കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിക്കിം ലോട്ടറിക്ക് നികുതി ഏര്‍പ്പെടുത്തിയത് സുപ്രീം കോടതി ശരിവെച്ചു, കേരളത്തിന് നിര്‍ണായക വിജയം

Google Oneindia Malayalam News

ദില്ലി: സിക്കിം ലോട്ടറിക്ക് പേപ്പര്‍ ലോട്ടറി നിയമപ്രകാരം നികുതി ഏര്‍പ്പെടുത്തിയ കേരള സര്‍ക്കാരിന്റെ തീരുമാനം സുപ്രീം കോടതി ശരിവെച്ചു. ലോട്ടറി ചൂതാട്ടത്തിന്റെ പരിധിയില്‍ വരുന്നതിനാല്‍ സംസ്ഥാനത്തിന് നികുതി പിരിക്കാന്‍ അവകാശമുണ്ടെന്ന് കോടതി പറഞ്ഞു. ഹൈക്കോടതി വിധിയില്‍ 2005ലെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പിരിച്ച നികുതി സിക്കിമിന് കൈമാറണം എന്നായിരുന്നു. ഈ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. മൂല്യവര്‍ധിത നികുതി നിലവില്‍ വരികയും ലോട്ടറി നറുക്കെടുപ്പിന് ലൈസന്‍സ് ഫീ ജനറല്‍ ആക്ട് പ്രകാരം നികുതി ഇല്ലാതാകുകയും ചെയ്തതോടെയാണ് കേരളം പ്രത്യേക നികുതി ഏര്‍പ്പെടുത്തിയത്.

സാഗറില്‍ നിന്ന് ദിലീപിന്റെ രഹസ്യ വിവരങ്ങള്‍ പുറത്ത് വന്നത് ഇങ്ങനെ, വെളിപ്പെടുത്തലുമായി സംവിധായകന്‍സാഗറില്‍ നിന്ന് ദിലീപിന്റെ രഹസ്യ വിവരങ്ങള്‍ പുറത്ത് വന്നത് ഇങ്ങനെ, വെളിപ്പെടുത്തലുമായി സംവിധായകന്‍

1

നേരത്തെ ലോട്ടറി കേന്ദ്ര സര്‍ക്കാരിന് കീഴില്‍ വരുന്ന വിഷയമായതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ നികുതി ചുമത്താനുള്ള നിയമം പാസാക്കാനാകില്ല എന്നായിരുന്നു സിക്കിം ലോട്ടറിയുടെ വാദം. ഇത് കേരള ഹൈക്കോടതി അംഗീകരിക്കുകയും ചെയ്തു. ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി. പേപ്പര്‍ ലോട്ടറിക്ക് നികുതി ഏര്‍പ്പടുത്തി കൊണ്ട് 2005ലാണ് കേരളം നിയമം പാസാക്കിയത്. എന്നാല്‍ സിക്കിം സര്‍ക്കാരും പാലക്കാട് മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സ് പ്രൊപ്രൈറ്റര്‍ എ ജോണ്‍ കെന്നഡിയും 2008ല്‍ സമര്‍പ്പിച്ച് അപ്പീല്‍ പരിഗണിച്ച് ഹൈക്കോടതി നിയമത്തിലെ സുപ്രധാന വ്യവസ്ഥകള്‍ റദ്ദാക്കിയിരുന്നു.

സിക്കിം ലോട്ടറി വിറ്റതില്‍ നിനന് 250 കോടിയോളം രൂപയാണ് നികുതിയായി പിരിച്ചിരുന്നത്. ലോട്ടറി കേന്ദ്ര വിഷയം ആയതിനാല്‍ സംസ്ഥാന നിയമസഭയ്ക്ക് നികുതി ചുമത്തി കൊണ്ടുള്ള നിയമം പാസാക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഒരു സംസ്ഥാനത്തിന്റെ സംരംഭത്തിന് മേല്‍ മറ്റൊരു സംസ്ഥാനത്തിന് നികുതി ഏര്‍പ്പെടുത്താനാകില്ലെന്നും ഹൈക്കോടതി വിധിച്ചിരുന്നു. അതുകൊണ്ട് നികുതി തിരികെ നല്‍കണമെന്നായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം. വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ചൂതാട്ടത്തിന്റെ പരിധിയിലാണെന്നായിരുന്നു കേരളത്തിന്റെ വാദം.

അതേസമയം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ലോട്ടറി നികുതി കേസില്‍ സംസ്ഥാന സര്‍ക്കാരിന് വിജയം ലഭിക്കുന്നത്. സുപ്രീം കോടതി കേസിന്റെ വാദം കേള്‍ക്കലിന് മുന്നോടിയായി സംസ്ഥാന ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നികുതി വകുപ്പിലെയും സര്‍ക്കാര്‍ അഭിഭാഷകരുടെയും യോഗം വിളിച്ചിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും, അഭിഭാഷകരും തമ്മില്‍ ഏകോപനമില്ലാത്തത് കൊണ്ടാണ് നികുതി കേസുകളില്‍ സര്‍ക്കാര്‍ നിരന്തരം പരാജയപ്പെടുത്തുന്നത് എന്നായിരുന്നു വിമര്‍ശനം.

കോണ്‍ഗ്രസിനെ തിരിച്ചെത്തിക്കാന്‍ രാഹുലിന്റെ പ്ലാന്‍, രണ്ട് നിര്‍ദേശങ്ങള്‍ ഇങ്ങനെ, ജി23ക്കും റോള്‍കോണ്‍ഗ്രസിനെ തിരിച്ചെത്തിക്കാന്‍ രാഹുലിന്റെ പ്ലാന്‍, രണ്ട് നിര്‍ദേശങ്ങള്‍ ഇങ്ങനെ, ജി23ക്കും റോള്‍

Recommended Video

cmsvideo
രാജ്യത്ത് കൊവിഡ് നാലാം തരംഗം വരുന്നു, മുന്നറിയിപ്പുമായി വിദഗ്ദര്‍ | Oneindia Malayalam

English summary
sikkim lottery case: supreme court says kerala's decision on imposing tax on sikkim lottery is correct
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X