കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹത്രാസ് സംഭവത്തില്‍ മൗനം; ആഗ്രയില്‍ മായാവതിയുടെ കോലം കത്തിച്ച് ദളിതര്‍

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ മുഴുവൻ നടുക്കിയ ഹാത്രാസ് സംഭവത്തില്‍ മൗനം പാലിച്ചെന്നാരോപിച്ച് ബഹുജൻ സമാജ്‌വാദി പാർട്ടി (ബിഎസ്പി) നതേവാവ് മായാവതിയുടെ പോസ്റ്ററുകളും കോലങ്ങളും കത്തിച്ച് ദളിത് വംശജര്‍. ദളിത് വിഭാഗങ്ങളുടെ ശക്തി കേന്ദ്രമായ ആഗ്രയിലാണ് സംഭവം. ഹാത്രാസ് ദുരന്തത്തെക്കുറിച്ചുള്ള മായാവതിയുടെ നിശബ്ദതയില്‍ ശക്തമായി എതിര്‍പ്പാണ് മേഖലയില്‍ നിന്നും ഉയര്‍ന്നു വരുന്നത്. മറ്റ് രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ ഇരയുടെ കുടുംബത്തെ പിന്തുണയ്‌ക്കാനായി സന്ദർശനം നടത്തിയിട്ടുണ്ടെങ്കിലും ബിഎസ്പി മേധാവിയുടെ ഭാഗത്ത് നിന്നും അത്തരമൊരു സമീപനം ഉണ്ടായില്ലെന്നാണ് ജാതവ് മഹാപഞ്ചായത്ത് പ്രസിഡന്റ് രാംവീർ സിംഗ് കർദാം പറയുന്നത്. മായാവതിയോട് ദലിതർക്ക് വലിയ ആദരവുണ്ടെങ്കിലും അവര്‍ക്ക് അത് തിരിച്ചുണ്ടെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കണക്ക് കൂട്ടൽ പിഴയ്ക്കാതെ ജോസ് .. വഴങ്ങി സിപിഎം .. ഇടതുപ്രവേശം ക്ലൈമാക്സിലേക്ക്; സീറ്റ് ധാരണകൾ ഇങ്ങനെകണക്ക് കൂട്ടൽ പിഴയ്ക്കാതെ ജോസ് .. വഴങ്ങി സിപിഎം .. ഇടതുപ്രവേശം ക്ലൈമാക്സിലേക്ക്; സീറ്റ് ധാരണകൾ ഇങ്ങനെ

അതേസമയം, സംഭവത്തില്‍ പ്രതിഷേധിച്ച് ബിഎസ് നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. മായാവതിയുടെ കോലം കത്തിച്ചത് സിആർ‌പി‌സി സെക്ഷൻ 144 ന്റെ ശക്തമായ ലംഘനമാണെന്നും പാർട്ടി മേധാവിയിലുള്ള ദലിതരുടെ വിശ്വാസത്തിന്റെ ലംഘനമാണെന്നും ആരോപിച്ച് ബി‌എസ്‌പി സിറ്റി ചീഫ് വിമൽ കുമാറും രംഗത്തെതി. ബിഎസ്പി നേതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ നിരവധി പേര്‍ക്കെതിരെ പൊലീസ് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

mayawati-

അതിനിടെ, ആം ആദ്മി പാർട്ടി (എഎപി) നേതാവ് സഞ്ജയ് സിങ്ങിന് നേരെ ഹാത്രാസ് സന്ദർശന വേളയിൽ ദലിത് സമുദായത്തിൽപ്പെട്ടവർ മഷി കുപ്പി എറിഞ്ഞതിന് ദിവസങ്ങൾക്ക് ശേഷം ദലിത് നേതാവും സാമൂഹിക പ്രവർത്തകനുമായ രാജ്കുമാർ നാഗ്രത്ത് സംഭവത്തെ അപലപിച്ച് രംഗത്തെത്തി. ഇത്തരം നടപടികള്‍ അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്താമാക്കി. ഹത്രാസ് സംഭവത്തില്‍ കുറ്റവാളികളെ ജയിലിലേക്ക് അയച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താൻ രാഷ്ട്രപതി രാം നാഥ് കോവിന്ദിന് വ്യക്തിപരമായി ഒരു മെമ്മോറാണ്ടം അയച്ചിട്ടുണ്ടെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് യോഗി ആദിത്യനാഥിനെ നീക്കം ചെയ്യണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ബീഹാറിൽ കോൺഗ്രസ് തൂത്തുവാരും ! കളത്തിലിറങ്ങാൻ രാഹുലിന്റെ 30 അംഗ ടീം, ഒപ്പം പ്രിയങ്കയുടെ ഗെയിം പ്ലാനുംബീഹാറിൽ കോൺഗ്രസ് തൂത്തുവാരും ! കളത്തിലിറങ്ങാൻ രാഹുലിന്റെ 30 അംഗ ടീം, ഒപ്പം പ്രിയങ്കയുടെ ഗെയിം പ്ലാനും

 ഞെട്ടിച്ച് പിജെ ജോസഫ് ; 15 സീറ്റിലും മത്സരിക്കും .. യുഡിഎഫിൽ പുതിയ പോര് , തടയിടാൻ കോൺഗ്രസ് ഞെട്ടിച്ച് പിജെ ജോസഫ് ; 15 സീറ്റിലും മത്സരിക്കും .. യുഡിഎഫിൽ പുതിയ പോര് , തടയിടാൻ കോൺഗ്രസ്

English summary
Silence over Hathras incident; Dalits burn Mayawati's posters and effigies in Agra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X