കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുമ്മനത്തിന്റെ ജനരക്ഷാ യാത്ര തീര്‍ന്നു, ഇനി ചെന്നിത്തലയുടെ പടയൊരുക്കം, റെക്കോര്‍ഡിടും

കുമ്മനത്തിന്റെ ജനരക്ഷാ യാത്ര തീര്‍ന്നു, ഇനി ചെന്നിത്തലയുടെ പടയൊരുക്കം, റെക്കോര്‍ഡിടും

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: ഓരോ കാലത്തും രാഷ്ട്രീയത്തില്‍ ഓരോരോ ട്രെന്റുകളുണ്ട്. കേരള രാഷ്ട്രീയത്തിലെ ഇപ്പോഴത്തെ ട്രെന്റ് ജാഥകളാണ്. കുമ്മനത്തിന്റെ ജനരക്ഷാ യ്ത്രയ്ക്ക് പിന്നാലെ ഇനി കേരളം കാണാനിരിക്കുന്നത് ചെന്നിത്തലയുടെ പടയൊരുക്കമാണ്. സിപിഎം ജിഹാദി ആക്രമണങ്ങള്‍ക്കെതിരെയാണ് കുമ്മനം ജനരക്ഷാ യാത്ര നടത്തിയത്. എന്നാല്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയാണ് ചെന്നിത്തലയുടെ പടയൊരുക്കം.

സോഷ്യല്‍ മീഡിയയില്‍ വധഭീഷണിയെന്ന് പോസ്റ്റ്: ഗായിക വെടിയേറ്റ് മരിച്ചു, പിന്നില്‍ ഗുണ്ടാസംഘം!
പടയൊരുക്കത്തിന്റെ ഭാഗമായി ഒരു കോടി ഒപ്പു ശേഖരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവഞ്ചനയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കൊപ്പം ഇതാ ഞങ്ങളുടെ കൈയ്യൊപ്പ് എന്ന് രേഖപ്പെടുത്തിയാണ് ഒപ്പ് ശേഖരിക്കുന്നത്. ഒപ്പിടാന്‍ കഴിയാത്തവര്‍ക്ക് വിരലടയാളം രേഖപ്പെടുത്തിയാല്‍ മതി.

ചെന്നിത്തലയുടെ പടയൊരുക്കം

ചെന്നിത്തലയുടെ പടയൊരുക്കം

ബിജെപിയുടെ ജനരക്ഷാ യാത്രയ്ക്ക് പിന്നാലെ യുഡിഎഫും ജാഥയ്‌ക്കൊരുങ്ങുകയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടക്കുന്ന യാത്രയ്ക്ക് പടയൊരുക്കം എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

 ഒരുകോടി ഒപ്പ്

ഒരുകോടി ഒപ്പ്

ഇതിന്റെ ഭാഗമായി ഒരു കോടി ഒപ്പു ശേഖരിക്കാന്‍ യുഡിഎഫ് തീരുമാനിച്ചിരിക്കുകയാണ്. പ്രവര്‍ത്തകര്‍ ഭവന സന്ദര്‍ശനം നടത്തി മൂന്നര മീറ്റര്‍ നീളവും ഒരു മീറ്റര്‍ വീതിയുമുള്ള വെള്ള ബാനറിലാണ് ഒപ്പു ശേഖരിക്കുന്നത്.

 സിഗ്നേച്ചര്‍ ക്യാംപെയ്ന്‍

സിഗ്നേച്ചര്‍ ക്യാംപെയ്ന്‍

രാജ്യത്ത് ഇതുവരെ നടന്നിട്ടുള്ള ഏറ്റവും വലിയ സിഗ്നേച്ചര്‍ ക്യാംപെയിന്‍ ആയിരിക്കുമിതെന്നാണ് യുഡിഎഫ് വൃത്തങ്ങള്‍ പറയുന്നത്. ഒരു ബൂത്തില്‍ നിന്ന് കുറഞ്ഞത് 500 ഒപ്പ് ശേഖരിക്കും.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജന വഞ്ചനയ്‌ക്കെതിരെയാണ് ചെന്നിത്തലയുടെ പടയൊരുക്കം. വിവിധ ബൂത്തുചകളില്‍ നിന്ന് ശേഖരിക്കുന്ന ഒപ്പിട്ട ബാനറുകള്‍ ഒന്നിച്ച് തയ്പ്പിക്കാനും ആലോചിക്കുന്നുണ്ട്.

 ചെന്നിത്തലയ്‌ക്കൊപ്പം

ചെന്നിത്തലയ്‌ക്കൊപ്പം

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവഞ്ചനയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കൊപ്പം ഇതാ ഞങ്ങളുടെ കൈയ്യൊപ്പ് എന്ന് രേഖപ്പടുത്തിയാണ് ഒപ്പു ശേഖരണം. ഒപ്പിടാന്‍ കഴിയാത്തവര്‍ വിരലടയാളം രേഖപ്ടുത്തിയാല്‍ മതി.

ചെന്നിത്തലയ്ക്ക് കൈമാറും

ചെന്നിത്തലയ്ക്ക് കൈമാറും

ഒപ്പിട്ട ബാനറുകള്‍ ജാഥ എത്തുന്ന വേളയില്‍ മണ്ഡലം കമ്മിറ്റികള്‍ ചെന്നിത്തലയ്ക്ക് കൈമാറും. ഭവന സന്ദര്‍ശനം നടത്തി ഒപ്പു ശേഖരണം ആരംഭിക്കും. ഒരാഴ്ച നീളുന്ന ഭവന സന്ദര്‍ശനവും ഒപ്പ് ശേഖരണ ക്യംപെയ്‌നുമാണ് യുഡിഎഫ് പദ്ധതിയിട്ടിരിക്കുന്നത്.

 രാഹുല്‍ ഗാന്ധിയടക്കം

രാഹുല്‍ ഗാന്ധിയടക്കം

രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കളെ പങ്കെടുപ്പിച്ചാണ് പടയൊരുക്കം നടത്തുന്നത്. ഇതിന്റ ഭാഗമായി കോഴിക്കോട്.,കൊച്ചി , തിരുവനന്തപുരം എന്നിവിടങ്ങളില്‍ വമ്പന്‍ റാലി നടത്തും.


English summary
sign cllection in chennithala's padayorukkam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X