യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; സംസ്ഥാനത്ത് ട്രെയിനുകള്‍ അഞ്ച് മണിക്കൂർവരെ വൈകിയോടുന്നു
കൊച്ചി: സംസ്ഥാനത്ത് ട്രെയിനുകള്‍ പലതും മണിക്കൂറുകളോളം വൈകി ഓടുന്നു. തിരുവനന്തപുരും ഡിവിഷനില്‍ സിഗ്നല്‍ തകരാറും തുടര്‍ന്ന് ട്രാക്ക് അറ്റകുറ്റപ്പണികള്‍ വൈകിയതുമാണ് ട്രെയിന്‍ ഗതാഗത്തെ ബാധിച്ചത്.
കൊച്ചുവേളിക്കടുത്ത് ശനിയാഴ്ച്ച രാത്രിയോടെയാണ് സിഗ്നല്‍ തകരാര്‍ ഉണ്ടായത്. തിരുവനന്തപുരം -കോഴിക്കോട് ജനശാതാബ്ധി എക്സ്പ്രസ് മൂന്നൂ മണിക്കൂറും നാഗർകോവില്‍-മംഗലാപുരം ഏറനാട് എക്സ്പ്രസ് അഞ്ചുമണിക്കൂറോളവുമാണ് വൈകി ഓടുന്നത്.
തിരുവനന്തപരും- ഖൊരഗ്പൂർ രപ്തിസാഗര്‍ എക്സപ്രസ് നാലുമണിക്കൂറും ഷൊര്‍ണൂർ വേണാട് എക്സ്പ്രസ് രണ്ടര മണിക്കൂറും വൈകിയോടുന്നു. തിരുവനന്തപുരത്തു നിന്നും എത്തേണ്ട ജനശതാബ്ധി എക്സ്പ്രസ് വൈകുന്നത് കോഴിക്കോടു നിന്നും ഉച്ചക്ക് 1.45 ന് പുറപ്പടേണ്ട ജനശതാബ്ധി എക്സ്പ്രസ് വൈകുന്നതിന് കാരണമാകും.













Click it and Unblock the Notifications