സിദ്ധിഖിനെ കൊന്നത് വ്യക്തമായ ആസൂത്രണത്തോടെ!! ഉപയോഗിച്ചത് പ്രത്യേക തരം കത്തി! ഒറ്റ കുത്തിന് തീര്‍ത്തു
ഉപ്പളയിലെ സിപിഎം പ്രവര്‍ത്തകന്‍ അബൂബക്കര്‍ സിദ്ധിഖിനെ കൊന്നത് വ്യക്തമായ ആസൂത്രണത്തോടെ. ഒറ്റ കുത്തിന് തീര്‍ക്കാനായി പ്രത്യേകം തയ്യാറാക്കിയ കത്തിയുപയോഗിച്ചാണ് കൊല നടത്തിയതെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്തു. രക്തം അധികം പുറത്തുവരാതെ ബാഹ്യമായ മുറിവുകള്‍ ഒന്നും പ്രകടമാകാതെ തന്നെ മരണം ഉറപ്പാക്കുന്ന പ്രത്യേക തരം കത്തിയാണ് ഇതെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്.
2009 ല്‍ മുത്തൂറ്റ് വധക്കേസില്‍ ഉപയോഗിച്ച പ്രത്യേക തരം എസ് കത്തി ഏറെ ചര്‍ച്ചയായിരുന്നു. ബിജെപി അനുഭാവികളായ പ്രതികള്‍ ഉപയോഗിച്ച ഈ കത്തിക്ക് പിന്നിലും മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോയെന്ന കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്.

ഒറ്റ കുത്തിന്
പൈവളികെ റോഡില്‍ സോങ്കാല്‍ പ്രതാപ് നഗറിലെ അബൂബക്കര്‍ സിദ്ധിഖ് (23) നെ തിങ്കളാഴ്ച രാത്രിയോടെയാണ് ഒരു സംഘം ആളുകള്‍ എത്തി കുത്തികൊലപ്പെടുത്തിയത്. സിദ്ദിഖ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ബൈക്കിലെത്തിയ അക്രമി സംഘം സിദ്ദിഖിനെ കുത്തുകയായിരുന്നു.

ആശുപത്രിയിലേക്ക്
കുത്തേറ്റുവീണ സിദ്ദിഖിനെ നാട്ടുകാര്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നെഞ്ചിലും വയറ്റിലും ആഴത്തില്‍ കുത്തേറ്റിരുന്നു.വയറ്റിലേറ്റ കുത്താണ് മരണകാരണമെന്ന് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ട്.

മദ്യവില്‍പ്പന തര്‍ക്കം
മദ്യ വില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ അശ്വത് സിദ്ധിഖിനെ കൊലപ്പെടുത്താന്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ അശ്വത് കൈയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് അശ്വത്തിനെ കുത്തി.

ഒളി സങ്കേതത്തില്‍
അടിവയററിലേറ്റ ആഴത്തിലുള്ള മുറിവായിരുന്നു മരണകാരണമെന്ന് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കൊലയ്ക്ക് ശേഷം ഒളിവില്‍ പോയ അശ്വത്തിനേയും സുഹൃത്ത് കാര്‍ത്തിക്കിനേയും സോങ്കാലിലെ ഒളിസങ്കേതത്തില്‍ എത്തി തിങ്കളാഴ്ച തന്നെ പോലീസ് പിടികൂടിയിരുന്നു.

കുറ്റിക്കാട്ടില്‍ നിന്ന്
അറസ്റ്റിലായ പിന്നാലെ അശ്വത് തന്നെയാണ് കത്തി കുറ്റി കാട്ടില്‍ നിന്ന് പോലീസിന് എടുത്തുകൊടുത്തതെന്ന് മനോരമ വാര്‍ത്തയില്‍ പറയുന്നുണ്ട്. സാധാരണ കത്തിയില്‍ നിന്നും വ്യത്യസ്തമായി അഗ്രഭാഗത്ത് കൂര്‍ത്ത മുനകളുള്ള പ്രത്യേകം സജ്ജമാക്കിയ കത്തി വിദേശത്ത് നിന്ന് എത്തിച്ചതാണോയെന്ന സംശയം ഉണ്ട്.

ബാഹ്യ മുറിവില്ലാതെ
സിദ്ധിഖിനെ കുത്തിയത് വയറിലായിരുന്നു. എന്നാല്‍ ഈ കത്തി ഉപയോഗിച്ചുള്ള ആക്രമണത്തില്‍ അധികം മുറിവുകള്‍ ഉണ്ടാവിലെന്ന് പോലീസ് പറഞ്ഞു. ബാഹ്യ മുറിവുകളേക്കാള്‍ കൂടുതല്‍ ആന്തരിക അവയവങ്ങള്‍ക്കാണ് മുറിവ് സംഭവിക്കുക.

കൊല്ലാന്‍ തന്നെ
ആന്തരിക അവയവങ്ങള്‍ തകര്‍ത്ത് ജീവന്‍ ഇല്ലാതാക്കുക തന്നെയായിരുന്നു അശ്വിത്തിന്‍റേയും സംഘത്തിന്‍റേയും ഉദ്ദേശം. അശ്വിത്ത് ഈ കത്തി സ്ഥിരമായി കൈയ്യില്‍ കരുതാറുണ്ടെന്നും പോലീസ് പറഞ്ഞു. സിദ്ദിഖിനെ കുത്തിയപ്പോള്‍ തന്നെ കുടലുമാല പുറത്തുവന്നിരുന്നു.

പരിശോധിക്കും
അശ്വത്ത് വിദേശത്താണ് ഇതിന് മുന്‍പ് ജോലി ചെയ്തിരുന്നത്. പ്രത്യേകം ലോഹക്കൂട്ടോടെ തയ്യാറാക്കിയ ഈ കത്തി വിദേശത്ത് നിന്ന് വരുമ്പോള്‍ പ്രത്യേകം ഉദ്ദേശത്തോടെ കൊണ്ടുവന്നതാണോയെന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.












Click it and Unblock the Notifications