കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കളി കാര്യമാകുമോ? മനോരമ, മാതൃഭൂമി, ഏഷ്യാനെറ്റ് പ്രമുഖര്‍ക്കെതിരെ പൊട്ടിത്തെറിച്ച് സിദ്ധാര്‍ഥ് ഭരതന്‍!

  • By Kishor
Google Oneindia Malayalam News

കൊച്ചി: ഇത്തരമൊരു വാര്‍ത്ത വന്നതിന്റെ ആഘാതം ഇതുവരെ മാറിയിട്ടില്ല. മനസ്സ് ശാന്തമായതിന് ശേഷം ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാം - നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന്‍ ഇന്നലെ പറഞ്ഞതാണിത്. നടിയെ തട്ടിക്കൊണ്ടുപോയ കേസിലെ ഒരു പ്രതിയെ പിടികൂടിയത് തന്റെ ഫ്‌ലാറ്റില്‍ നിന്നാണെന്ന് പലരും വാര്‍ത്ത കൊടുത്തതാണ് സിദ്ധാര്‍ഥിനെ തകര്‍ത്തുകളഞ്ഞത്.

Read Also: നടിയെ തട്ടിക്കൊണ്ടുപോയ കാറില്‍ പുരുഷബീജം, അതും ഉമിനീര് കലര്‍ന്നത്.. പത്രവാര്‍ത്ത പറയുന്നതെന്ത്?

Read Also: നടിയെക്കൊണ്ട് അരുതാത്തത് ചെയ്യിച്ച ശേഷം വീഡിയോ പിടിച്ചു.. ഈ വീഡിയോ കാണിച്ചാണോ പേടിപ്പിക്കൽ?

Read Also: മലയാളത്തിലെ ജനപ്രിയ നടന്‍ ബാംഗ്ലൂരിലെത്തി ആക്രമിക്കപ്പെട്ട നടിയുടെ പ്രതിശ്രുത വരനെ കണ്ടതെന്തിന്?

Read Also: കൊച്ചിയില്‍ ഓടുന്ന കാറില്‍ വെച്ച് നടിക്ക് എന്താണ് സംഭവിച്ചത്? ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ തന്നെ!

ഇന്നിതാ സിദ്ധാര്‍ഥ് ഭരതന്‍ പ്രതികരിച്ചിരിക്കുന്നു. അതും ശക്തമായിത്തന്നെ. ഇല്ലാത്ത വാര്‍ത്തകള്‍ നല്‍കിയ റിപ്പോര്‍ട്ടര്‍, മാതൃഭൂമി, മലയാള മനോരമ, ഏഷ്യാനെറ്റ് ന്യൂസ്, തുടങ്ങിയ മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും എന്നാണ് സിദ്ധാര്‍ഥ് ഭരതന്‍ പറയുന്നത്. സിദ്ധാര്‍ഥിന്റെ വികാരഭരിതമായ വാക്കുകളിലേക്ക്..

കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ...

കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ...

മലയാളത്തിന്റെ പ്രിയപ്പെട്ട യുവ നടിയെ തട്ടിക്കൊണ്ടു പോയ കേസുമായി ബന്ധപെട്ടു സിനിമ മേഖലയില്‍ ഉള്ളവരെയും അല്ലാത്തവരെയുമായി നിരവധി പേരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. കേവലം പേരിലുള്ള സമാനത കൊണ്ട് എന്റെ കീഴില്‍ ജോലി ചെയ്യുന്ന ഗ്രാഫിക് ഡിസൈനര്‍ ആയ സുഹൃത്തിനെ പോലീസ് തെറ്റിദ്ധാരണ കൊണ്ട് ചോദ്യം ചെയ്തിരുന്നു.

തെറ്റിദ്ധാരണ ആയിരുന്നു, വിട്ടയച്ചു

തെറ്റിദ്ധാരണ ആയിരുന്നു, വിട്ടയച്ചു

നിരപരാധി ആണെന്ന് ബോധ്യപ്പെട്ടു അദ്ദേഹത്തെ വിട്ടയച്ചു. ഇതില്‍ പോലീസിന് പറ്റിയ തെറ്റിദ്ധാരണയില്‍ ഖേദം അറിയിക്കുകയും ചെയ്തത് വാസ്തവമാണ്. ഈ സംഭവത്തിന്റെ അടിസ്ഥാനത്തില്‍ എന്റെ വീട് റെയ്ഡ് ചെയ്തെന്നും ഞാന്‍ വീട്ടില്‍ ഉള്ളപ്പോള്‍ ആയിരുന്നു എന്നും, എനിക്ക് പ്രതികളുമായി അടുത്ത ബന്ധമുണ്ടെന്നും വ്യാജ വാര്‍ത്തകള്‍ ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതായി അറിഞ്ഞു.

മാധ്യമ വിചാരണ ചെയ്യുന്നത് എന്തിന്

മാധ്യമ വിചാരണ ചെയ്യുന്നത് എന്തിന്

ഈ പറയുന്ന ദിവസം ഞാനും എന്റെ അമ്മയും തൃശൂര്‍ ഒരു മേളയില്‍ പങ്കെടുക്കകയായിരുന്നു, മനുഷ്വത്വ രഹിതമായ ഇത്തരം വാര്‍ത്തകള്‍ കെട്ടി ചമയ്ക്കുന്ന വാര്‍ത്ത മാധ്യമങ്ങള്‍ക്കെതിരെ ഞാന്‍ ശക്തമായി പ്രതിഷേധിക്കുന്നു. നാട്ടില്‍ പോലീസും നിയമങ്ങളും ഉള്ളപ്പോള്‍, മാധ്യമങ്ങള്‍ എന്തിനാണ് വ്യാജ പ്രതികളെ സൃഷ്ടിച്ചു മാധ്യമ വിചാരണ ചെയ്യുന്നത്.

ആര്‍ക്ക് വേണ്ടിയാണ് ഇതൊക്കെ

ആര്‍ക്ക് വേണ്ടിയാണ് ഇതൊക്കെ

എന്താണ് എന്നെയും എന്റെ അമ്മയേയും പത്ര താളുകളില്‍ അക്ഷരങ്ങള്‍ വിസര്‍ജിച്ചു വ്യക്തിഹത്യ ചെയ്യുന്നതിന്റെ ഗൂഢ ലക്ഷ്യം? കേസിനെ വഴി തെറ്റിക്കാന്‍ അവര്‍ ആര്‍ക്കു വേണ്ടിയാണ്, എന്തിനാണ് ഇത്ര പാട് പെടുന്നത്? എന്നെയും എന്റെ കൂടെ ജോലി ചെയ്യുന്നവരെയും എന്റെ കുടുംബത്തെയും അവഹേളിക്കാന്‍ വേണ്ടി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തവര്‍ക്കെതിരെ നടപടിയുണ്ടാകും.

ഇവരെ പേരെടുത്ത് പറഞ്ഞു

ഇവരെ പേരെടുത്ത് പറഞ്ഞു

റിപ്പോര്‍ട്ടര്‍, മാതൃഭൂമി, മലയാള മനോരമ, ഏഷ്യാനെറ്റ് ന്യൂസ്, മറുനാടന്‍ മലയാളിതുടങ്ങിയ മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ ശക്തമായി സ്വീകരിക്കും എന്ന് അറിയിക്കുന്നു. ഒപ്പം തന്നെ ഉത്തരവാദിത്തമുള്ള മാധ്യമങ്ങള്‍ വാര്‍ത്ത തിരുത്തി നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയുന്നു. - ഇതാണ് സിദ്ധാര്‍ഥ് ഭരതന്റെ ഫേസ്ബുക്ക് പോസ്റ്റ്.

കെപിഎസി ലളിത പറഞ്ഞത്

കെപിഎസി ലളിത പറഞ്ഞത്

നഗരത്തില്‍ നടിയെ ആക്രമിച്ചത് പണത്തിന് വേണ്ടിയാണെന്ന് കെപിഎസി ലളിത കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നടിയെ ആക്രമിച്ച കേസില്‍ തന്റെ മകന്‍ സിദ്ധാര്‍ത്ഥ് ഭരതന് പങ്കില്ല. മകനെ സംബന്ധിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. തങ്ങളെ ചെളി വാരിയെറിയാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്.

മകന്‍ തെറ്റുകാരനല്ല

മകന്‍ തെറ്റുകാരനല്ല

തന്റെ മകന്‍ തെറ്റുകാരനല്ല, കേസുമായി ബന്ധപ്പെട്ട് മകന്‍ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ ജനങ്ങള്‍ക്ക് അവനെ ശിക്ഷിക്കാം. കെപിഎസി ലളിതയുടെ മകനും നടനുമായ സിദ്ധാര്‍ത്ഥ് ഭരതന്റെ കാക്കനാട്ടെ ഫ്‌ളാറ്റില്‍ നിന്നാണ് പ്രതികളില്‍ ഒരാളെ പിടികൂടിയതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ഇവര്‍ പ്രതികരിച്ചത്. സിദ്ധാര്‍ത്ഥ് ഭരതനും ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിരുന്നു.

ആരും വിശ്വസിക്കില്ല

ആരും വിശ്വസിക്കില്ല

മാധ്യമങ്ങള്‍ എന്നും മറ്റുള്ളവരുടെ ചോര ഊറ്റി കുടിച്ചിട്ടെ ഉള്ളൂ വിവരം ഉള്ളവര്‍ അവര്‍ എഴുതി വിടുന്നത് എല്ലാം വിശ്വസിക്കില്ല സിദ്ധാര്‍ത്ഥ്. അറിയാവുന്ന ആളാണെങ്കില്‍ പോലും സംശയിപ്പിക്കുന്ന രീതിയിലുള്ള റിപ്പോര്‍ട്ടിംഗ് ആണ് നടന്നിരിക്കുന്നത്, അവരത് തിരുത്തണം, തിരുത്തിപ്പിക്കണം. - സോഷ്യല്‍ മീഡിയയില്‍ സിദ്ധാര്‍ഥ് ഭരതന് മികച്ച പിന്തുണയാണ് കിട്ടുന്നച്.

ഞങ്ങളുണ്ട് ഒപ്പം

ഞങ്ങളുണ്ട് ഒപ്പം

സത്യം തെളിയുമ്പോള്‍ താങ്കളോട് മാപ്പു പറയുവാനുള്ള സന്മനസ്സെങ്കിലും ഈ നെറികെട്ടവന്മാര്‍ക്കു ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.. ധൈര്യമായിരിക്കൂ, ഞങ്ങളുണ്ട് താങ്കളുടെ ഒപ്പം. ആടിനെ പട്ടിയാക്കുന്ന മാധ്യമങ്ങളിലെ ഒരു തിരുത്തല്‍ താങ്കളുടെ മനസ്സില്‍ സൃഷ്ടിച്ച വേദനകള്‍ക്ക് പരിഹാരമാവുമോ? ഇക്കൂട്ടര്‍ മേലില്‍ ഇതാവര്‍ത്തിക്കാതിരിക്കണമെങ്കില്‍ അവര്‍ക്കെതിരെ കോടതിയില്‍ പോണം.

മാധ്യമങ്ങളെങ്കിലും പറയട്ടെ

മാധ്യമങ്ങളെങ്കിലും പറയട്ടെ

സത്യം ഒരിക്കലും തെളിയുകയില്ല. മാധ്യമങ്ങളെങ്കിലും അത് പറയുന്നതിലെന്താണ് തെറ്റ്. മാധ്യമങ്ങള്‍ ഉണ്ടായിട്ടു ഇങ്ങനെയാണ് നാട്ടില്‍ നടക്കുന്നതെങ്കില്‍ അതില്ലാത്ത ഒരവസ്ഥ ആലോചിക്കാന്‍ പോലുമാവില്ല - സിദ്ധാര്‍ഥ് ഭരതന്റെ ഫേസ്ബുക്ക് പോസ്്റ്റിന് താഴെ ഇങ്ങനെ കമന്റിടുന്നവരുമുണ്ട്.

English summary
Sidharth Bharathan Facebook post against popular media.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X