സിദ്ധാര്‍ത്ഥ് ഭരതന്‍ നടന്നു തുടങ്ങി, രണ്ടാഴ്ചക്കുള്ളില്‍ ആശുപത്രി വിടും
കൊച്ചി:വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന സിദ്ധാര്‍ത്ഥ് നടന്നു തുടങ്ങി. രണ്ടാഴ്ചക്കുള്ളില്‍ വീട്ടിലേക്ക് മാറ്റാമെന്നും ഡോക്ടര്‍മ്മാര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിലായി സിദ്ധാര്‍ത്ഥിന്റെ കൈയിലും തുടയിലും സര്‍ജറി നടത്തിയിരുന്നു. സര്‍ജറി വിജയകരമായതിനാലാണ് ഇത്രയും വേഗം നടക്കാന്‍ കഴിഞ്ഞത്. ഫിസിയോതെറാപ്പി ചികിത്സയുടെ ഭാഗമായാണ് ഡോക്ടറുടെ നിര്‍ദേശത്തോടെ നടന്നു തുടങ്ങിയത്.

ഈ മാസം 12നാണ് വൈറ്റിലയില്‍ വെച്ച് കാര്‍ അപകടത്തില്‍പ്പെടുന്നത്. വളരെ ഗുരുതരമായ അവസ്ഥയില്‍ കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശിപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. സിനിമാലോകവും ആരാധകരും സിദ്ധാര്‍ത്ഥിന്റെ തിരിച്ചു വരവിനു വേണ്ടി കാത്തിരിക്കുകയാണ്












Click it and Unblock the Notifications