'എളിമ ട്രോളുകളോടുള്ള ജയറാമിൻ്റെ പ്രതികരണം ഇങ്ങനെ'; സിദ്ധിഖ് പറയുന്നു..ആളുകൾ വിമർശിക്കാൻ കാരണവും

അടുത്തിടെ വലിയ ട്രോളുകൾ ഏറ്റുവാങ്ങേണ്ടി വന്ന നടനാണ് ജയറാം. നടൻ അനാവശ്യമായി 'എളിമ' കാണിക്കുന്നുവെന്നാണ് പലരും വിമർശിക്കുന്നത്. ഇപ്പോഴിതാ ജയറാമിനെതിരെ ഉയരുന്ന പരിഹാസത്തിൽ പ്രതികരിക്കുകയാണ് നടൻ സിദ്ധിഖ്. ഒരാൾ ആർട്ടിഫിഷ്യലാണെന്ന് തോന്നുമ്പോഴാണ് ഒരുപാട് ആളുകൾ വിമർശിക്കുന്നതെന്ന് സിദ്ധിഖ് പറഞ്ഞു. അദ്ദേഹത്തിൻ്റെ വാക്കുകൾ ഇങ്ങനെ

'നമ്മൾ ജനുവിൻ ആയാൽ മതി. നമ്മളുടെ ഉള്ളിൽ കള്ളത്തരം വരുമ്പോഴും , ജെനുവിൻ അല്ല എന്നുള്ള തോന്നൽ വരുമ്പോഴും മാത്രമേ ആളുകൾ നമ്മളെ വിമർശിക്കുകയുള്ളൂ. നമ്മൾ ജനുവിൻ ആയിട്ടാണ് പെരുമാറുന്നതെങ്കിൽ, എളിമ കാണിക്കുന്നത് നാച്വറൽ ആണെങ്കിൽ, അല്ലെങ്കിൽ ജാട കാണിക്കുന്നത് പോലും നാച്ചുറൽ ആണെങ്കിൽ അതിന് അർഹിക്കുന്ന അംഗീകാരം കിട്ടും. ആർട്ടിഫിഷ്യൽ ആണെന്ന് ആളുകൾക്ക് തോന്നുമ്പോഴാണ് വിമർശനം വരുന്നത്. ജയറാമിനെ അങ്ങനെ കളിയാക്കുമ്പോൾ അദ്ദേഹം ശ്രദ്ധിക്കേണ്ട ഒരു കാര്യം അതാണ്. ഞാൻ ഇങ്ങനെയാണ് എന്നുള്ളത് ആളുകൾക്ക് തോന്നി കഴിഞ്ഞാൽ ആ കളിയാക്കൽ നിന്നോളും. ആർട്ടിഫിഷ്യൽ ആയിട്ട് ആൾക്ക് തോന്നുന്ന വിധത്തിൽ ഞാൻ പെരുമാറേണ്ടാ എന്ന് തോന്നിയാൽ അതവസാനിക്കും. അതാണ് ജയറാമിന് സേഫ്.

siddiqja

ഒരുപാട് ആളുകൾ വെറുതെ വിമർശിക്കില്ലല്ലോ. പക്ഷേ എനിക്ക് ജയറാമിനെ അടുത്ത അറിയാവുന്നതുകൊണ്ട് അദ്ദേഹം കാണിക്കുന്നത് ഒരു കള്ളത്തരമായിട്ട് എനിക്ക് തോന്നിയിട്ടില്ല. ജയറാം നടന്നു വരുന്നതും ആളോട് പെരുമാറുന്നതൊക്കെ അങ്ങനെയാണ്. ആളുകൾ കളിയാക്കുന്നത് ഏറ്റവും കൂടുതൽ ആസ്വദിക്കുന്നതും ജയറാമാണ്. മോനെ കേട്ടില്ലായിരുന്നോ പുതിയ വീഡിയോ എന്ന് രസമായി ചോദിക്കും. അല്ലാതെ അങ്ങനെ ആ കളിയാക്കുന്നതൊന്നും ജറാമിന് ബാധിക്കുന്നില്ല', സിദ്ധിഖ് പറഞ്ഞു.

ഒരു സിനിമ ആവശ്യപ്പെടുന്നുണ്ടെങ്കിൽ മാത്രം നമ്മൾ അതിനകത്ത് കാസ്റ്റ് ചെയ്യപ്പെടുമ്പോഴാണ് നടൻ എന്ന നിലയിൽ അഭിമാനം തോന്നുന്നതെന്നും സിദ്ധിഖ് പറഞ്ഞു. പക്ഷേ എല്ലാ ആക്ടേഴ്സിനും പല പല അവസ്ഥകളുണ്ട്. ഇപ്പോ കൺസിഡറേഷൻ കൊണ്ട് നമുക്ക് അവസരങ്ങൾ കിട്ടും, ഫ്രണ്ട്ഷിപ്പ് കൊണ്ട് കിട്ടും, അതല്ലെങ്കിൽ ഒരു ക്യാരക്ടറിന് ഏറ്റവും ആപ്റ് ആയ നാലു പേരെ കിട്ടാതെ വരുമ്പോൾ അഞ്ചാമനായിട്ട് ചിലപ്പോൾ നമ്മളെ അതിനകത്ത് അക്കമഡേറ്റ് ചെയ്യും, അങ്ങനത്തെ അവസ്ഥ ഉണ്ടാകും. ഇത് കഴിഞ്ഞിട്ട് ഒരു ക്യാരക്ടറിന് ഏറ്റവും ആപ്റ്റ് ആയിട്ടുള്ള ഒരാൾ ഇന്ന ആളാണെന്ന് പറഞ്ഞിട്ട് നമ്മളെ ഒരു വേഷത്തിനായി സമീപിക്കും, അതാണ് ഒരു ആക്ടറെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രൈഡ് ആയിട്ടുള്ള ഒരു കാര്യം', സിദ്ധിഖ് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma