊരു പോസ്റ്റ് ഞാന്‍ എഴുതില്ലാതിരുന്നു.... മലയാള മനോരമയിലിരുന്നു കൊണ്ട് നിരപരാധിയായൊരു മാധ്യമ പ്രവര്‍ത്തകനെ ഫാസിസത്തിന് കടിച്ചു കുടയാന്‍ ഇട്ടു കൊടുക്കുന്ന ആ രാഷ്ട്രീയമുണ്ടല്ലോ അത് അങ്ങേയറ്റം അപകടമാണ് ... അതുകൊണ്ടു തന്നെ മലയാള മനോരമ മറുപടി പറയാന്‍ ബാധ്യസ്ഥമാണ് ...

സംഘ് പരിവാര്‍ കൃത്യമായി ആസൂത്രണം ചെയ്ത് വേട്ടയാടി പിടിച്ചതാണ് സിദ്ദിഖ് കാപ്പന്‍ എന്ന മുസ്ലീമിനെ .. ആ വേട്ടയ്ക്ക് മനോരമ ലേഖകന്‍ കൂടെ പങ്കാളിയാണ് എന്നറിയുമ്പോള്‍ മലയാള മനോരമ എന്ത് നിലപാടാണ് സ്വീകരിക്കുക എന്നറിയാന്‍ താല്പര്യമുണ്ട് ....
ശ്രീജ നെയ്യാറ്റിന്‍കര
ജനറല്‍ കണ്‍വീനര്‍
സിദ്ദിഖ് കാപ്പന്‍ ഐക്യദാര്‍ഢ്യ സമിതി

cmsvideo
  Delhi to witness severe cold wave | Oneindia Malayalam
  English summary
  Siddique Kappan Case: Activist Sreeja Neyyattinkara Ask Some Questions To Malayala Manorama
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X