കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിൽസില ജ്വല്ലറി കവർച്ച കേസിലെ പ്രതി പോലീസ് പിടിയിൽ; കീഴടക്കിയത് അതിർത്തി ജില്ലയിൽ

Google Oneindia Malayalam News

കൊടുവള്ളി: സ്വർണനഗരിയെ ഞെട്ടിച്ച സിൽസില ജ്വല്ലറി കവർച്ച കേസിലെ പ്രതി പോലീസ് പിടിയിൽ. പശ്ചിമബംഗാളിലെ ബംഗ്ലാദേശ് അതിർത്തിയായ മാൾഡയിൽ നിന്നാണ് പ്രതി അക്രൂസ് അമാൻ പിടിയിലായത്. ഫോൺകോൾ പിന്തുടർന്നാണ് പൊലീസ് പ്രതിയെ വലയിലാക്കിയത്.

theft

കൊടുവള്ളി പോലീസ് ശേഖരിച്ച അനേകം ഫോൺ കോളുകളിൽ നിന്നും ഒരു ഫോൺ കാൾ കേന്ദ്രീകരിച്ച നടത്തിയ അന്വേഷണത്തിൽ എത്തിച്ചേർന്നത് മാവോയിസ്റ് അധീനതയിൽ ഉള്ള പശ്ചിമ ബംഗാളിലെ ഇൻഡൊ-ബംഗ്ലാ അതിർത്തിയായ മാൾഡയിൽ ആയിരുന്നു. അവിടെനിന്നും ആയിരക്കണക്കിന് ആളുകളുടെ എതിർപ്പിനെ വകവെക്കാതെ വീട് വളയുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഇതിനെ s രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ കിലോമീറ്ററുകളോളം അതിസാഹസികമായി ഓടിച്ചിട്ട് പോലീസ് പിടികൂടി.


മുംബൈയിലെ ജ്വല്ലറിയിൽ നിന്നും 40 കിലോ സ്വർണ്ണം മോഷ്ടിച്ച കേസിൽ ജയിലിൽ നിന്നും അടുത്തിടെ മോചിതനായതാണ് മുഹമ്മദ് അക്രൂസ് അമാൻ.

കൊടുവള്ളി സിഐ ചന്ദ്രമോഹന്റെ നേതൃത്വത്തിൽ SI പ്രജീഷും സംഘവുമാണ് പ്രതിയെ പിടികൂടിയത്. സിവിൽ പോലീസ് ഓഫീസർമാരായ അൻവർ റഷീദ്, ജയപ്രകാശ്, ഷാജി, ഹരിദാസൻ, ഷിബിൽ ജോസഫ്, രാജീവ് ബാബു എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു

English summary
silsila jewellery robbery- man arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X