Get Updates
Get notified of breaking news, exclusive insights, and must-see stories!

സിദ്ധിഖിനെ അരുംകൊല ചെയ്ത ആര്‍​എസ്എസുകാരന്‍ അശ്വത് പോലീസ് പിടിയില്‍.. കത്തി കണ്ടെത്തി

കാസര്‍ഗോഡ് മഞ്ചേശ്വരത്ത് സിപിഎം പ്രവര്‍ത്തകനെ കുത്തികൊന്ന കേസിലെ പ്രധാനപ്രതി പോലീസ് പിടിയില്‍. കൂട്ടുപ്രതികള്‍ക്കായുള്ള അന്വേഷണം പോലീസ് വ്യാപിപിച്ചു. അതേസമയം കൊല്ലപ്പെട്ട സിദ്ധിഖിന്‍റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന് വിലാപയാത്രയായി ഉപ്പളയിലേക്ക് കൊണ്ടുപോയി.

കേസിലെ മുഴുവന്‍ പ്രതികളേയും തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. കേസില്‍ അറസ്റ്റിലായ പ്രധാനപ്രതി അശ്വിത്തിനെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. വിവരങ്ങള്‍ ഇങ്ങനെ

കുത്തി കൊന്നു

കുത്തി കൊന്നു

പൈവളികെ റോഡില്‍ സോങ്കാല്‍ പ്രതാപ് നഗറിലെ അബൂബക്കര്‍ സിദ്ധിഖ് (23) നെ ഇന്നലെ രാത്രിയോടെയാണ് ഒരു സംഘം ആളുകള്‍ എത്തി കുത്തികൊലപ്പെടുത്തിയത്. സിദ്ദിഖ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ബൈക്കിലെത്തിയ അക്രമി സംഘം സിദ്ദിഖിനെ കുത്തുകയായിരുന്നു.

ആശുപത്രിയിലേക്ക്

ആശുപത്രിയിലേക്ക്

കുത്തേറ്റുവീണ സിദ്ദിഖിനെ നാട്ടുകാര്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നെഞ്ചിലും വയറ്റിലും ആഴത്തില്‍ കുത്തേറ്റിരുന്നു.

മദ്യവില്‍പ്പന

മദ്യവില്‍പ്പന

മദ്യ വില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ അശ്വത് സിദ്ധിഖിനെ കൊലപ്പെടുത്താന്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ അശ്വത് കൈയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് അശ്വത്തിനെ കുത്തി.

അടിവയറ്റില്‍

അടിവയറ്റില്‍

അടിവയററിലേറ്റ ആഴത്തിലുള്ള മുറിവായിരുന്നു മരണകാരണമെന്ന് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കൊലയ്ക്ക് ശേഷം ഒളിവില്‍ പോയ അശ്വത്തിനേയും സുഹൃത്ത് കാര്‍ത്തിക്കിനേയും സോങ്കാലിലെ ഒളിസങ്കേതത്തില്‍ എത്തിയാണ് പോലീസ് പിടികൂടിയത്.

ചോദ്യം ചെയ്യുന്നു

ചോദ്യം ചെയ്യുന്നു

ഇരുവരേയും പോലീസ് ചോദ്യം ചെയ്യുകയാണ്. ഇന്ന് വൈകീട്ടോടെ മാത്രമേ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുള്ളൂ. കൊലയാളികള്‍ ഉപയോഗിക്ക ബൈക്ക് പോലീസ് സംഭവസ്ഥലത്തിന് സമീപത്ത് വെച്ച് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.

കര്‍ണാടകയിലേക്ക്

കര്‍ണാടകയിലേക്ക്

അക്രമി സംഘത്തിലുള്ളവര്‍ കര്‍ണാടകത്തിലേക്ക് കടന്നതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചു. കാസര്‍കോട് ഡി.വൈ.എസ്.പി എം.വി സുകുമാരന്റെ നേതൃത്വത്തിലുള്ള 20 അംഗ പ്രത്യേകസംഘമാണ് കേസന്വേഷിക്കുന്നത്.

സമാധാന അന്തരീക്ഷം

സമാധാന അന്തരീക്ഷം

പ്രദേശത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്ന് സിപിഎം ആരോപിച്ചു. ആര്‍എസ്എസ് ക്രിമിനല്‍ സംഘമാണ് സിദ്ധിഖിന്‍റെ കൊലപാതകത്തിന് പിന്നിലെന്നും ആര്‍എസ്എസും എസ്ഡിപിഐയും കൊലപാതകങ്ങള്‍ നടത്തി നാട്ടില്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും കോടിയേരി ബാലകൃഷ്മന്‍ ആരോപിച്ചു.

ബന്ധമില്ല

ബന്ധമില്ല

എന്നാല്‍ കൊലപാതകവുമായി ബിജെപി ആര്‍എസ്എസിന് യാതൊരു ബന്ധവുമില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് പിഎസ് ശ്രീധരന്‍പിള്ള പറഞ്ഞു. പ്രാദേശിക പ്രശ്നമാണ് കൊലയില്‍ കലാശിച്ചതെന്നും അതിനെ രാഷ്ട്രീയവത്കരിക്കരുതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+