കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്മയിൽ പോര്? സിദ്ദിഖിനെതിരെ ജഗദീഷ്, വാർത്താസമ്മേളനം ഔദ്യോഗികമല്ല... സിദ്ദിഖിന് അവ്യക്തത!!

Google Oneindia Malayalam News

കൊച്ചി: താര സംഘടനയായ അമ്മയിൽ ആഭ്യന്തര കലഹമെന്ന് സൂചന. സിദ്ദിഖും ജയലളിതയും നടത്തിയ പത്രസമ്മേളനം ഒദ്യോഗികമല്ലെന്ന് ജഗദീഷ് പറഞ്ഞതോടെയാണ് ആഭ്യന്തര കലഹം പുറത്ത് വരുന്നത്. ജനറൽ ബോഡിയെടുത്ത തീരുമാനം തിരുത്താൻ മറ്റൊരു ജനറൽ ബോഡിക്ക് മാത്രമേ കഴിയൂ. ഈ സാഹചര്യത്തിലാണ് അടിയന്തര ജനറൽ ബോഡി വേണ്ടിവരുമെന്ന് വാർത്താ കുറിപ്പിൽ അറിയിച്ചത്. സിദ്ദീഖ് തിങ്കളാഴ്ച നടത്തിയ വാർത്താ സമ്മേളനം എഎംഎംഎയുടെ ഔദ്യോഗിക തീരുമാനപ്രകാരം ആയിരുന്നില്ലെന്നും ജഗദീഷ് അറിയിച്ചു. ട്വന്റിഫോർ ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

<strong>മല കയറാൻ തന്നെയാണ് തീരുമാനം; മലകയറുന്നത് വിശ്വാസത്തിന്റെ പേരിൽ തന്നെ, രേഷ്മ നിഷാന്ത് വൺഇന്ത്യയോട്..</strong>മല കയറാൻ തന്നെയാണ് തീരുമാനം; മലകയറുന്നത് വിശ്വാസത്തിന്റെ പേരിൽ തന്നെ, രേഷ്മ നിഷാന്ത് വൺഇന്ത്യയോട്..

വാർത്താ കുറിപ്പിലെ വിവരങ്ങൾ അറിയാത്തതുകൊണ്ടാണ് സിദ്ദീഖിന് ചിലകാര്യങ്ങളിൽ അവ്യക്തത ഉണ്ടായതെന്നും ജഗദീഷ് ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങളിൽ സംഘടനയ്ക്കുള്ളിൽ വിശദമായ ചർച്ച നടക്കും. വനിതാ കൂട്ടായ്മ ഉന്നിയിക്കുന്ന ആവശ്യങ്ങളിൻ മേൽ ചർച്ചയ്ക്ക് സാധ്യതയുണ്ടെന്ന പരോക്ഷ സൂചന ജഗദീഷിന്റെ വാർത്താ കുറിപ്പിൽ ഉണ്ടായിരുന്നു.ഇത് മോഹൻലാലിന്റെ നിർദേശപ്രകാരം തന്നെ തയ്യാറാക്കിയത്കൊണ്ട് ദിലീപിനെ പ്രതിരോധിക്കാൻ മോഹൻലാലും താരസംഘടനയിലെ ഒരു വിഭാഗവും ഇനി തയ്യാറാവില്ലെന്നാണ് സൂചന.

ഭിന്നത രൂക്ഷമായി

ഭിന്നത രൂക്ഷമായി


സംഘടനയിലെ ദിലീപ് അനുകൂല കക്ഷികളും മോഹന്‍ലാല്‍ പക്ഷവും തമ്മിലാണ് അഭിപ്രായ ഭിന്നത പുറത്തുവന്നിരിക്കുന്നത്. സംഘടനയില്‍ നിന്ന് ദിലീപ് രാജി വെച്ച കാര്യം പുറത്തുവിടാതിരുന്നതും പ്രസിഡന്റ് മോഹന്‍ലാല്‍ ഡബ്ല്യൂസിസി അംഗങ്ങളെ ചര്‍ച്ചയ്ക്ക് വിളിച്ചതുമാണ് ദിലീപ് അനുകൂലികളെ ചൊടിപ്പിച്ചതെന്നാണ് സൂചനകൾ. ജഗദീഷ് ഇറക്കിയ പത്രകുറിപ്പിനെ കുറിച്ച് അറിയില്ലെന്നും അമ്മയുടെ സെക്രട്ടറിയായ താന്‍ പറയുന്നതാണ് ഔദ്യോഗികമായി അമ്മയുടെ നിലപാടെന്നും സിദ്ധീഖും പറഞ്ഞിരുന്നു. ഇത് ആഭ്യന്തര കലഹം പ്രത്യക്ഷത്തിലേക്ക് പോകുകയായിരുന്നു.

സിദ്ദിഖിനെ പ്രസിഡന്റാക്കണം...?

സിദ്ദിഖിനെ പ്രസിഡന്റാക്കണം...?


അമ്മ മെമ്പര്‍മാരായ രേവതി, പാര്‍വ്വതി, പത്മപ്രിയ എന്നിവരെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്നാണ് ദിലീപ് അനുകൂലികളുടെ നിലപാട്. ഇതിന് തൊട്ടുപിന്നാലെ മോഹന്‍ലാലിനെ രാജി വെപ്പിച്ച് സിദ്ധീഖിനെ വര്‍ക്കിംഗ് പ്രസിഡന്റ് ആക്കാനും നീക്കമുണ്ടെന്നാണ് പുറത്ത് വരുന്ന സൂചനകൾ. സിദ്ദിഖ് പ്രസിഡന്റാകുന്നതോടെ മമ്മൂട്ടി പക്ഷത്തിന്റെ പിന്തുണ നേടാനാകുമെന്നും ദിലീപ് പക്ഷത്തിന്റെ കണക്കുകൂട്ടലെന്നും പുറത്ത് വരുന്ന റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നു.

അടിയന്തിര ജനറൽബോഡി

അടിയന്തിര ജനറൽബോഡി


എക്‌സിക്യൂട്ടീവ് അംഗങ്ങളായ ജയസൂര്യ. ആസിഫ് അലി, സുധീര്‍ കരമന തുടങ്ങിയവര്‍ക്കും ഡബ്യൂ.സി.സിയെ പിണക്കി ഒരു നിലപാട് എടുക്കേണ്ട എന്നും ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാം എന്നുമാണ് നിലപാട്. കൂടാതെ അടിയന്തര ജനറല്‍ ബോഡി വിളിക്കാം എന്നും ഇവര്‍ നിര്‍ദ്ദേശം വെച്ചിരുന്നു. അടിയന്തര ജനറല്‍ ബോഡി വിളിക്കില്ലെന്ന പ്രഖ്യാപനത്തോട് കൂടി ഈ നീക്കത്തിന് തടയിടാനും സിദ്ദീഖിനായി. എന്നാല്‍ മോഹന്‍ലാലിന്റെ നിര്‍ദ്ദേശപ്രകാരമാണ് പത്രകുറിപ്പ് ഇറക്കിയതെന്നും അമ്മയില്‍നിന്നു രാജി വച്ച നടിമാരെ തിരിച്ചെടുക്കുന്നതില്‍ തനിക്ക് സന്തോഷമേയുള്ളുവെന്ന് പ്രസിഡന്റ് ശ്രീ മോഹന്‍ലാല്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയതാണെന്നും നടന്‍ ജഗദീഷ് വ്യക്തമാക്കിയിട്ടുണ്ട്.

കെപിഎസിലളിതകൂടി കൂടുമ്പോൾ....

കെപിഎസിലളിതകൂടി കൂടുമ്പോൾ....


വനിതാ കൂട്ടായ്മ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മോഹന്‍ലാലിനെതിരെ എന്തൊക്കെയോ ആരോപണം ഉന്നയിച്ചെന്ന മട്ടിലാണ് സിദ്ദിഖ്‌ തിങ്കളാഴ്ച മാധ്യമങ്ങളെ കണ്ടത്. യത്ഥാര്‍ഥത്തില്‍ രേവതിയും പാര്‍വതിയും അടങ്ങുന്ന വനിതാ കൂട്ടായ്മ ഉന്നയിച്ച ഗുരുതര ആരോപണങ്ങള്‍ വ്യക്തിപരമായി മോഹന്‍ലാലിനെതിരെ ആയിരുന്നില്ലെന്നതാണ് സത്യം. ഇത് അവഗണിച്ച് മോഹന്‍ലാലിനെ അധിക്ഷേപിച്ചു എന്ന് പ്രചരിപ്പിച്ച് വിഷയത്തിന്റെ ദിശ മാറ്റുകയാണ് സിദ്ദിഖ്‌ ചെയ്തതെന്ന് വാർത്താസമ്മേളനം കണ്ട ആർക്കും മനസിലാകും. എന്നാൽ സിദ്ദിഖിന്റെ കൂടെ വാർത്താസമ്മേളനത്തിൽ കെപിഎസി ലളിത പങ്കെടുത്തത് സർക്കാരിനെയും സിപിഎമ്മിനെയും കൂടി കുഴപ്പിച്ചിട്ടുണ്ട്.

English summary
Siddisue's press meet was unofficial says Jagadeesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X