കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിദ്ധാര്‍ത്ഥിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി... പ്രതീക്ഷാനിര്‍ഭരം

Google Oneindia Malayalam News

കൊച്ചി: കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നടനും സംവിധായകനും ആയ സിദ്ധാര്‍ത്ഥ് ഭരതന്റെ ആരോഗ്യനിലയില്‍ വലിയ പുരോഗതി. അപകടം നടന്ന ആദ്യ ദിവസങ്ങളില്‍ യന്ത്ര സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

സിദ്ധാര്‍ത്ഥിന്റെ രക്തസമ്മര്‍ദ്ദം ഇപ്പോള്‍ സാധാരണ നിലയിലെത്തിയിട്ടുണ്ട്. കൂടാതെ പരീക്ഷണാടിസ്ഥാനത്തില്‍ വെന്റിലേറ്ററില്‍ നിന്ന് മാറ്റുകയും ചെയ്തു. അമ്മയായ കെപിഎസി ലളിത വിളിച്ചപ്പോള്‍ സിദ്ധാര്‍ത്ഥ് പ്രതികരിയ്ക്കുകയും ചെയ്തിരുന്നു.

വെന്റിലേറ്ററില്ലാതെ

വെന്റിലേറ്ററില്ലാതെ

വെന്റിലേറ്ററിന്റെ സഹായമില്ലാതെ തന്നെ സിദ്ധാര്‍ത്ഥ് ജീവന്‍ നിലനിര്‍ത്തുന്നു എന്നത് ഏറെ പ്രതീക്ഷ നല്‍കുന്ന വാര്‍ത്തയാണ്. പരീക്ഷണാടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം രാവിലെ വെന്റിലേറ്റര്‍ മാറ്റിയത്.

സ്വയം ശ്വസിയ്ക്കുന്നു

സ്വയം ശ്വസിയ്ക്കുന്നു

സിദ്ധാര്‍ത്ഥിന് ഇപ്പോള്‍ സ്വയം ശ്വസിയ്ക്കാന്‍ കഴിയുന്നുണ്ട്.

തലയോട്ടിയിലെ പൊട്ടല്‍

തലയോട്ടിയിലെ പൊട്ടല്‍

അപകടത്തില്‍ തലയോട്ടിയില്‍ പൊട്ടലുണ്ടായിട്ടുണ്ട്. എന്നാല്‍ ഇത് മരുന്ന് കഴിച്ചുകൊണ്ട് തന്നെ ഭേദമാക്കാം.

കൈകാലുകളിലെ പൊട്ടല്‍

കൈകാലുകളിലെ പൊട്ടല്‍

കൈകാലുകളിലും എല്ലുകള്‍ പൊട്ടിയിട്ടുണ്ട്. ഇതില്‍ ചിലത് ഗുരുതരമാണ്. സങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ ഇതിന് ആവശ്യമാണ്.

മരുന്നുകളോട്

മരുന്നുകളോട്

സിദ്ധാര്‍ത്ഥിന്റെ ശരീരം ഇപ്പോള്‍ മരുന്നുകളോട് നന്നായി പ്രതികരിയ്ക്കുന്നുണ്ട്. തലച്ചോറിലെ രക്തസ്രാവത്തിന്റെ പ്രശ്‌നം അവസാനിച്ചാല്‍ മറ്റ് ശസ്ത്രക്രിയകള്‍ നടത്താനാകുമെന്ന പ്രതീക്ഷയിലാണ് ഡോക്ടര്‍മാര്‍.

 അമ്മ വിളിച്ചു

അമ്മ വിളിച്ചു

അപകടം നടന്ന് 30 മണിക്കൂറുകള്‍ക്ക് ശേഷമാണ് സിദ്ധാര്‍ത്ഥില്‍ നിന്ന് പ്രതീക്ഷയുടെ ഒരു പ്രതികരണം ലഭിച്ചത്. അമ്മ കെപിഎസ് ലളിത പേര് വിളിച്ചപ്പോള്‍ സിദ്ധാര്‍ത്ഥ് പ്രതികരിച്ചിരുന്നു.

അപകടം

അപകടം

സെപ്തംബര്‍ 12 ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയ്ക്കാണ് ചമ്പക്കരയ്ക്കടുത്ത് വച്ച് സിദ്ധാര്‍ത്ഥ് ഭരതന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത്. ഉടന്‍ തന്നെ കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

English summary
Actor-director Sidharth Bharathan, was removed from ventilator on Monday morning on an experimental basis.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X