'ആള്‍ മരിച്ചുപോയിട്ടല്ല ഇടപെടേണ്ടത്' മുഖ്യമന്ത്രിയുടെ മൌനം ചോദ്യം ചെയ്ത് സിദ്ധിഖ് കാപ്പന്റെ ഭാര്യ
കോഴിക്കോട്: മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് ശരിയായ ചികിത്സ ഉറപ്പാക്കാൻ മുഖ്യമന്ത്രിയുടെ ഇടപെടൽ തേടി ഭാര്യ റൈഹാനത്ത്. ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് ശരിയായ ചികിത്സ ലഭിക്കാന്‍ മുഖമന്ത്രി ഇടപെടണമെന്ന് ഭാര്യ റൈഹാന സിദ്ദീഖ്. ഇത്രയും സംഭവങ്ങളുണ്ടായ സാഹചര്യത്തിലും ഉത്തർപ്രദേശിൽ അറസ്റ്റിലായ സിദ്ദിഖിന് വേണ്ടി മുഖ്യമന്ത്രി ഒന്നു മിണ്ടുക പോലും ചെയ്തില്ലെന്നും റൈഹാനത്ത് ചൂണ്ടിക്കാണുക്കുന്നു. മുഖ്യമന്ത്രിയ്ക്ക് നിയമപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ സാധിക്കില്ലെങ്കിലും കാപ്പന് ചികിത്സ ലഭ്യമാക്കുന്നതിന് വേണ്ടി മുഖ്യമന്ത്രിക്ക് ഇടപെട്ടുകൂടെ എന്നും റൈഹാന ചോദിക്കുന്നു. മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു അവർ ഇക്കാര്യങ്ങളെല്ലാം പറഞ്ഞത്.
മധ്യപ്രദേശിലെ ഭോപ്പാലില്‍ കൊവിഡ് രോഗികള്‍ക്ക് ഒരുക്കിയ 20 ഐസൊലേഷന്‍ കോച്ചുകള്‍: ചിത്രങ്ങള്‍

എന്തുകൊണ്ട് മൌനം
സിദ്ദിഖ് കാപ്പൻ വിഷയത്തിൽ മുഖ്യമന്ത്രി ഒരു പരാമർശം പോലും ഉന്നയിക്കാത്തതിനെയും റൈഹാനത്ത് ചോദ്യം ചെയ്യുന്നു. താനിങ്ങനെ ഇങ്ങനെ ചോദിച്ചു കൊണ്ടിരിന്നിട്ടും കാപ്പന്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് എന്നോട് പറഞ്ഞുകൂടെ എന്നും അവർ ചോദിക്കുന്നു. വലിയ ക്രിമിനലുകള്‍ക്കും കുറ്റകൃത്യം ചെയ്തവര്‍ക്കും ഒക്കെ ഇതിലും വലിയകാര്യങ്ങള്‍ ചെയ്തുകൊടുക്കുന്നുണ്ടല്ലോ എന്നും അവർ കുറ്റപ്പെടുത്തുന്നു. ആള്‍ മരിച്ചുപോയിട്ടല്ല ഇടപെടല്‍ വേണ്ടതെന്നും അവർ കൂട്ടിച്ചേര്‍ത്തു.
Recommended Video


ചോദ്യം ചെയ്ത് ഭാര്യ
കാപ്പന്റെ വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടാത്തതിനെ ചോദ്യം ചെയ്യുന്ന റൈഹാനത്ത് സിദ്ദിഖ് കാപ്പൻ പോപ്പുലർ ഫ്രണ്ടാണെന്ന് ആര്‍എസ്എസും ബിജെപിയും പറഞ്ഞതുകൊണ്ടാണോ ഇടപെടാത്തതെന്നും അവർ ചോദിക്കുന്നു. കാപ്പൻ മാധ്യമപ്രവര്‍ത്തകനാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതല്ലേ, നിയമപരമായി ഈ വിഷയത്തിൽ ഒന്നും ചെയ്യാന്‍ കഴിയില്ലെങ്കിലും മുഖ്യമന്ത്രി എന്ന നിലയില്‍ ഒരു കത്ത് അയച്ചുകൂടേ എന്നും അവർ ചോദിക്കുന്നു. ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്കുള്ള പരിമിതി എന്താണെന്ന് മനസിലാവുന്നില്ലെന്നും റൈഹാന പറഞ്ഞു.

മുഖ്യമന്ത്രിയിൽ വിശ്വാസം
ഇപ്പോള്‍ കാപ്പന് ചികിത്സ ലഭ്യമാക്കുകയാണ് പ്രധാനം. തിരഞ്ഞെടുപ്പൊക്കെ കഴിഞ്ഞില്ലേ. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിക്ക് ഇനിയെങ്കിലും കാപ്പന് വേണ്ടി എന്തെങ്കിലും പറഞ്ഞുകൂടേ എന്നും റൈഹാന ചോദിക്കുന്നു. കാപ്പന് വേണ്ടി മീഡിയ സെക്രട്ടറിയും യൂണിയനുമൊക്കെ ഇടപെടുവെന്നാണ് തനിക്ക് ലഭിക്കുന്ന വിവരം. അതേ സമയം തന്നെ എംപിമാരോടും ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്. എപ്പോഴെങ്കിലും രണ്ട് ദിവസം കഴിഞ്ഞിട്ടോ നാല് ദിവസം കഴിഞ്ഞിട്ടോ അല്ല ഇത് വേണ്ടത്. ജീവനാണ്. അത് പോയിക്കഴിഞ്ഞിട്ട് അത് ഇത് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും വർ പറയുന്നു. അദ്ദേഹത്തിന്റെ ആരോഗ്യം സംരക്ഷിക്കേണ്ട സമയമാണിത്. അതിന് മുഖ്യമന്ത്രി ഇടപെട്ടാല്‍ നടക്കുമെന്നാണ് വിശ്വാസമെന്നും റൈഹാന പറഞ്ഞു.

അനങ്ങാനാവാതെ
കൊവിഡ് ബാധിതനായ സിദ്ദിഖ് കാപ്പനെ കട്ടിലിനോട് ചേർത്ത് ചങ്ങല കൊണ്ട് ബന്ധിച്ചിട്ടുണ്ടെന്നും കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ അനുവദിക്കുന്നില്ലെന്നും കാപ്പൻ ഭാര്യയെ അറിയിച്ചിരുന്നു. മൂത്രമൊഴിക്കുന്നതിന് ശുചിമുറിയിൽ പോകാൻ അനുവദിക്കുന്നില്ലെന്നും പകരം കുപ്പി നൽകുകയായിരുന്നുവെന്നും കാപ്പന്റെ ഭാര്യ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. കൊവിഡ് സ്ഥിരീകരിച്ച കാപ്പൻ ഇപ്പോൽ മഥുരയിലെ കെ എം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞുവരികയാണ്. ഇതിനിടെ താൻ നേരിടേണ്ടി വന്ന ദുരനുഭവങ്ങളാണ് കാപ്പൻ ഭാര്യയെ ധരിപ്പിച്ചിട്ടുള്ളത്. കാപ്പന്റെ ആരോഗ്യസ്ഥിതി ദിനംപ്രതി മോശമായി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹത്തിന് കൃത്യമായ ചികിത്സ ലഭ്യമാക്കണമെന്നും ഇപ്പോൾ ചികിത്സയിൽ കഴിയുന്ന ആശുപത്രിയിൽ നിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ട് കാപ്പന്റെ കുടുംബം കോടതിയെ സമീപിച്ചിട്ടുണ്ട്.

കുടുംബം കോടതിയിൽ
ജയിലിലെ സമീപനത്തിനെതിരെ കാപ്പന്റെ കുടുംബം സുപ്രീംകോടതിയിലേക്ക് പോയതോടെ അദ്ദേഹത്തിന് നല്ല പരിചരണമാണ് ലഭിക്കുന്നതെന്നാണ് ജയിൽ അധികൃതർ ഉന്നയിക്കുന്ന വാദം. കഴിഞ്ഞ ദിവസം അഭിഭാഷകൻ മുഖേനയാമ് സിദ്ദിഖ് കാപ്പന് കൊവിഡ് സ്ഥിരീകരിച്ച വിവരം കുടുംബം അറിയുന്നത്. ഹത്രാസിൽ പീഡനത്തിനിരയായി കൊല്ലപ്പട്ടെ പെൺകുട്ടിയുടെ വീട്ടിലേക്കുള്ള യാത്രക്കിടെയാണ് കാപ്പൻ അറസ്റ്റിലാവുന്നത്. തുടർന്ന് രാജ്യദ്രാഹം, സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്തൽ, ഭീകരപ്രവർത്തനത്തിന് ഫണ്ട് സമാഹരിക്കൽ തുടങ്ങിയ കുറ്റങ്ങളും അദ്ദേഹത്തിനെതിരെ ചുമത്തിയിരുന്നു. 2020 ഒക്ടോബറിലാണ് സംഭവം. യുഎപിഎ ചുമത്തിയാണ് യുപി പോലീസ് കാപ്പന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നത്.

കുപ്പി മാത്രം
"ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയിൽ വെച്ച് "ആരുടെയോ ഫോണിൽ നിന്ന് കാപ്പൻ ഇന്ന് തന്നെ വിളിച്ചു. ശുചിമുറിയിൽ പോകാൻ പോലും ആശുപത്രി അധികൃതർ അനുവദിക്കുന്നില്ലെന്ന് അദ്ദേഹം എന്നോട് പറഞ്ഞുവെന്നും റെയ്ഹാനത്ത് ദി വീക്കിനോട് പറഞ്ഞു. കട്ടിലിൽ നിന്ന് അനങ്ങാൻ അനുവദിക്കുന്നില്ല. ഒരു പ്ലാസ്റ്റിക് കുപ്പിയിലാണ് കാപ്പൻ മൂത്രമൊഴിക്കുന്നത്. അദ്ദേഹം ഒരു മനുഷ്യനാണ്. ശുചിമുറിയിൽ പോകണമെന്നുണ്ടാവില്ലേ ഭാര്യ ചോദിക്കുന്നു.

കട്ടിലിൽ നിന്ന് വീണു
"ഇപ്പോൾ 10 ദിവസത്തിലേറെയായി അദ്ദേഹത്തിന് പനി ഉണ്ട്," റൈഹാന പറഞ്ഞു. കുളിമുറിയിൽ വീണതിനെ തുടർന്ന് താടിക്ക് പരിക്കേറ്റു. അതിനാൽ, ഭക്ഷണം കഴിക്കുന്നതിൽ അയാൾക്ക് പ്രയാസമുണ്ട്. എന്നാൽ ഇപ്പോൾ, എങ്ങനെയെങ്കിലും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യണമെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. അദ്ദേഹം ജയിലിലാണെങ്കിൽ, അദ്ദേഹത്തിന് കുറഞ്ഞത് ശുചിമുറിയിലേക്ക് എങ്കിലും പോകാമെന്നും ഭാര്യ പറയുന്നു.
മഞ്ജിമയഴക്; മലയാളികളുടെ പ്രിയപ്പെട്ട ബാലതാരത്തിന്റെ പുതിയ ചിത്രങ്ങൾ


Click it and Unblock the Notifications