കോഴിക്കോട് നഗരത്തില്‍ സ്വന്തമായി ഹോട്ടല്‍; പക്ഷേ, സിദ്ദിഖ് മുറിയെടുത്തത് മറ്റൊരു ഹോട്ടലില്‍, ദുരൂഹത
കോഴിക്കോട്: തിരൂര്‍ സ്വദേശിയായ വ്യാപാരി സിദ്ദിഖ് കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹത വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല്ലപ്പെട്ട സിദ്ദിഖ് ഹോട്ടലില്‍ മുറിയെടുത്തതിലാണ് കൂടുതല്‍ ദുരൂഹത ഒളിഞ്ഞിരിക്കുന്നത്. കോഴിക്കോട്ടുള്ള ഹോട്ടലില്‍ സിദ്ദിഖിന്റെ പേരിലാണ് രണ്ട് മുറികളും എടുത്തത്. ഇക്കാര്യം അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയിരുന്നു.
കോഴിക്കോട് നഗരത്തില്‍ സിദ്ദിഖിന് സ്വന്തമായി ഹോട്ടലുണ്ടെന്നിരിക്കെ എന്തിന് ഈ ഹോട്ടലില്‍ മുറിയെടുത്തെന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്. സിദ്ദിഖിന്റെ
പേരില്‍ രണ്ട് മുറികളാണ് എടുത്തത്. ഇതില്‍ ജി 4 എന്ന മുറിയില്‍ വച്ചാണ് കൊലപാതകം നടന്നത്. തിരൂരില്‍ നിന്നുള്ള പൊലീസ് സംഘവും ഫോറന്‍സിക് വിദഗ്ദരും ഇവിടെ എത്തി പരിശോധന നടത്തിയിട്ടുണ്ട്.

കൊലയ്ക്ക് ശേഷം മൃതദേഹം രണ്ട് കഷ്ണങ്ങളാക്കി മുറിച്ച് ട്രോളി ബാഗുകളിലാക്കിയാണ് പ്രതികള്‍ കൊണ്ടുപോയത്. ഹോട്ടലിന് സമീപത്തെ ടെകസ്റ്റൈല്‍സിലെ സി സി ടി വിയില്‍ ഈ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഈ മാസം 18ന് ആണ് സിദ്ദിഖ് ഇവിടെ മുറിയെടുത്തത്. 19ാം തീയതി ഉച്ചയ്ക്ക് ശേഷമാണ് ട്രോളി ബാഗുകളിലാക്കി മൃതദേഹം പുറത്തേക്ക് കൊണ്ടു പോയത്. 18നും 19നും ഇടയിലാണ് കൊലപാതകം നടന്നത്. ഇവര്‍ക്ക് മറ്റാരുടയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നുള്ള കാര്യവും പരിശോധിക്കേണ്ടതുണ്ട്.
അതേസമയം, പ്രതികളായ ഫര്‍ഹാന, ഷിബിലി എന്നിവരെ ചെന്നൈ എഗ്മോര്‍ സ്‌റ്റേഷനില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇവിടെ നിന്ന് ജംഷഡ്പൂരിലേക്ക് കടക്കാനാണ് ഇവര്‍ ശ്രമിച്ചത്. ഇവരുടെ കയ്യില്‍ നിന്ന് പൂട്ടിയ നിലയിലുള്ള ഒരു ട്രോളി ബാഗും ഫര്‍ഹാനയുടെ പാസ്‌പോര്‍ട്ടും 16,000 രൂപയും പൊലീസ് കണ്ടെടുത്തെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.
ആര്‍ പി എഫിന്റെ സഹായത്തോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകീട്ട് എഴ് മണിയോടെയാണ് തിരൂരില്‍ ഇത്തരമൊരു കൊലപാതകത്തിന് ശേഷം പ്രതികള്‍ ചെന്നൈ ഭാഗത്തേക്ക് കടന്നതായി ആര്‍ പി എഫിന് വിവരം ലഭിച്ചത്. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലാകുന്നത്. ആര്‍ പി എഫ് അറിയിച്ച പ്രകാരം ചെന്നൈ എസ് 2 പൊലീസാണ് പ്രതികളെ പിടികൂടിയ കാര്യം തിരൂര്‍ പൊലീസ് സ്റ്റേഷനില്‍ അറിയിച്ചത്.
ഇന്ന് രാവിലെ ചെന്നൈയില്‍ എത്തിയ തിരൂര്‍ പൊലീസ് ഇവരെ ഏറ്റുവാങ്ങി. ഇന്ന് വൈകീട്ടോടെ പ്രതികളെ തിരൂരില്‍ എത്തിക്കുമെന്നാണ് ഏറ്റവും ഒടുവിലായി ലഭിക്കുന്ന വിവരം. ചെന്നൈയില്‍ നിന്നുള്ള പ്രാഥമിക ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചിട്ടുണ്ട്. കൊലയ്ക്ക് എന്താണ് കാരണമെന്നും എങ്ങനെയാണ് കൊല നടത്തിയതെന്ന കാര്യങ്ങള്‍ മനസിലാകണമെങ്കില്‍ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ട്.












Click it and Unblock the Notifications