Get Updates
Get notified of breaking news, exclusive insights, and must-see stories!

ചന്ദ്രേട്ടനെതിരെ വീട്ടമ്മയുടെ പരാതി; സിദ്ധാര്‍ത്ഥ് പ്രതികരിയ്ക്കുന്നു

ദിലീപിനെ നായകനാക്കി സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രത്തിനെതിരെ ഒരു വീട്ടമ്മ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ചിത്രത്തില്‍ കാണിയ്ക്കുന്ന സാങ്കല്‍പിക നമ്പര്‍ തന്റേതാണെന്നും അത് കാരണം തനിക്ക് നിരന്തരം കോളുകളാണെന്നുമാണ് വീട്ടമ്മയുടെ പരാതി. സിനിമയുടെ പ്രദര്‍ശനം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യവുമായാണ് വീട്ടമ്മ കോടതിയെ സമീപിച്ചത്.

എന്നാല്‍ ചിത്രത്തില്‍ ഉപയോഗിച്ചിരിയ്ക്കുന്ന ഫോണ്‍ നമ്പര്‍ അസിസ്റ്റന്റ് ഡയറക്ടറുടേതാണെന്ന വിശദീകരണവുമായി സംവിധായകന്‍ സിദ്ധാര്‍ത്ഥ് ഭരതന്‍ രംഗത്തെത്തി. സിനിമ ഇറങ്ങിയ ശേഷം അദ്ദേഹത്തിന് ഒരുപാട് ഫോണ്‍കോളുകളും വന്നിട്ടുണ്ട്. അസിസ്റ്റന്റ് ഡയറക്ടറുടേയും ഈ പറയുന്ന വീട്ടമ്മയുടെയും ഒരേ നമ്പറാകാന്‍ സാധ്യതയില്ലല്ലോ എന്നാണ് സിദ്ധാര്‍ത്ഥിന്റെ ചോദ്യം. ഒരക്കം മാറിയോ മറ്റോ ആവും കോള്‍ വന്നതെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു.

siddarth

ഒരു ചിത്രം വിജയ്ച്ചാല്‍ അതിനെ ചൊല്ലി ഇല്ലാക്കഥകള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും സംവിധായകന്‍ പറയുന്നു. പക്ഷെ ഇവിടെ പ്രതികരിച്ചിരിയ്ക്കുന്നത് ഒരു വീട്ടമ്മയാണ്. അതിന്റെ നിജസ്ഥിതി എന്താണെന്നറിയില്ല. എന്തായാലും സിനിമയില്‍ ഉപയോഗിച്ചിരിയ്ക്കുന്നത് അസിസ്റ്റന്റ് ഡയറക്ടറുടെ നമ്പറാണ്. സംവിധായകന്‍ എന്ന നിലയിക്ക് ഇക്കാര്യം എനിക്കും അറിയാം- സിദ്ധാര്‍ത്ഥ് പറഞ്ഞു.

ചിത്രത്തില്‍ മൂന്ന് പ്രൊഡ്യൂസറാണ് ഉള്ളത്. പ്രൊഡ്യൂസേഴ്‌സിലൊരാളായ ആഷിഖ് ഉസ്മാന്‍ വിളിച്ചപ്പോഴാണ് ഇങ്ങനെ ഒരു സംഭവം അറിയുന്നത്. വിവരം അറിഞ്ഞപ്പോള്‍ തന്നെ ഒപ്പം പ്രവര്‍ത്തിച്ചവരോട് അന്വേഷിക്കുകയും ചെയ്തു. ഇനി എന്തെങ്കിലും പാകപ്പിഴ സംഭവിച്ചിട്ടുണ്ടോ എന്നറിയാനായിരുന്നു വിളിച്ചത്. നമ്പര്‍ മാറിയിട്ടില്ല എന്ന് തന്നെയാണ് അവരും ഫറഞ്ഞത്. ഇതൊരു സാങ്കല്‍പിക നമ്പര്‍ അല്ല. ആയിരുന്നെങ്കില്‍ തീര്‍ച്ചയായും അത് ഞങ്ങളുടെ തെറ്റാണെന്ന് പറയാം- സിദ്ധാര്‍ത്ഥ് വ്യക്തമാക്കി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+