കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിന്റെ കേസ് കോടതിയില്‍ തെളിയട്ടെ... ഇപ്പോഴത്തെ അന്വേഷണം ശരിയായ വഴിയിലെന്ന് സിദ്ദിഖ്

Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ ഏറ്റവുമധികം പിന്തുണച്ചയാളാണ് സിദ്ദിഖ്. നേരത്തെ താരസംഘടനയായ അമ്മയിലേക്ക് ദിലീപിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടതില്‍ പ്രധാനി സിദ്ദിഖായിരുന്നു.ഇപ്പോഴിതാ സിദ്ദിഖ് ഒരിക്കല്‍ കൂടി ദിലീപിനെ ന്യായീകരിച്ചരിക്കുകയാണ്. ദിലീപ് കാര്യത്തില്‍ മറ്റുള്ളവര്‍ പറയുന്നതല്ല മറിച്ച് കോടതിയാണ് തീരുമാനമെടുക്കേണ്ടത് എന്നാണ് സിദ്ദീഖിന്റെ ന്യായം. ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ ഇക്കാര്യത്തില്‍ അദ്ദേഹം ചോദ്യം ചെയ്യുകയും ചെയ്തു.

അതേസമയം ഇപ്പോഴത്തെ അന്വേഷണം ശരിയായ ദിശയിലാണെന്നും സിദ്ദിഖ് പറഞ്ഞു. നേരത്തെ ദിലീപ് ജയിലില്‍ ആയിരുന്നപ്പോള്‍ കേസന്വേഷണം ശരിയായിട്ടല്ല പോകുന്നതെന്നും ശത്രുക്കള്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും സിദ്ദിഖ് ആരോപിച്ചിരുന്നു. മനോരമ ന്യൂസ് കോണ്‍ക്ലേവില്‍ സിദ്ദിഖ് തന്റെ വിവാദ നിലപാട് ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചിരിക്കുന്നത്.

കോടതിയാണ് തീരുമാനിക്കേണ്ടത്

കോടതിയാണ് തീരുമാനിക്കേണ്ടത്

ദിലീപ് പ്രതിയാണോ അല്ലയോ എന്ന് കോടതിയാണ് തീരുമാനിക്കേണ്ടത്. അല്ലാതെ ആരോപണം ഉന്നയിക്കുന്നവരല്ല. അതിന് മുമ്പുള്ള വിചാരണകള്‍ ഒഴിവാക്കണം. അന്വേഷണം ഇപ്പോള്‍ ശരിയായ വഴിയിലാണ് നടക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ മാധ്യമങ്ങളാണ് പൗരനെന്ന പേരില്‍ തന്റെ സ്വാതന്ത്ര്യം ഹനിച്ചതെന്നും സിദ്ദിഖ് പറഞ്ഞു. നേരത്തെ ദിലീപിനെയും നാദിര്‍ഷായെയും കേസുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്തപ്പോള്‍ സിദ്ദിഖ് അവിടെയെത്തിയിരുന്നു. ഈ വിഷയത്തില്‍ സിദ്ദിഖ് നല്‍കിയ മറുപടി വലിയ വിവാദമാവുകയും ചെയ്തിരുന്നു.

തരൂരിനെ ക്രൂശിക്കാത്തതെന്ത്

തരൂരിനെ ക്രൂശിക്കാത്തതെന്ത്

ദിലീപിനെ ക്രൂശിക്കാമെങ്കില്‍ ശശി തരൂര്‍ എംപിയെയും ക്രൂശിക്കാമെന്ന് സിദ്ദിഖ്. സമാനമായ കേസ് തന്നെയാണിത്. തന്നെ ഈ കേസുമായി ബന്ധപ്പെട്ട് ഉത്തരംപറയാന്‍ പോലും സമ്മതിക്കാതെ സ്വാതന്ത്ര്യം നിഷേധിക്കുന്നത് മാധ്യമങ്ങളാണ്. ഒരു ചാനല്‍ അവതാരകന്‍ തന്നെ നരാധമന്‍ എന്നാണ് വിളിച്ചത്. ദിലീപിനൊപ്പം നിന്നതിനാണ് ഇത്. സംഭവത്തില്‍ സഹപ്രവര്‍ത്തകന്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞതും ഗൂഢാലോചന നടത്തിയെന്ന് പറഞ്ഞതും മറ്റൊരു കുറ്റവാളിയായ പള്‍സര്‍ സുനിയാണ്. ഇത് എത്രത്തോളം വിശ്വാസയോഗ്യമാണെന്നും സിദ്ദിഖ് ചോദിക്കുന്നു.

ഡിജിപിയുടെ കൈകള്‍ കെട്ടിയിരിക്കുന്നു

ഡിജിപിയുടെ കൈകള്‍ കെട്ടിയിരിക്കുന്നു

ഡിജിപി താങ്കളുടെ കൈകള്‍ ബന്ധിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്ന് പോലും സംശയമുണ്ടെന്നായിരുന്നു സിദ്ദിഖിന്റെ ചോദ്യം. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത എസ്പി എവി ജോര്‍ജിനെ എന്ത് കൊണ്ട് അറസ്റ്റ് ചെയ്തില്ലെന്നായിരുന്നു സിദ്ദിഖിന്റെ ചോദ്യം. എന്നാല്‍ ഡിജിപി ഈ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞ് മാറിയുള്ള ഉത്തരമാണ് ലഭിച്ചത്. രാഷ്ട്രീയക്കാര്‍ ആരും തന്നെ കേസുകളുമായി ബന്ധപ്പെട്ട് വിളിക്കാറില്ലെന്ന് ബെഹ്‌റ പറഞ്ഞു. അതേസമയം സിദ്ദിഖിന്റെ ചോദ്യത്തിന് നേരിട്ടുള്ള മറുപടിയും ഉണ്ടായില്ല. നീതി നടപ്പാക്കാന്‍ സമയമെടുക്കുമെന്നും ബെഹ്‌റ പറഞ്ഞു.

മാധ്യമങ്ങള്‍ അനാവശ്യമായി പീഡിപ്പിക്കുന്നു

മാധ്യമങ്ങള്‍ അനാവശ്യമായി പീഡിപ്പിക്കുന്നു

സിനിമാമേഖലയിലുള്ളവരുമായി ബ ന്ധപ്പെട്ട കാര്യങ്ങള്‍ മാത്രം വലിയ വാര്‍ത്തയാകുന്നുവെന്ന് സിദ്ദിഖ് പറയുന്നു. ഇത് അനാവശ്യമായി പീഡിപ്പിക്കുന്നതിന് തുല്യമാണ്. സിനിമയിലുള്ളവര്‍ മാത്രമല്ല, മറ്റ് മേഖലകളില്‍ നിന്നുള്ളവരും നികുതിവെട്ടിപ്പ് നടത്തുന്നുണ്ട്. അഞ്ഞൂറോളം അംഗങ്ങളുള്ള സിനിമാമേഖലയില്‍ നിന്നും വെറും മൂന്ന് പേര്‍ മാത്രമാണ് നികുതിവെട്ടിപ്പ് നടത്തിയതായി തെളിഞ്ഞിട്ടുള്ളത്. സിനിമയിലുള്ളവരുടെ കാര്യങ്ങളിലുള്ള പൊതുതാല്‍പര്യം കൊണ്ടായിരിക്കാം. മാധ്യമങ്ങളും ഇത് വലുതാക്കി കാണിക്കുന്നുവെന്നും സിദ്ദിഖ് പറഞ്ഞു.

ചില നിയന്ത്രണങ്ങള്‍ ആവശ്യം

ചില നിയന്ത്രണങ്ങള്‍ ആവശ്യം

ദിലീപിന്റെ കേസുമായി ബന്ധപ്പെട്ട് വ്യക്തമായ ഉത്തരം നല്‍കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ തയ്യാറായില്ല. കോടതിയില്‍ കേസ് നടക്കുന്നതിനാലാവാം ഇക്കാര്യത്തില്‍ അദ്ദേഹം നിലപാട് വ്യക്തമാക്കാതിരുന്നത്. അതേസമയം കേരളത്തില്‍ പകുതിയോളം പേരും പോലീസ് നടപടികളില്‍ തൃപ്തരാണ്. ഏഴ് ലക്ഷം കേസുകളാണ് ഒരു വര്‍ഷം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. മറ്റ് സംസ്ഥാനങ്ങളെ മൊത്തം പരാതിയോളം വരും ഇത്. സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. പക്ഷേ ചില നിയന്ത്രണങ്ങളോടെ മാത്രമേ എല്ലാവര്‍ക്കും സ്വാതന്ത്ര്യം സാധ്യമാകൂ എന്നും ബെഹ്‌റ വ്യക്തമാക്കി.

ദിലീപിനെ തിരിച്ചെടുത്തത് തെറ്റെന്ന് കമല്‍ഹാസന്‍, ഡബ്ല്യുസിസിയുടെ പോരാട്ടം ന്യായം, അവര്‍ക്ക് പിന്തുണദിലീപിനെ തിരിച്ചെടുത്തത് തെറ്റെന്ന് കമല്‍ഹാസന്‍, ഡബ്ല്യുസിസിയുടെ പോരാട്ടം ന്യായം, അവര്‍ക്ക് പിന്തുണ

മുത്തലാഖും എസ്സിഎസ്ടി ബില്ലും... പാര്‍ലമെന്‍റ് വര്‍ഷകാല സമ്മേളനം പൊടിപാറും, മോദിക്ക് ഗുണമാകുമോ?മുത്തലാഖും എസ്സിഎസ്ടി ബില്ലും... പാര്‍ലമെന്‍റ് വര്‍ഷകാല സമ്മേളനം പൊടിപാറും, മോദിക്ക് ഗുണമാകുമോ?

English summary
siddique supports dileep
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X