
വിവാദങ്ങളും പ്രതിഷേധങ്ങളും: സിൽവർ ലൈൻ സംവാദം ഇന്ന്; സർക്കാർ പ്രതികരണം എന്ത്?
തിരുവനന്തപുരം: വിവാദങ്ങളും പ്രതിഷേധങ്ങളും നിലനിൽക്കെ സർക്കാർ നിശ്ചയിച്ച സിൽവർ ലൈൻ സംവാദം ഇന്ന് നടക്കും. തിരുവനന്തപുരത്ത് രാവിലെ 11 മണിക്കാണ് സംവാദം. വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ് എന്ന പേരിലാണ് സിൽവർ ലൈൻ സംവാദം സംഘടിപ്പിച്ചിരിക്കുന്നത്.സംവാദത്തിലേക്ക് ആദ്യം ക്ഷണിച്ചത് ജോസഫ് സി മാത്യുവിനെ ആണ്. പിന്നാലെ വിമർശകരുടെ പാനലിൽ നിന്ന് ഇദ്ദേഹത്തെ ഒഴിവാക്കി. ഇത് വലിയ രീതിയിലുള്ള വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.
ഇതിന് പിന്നാലെ ഇത്തരത്തിലുള്ള ചർച്ചകൾ നടത്തേണ്ടത് കെ. റെയിൽ അല്ല എന്നും സർക്കാർ ആണെന്നും വ്യക്തമാക്കി അലോക് വർമയും രംഗത്ത് എത്തി. ശേഷം, സിൽവർ ലൈൻ സംവാദത്തിൽ നിന്ന് അലോക് വര്‍മയും ശ്രീധര്‍ രാധാകൃഷ്ണനും പിന്മാറിയിരുന്നു.
നിലവിൽ എതിർക്കുന്നവരുടെ പാനലിൽ ആര് വി ജി മേനോന് മാത്രം ആണ് ഉളളത്. സംവാദത്തിലേക്ക് സര്‍ക്കാര്‍ ക്ഷണിക്കണം എന്ന ആവശ്യം തള്ളിയതോടെയാണ് അലോക് വര്‍മയുടെ പിന്മാറ്റം. വിരമിച്ച റെയിൽവേ ബോർഡ് മെമ്പർ സുബോധ് കുമാർ ജയിൻ, കേരള സാങ്കേതിക സർവകലാശാല മുൻ വി സി ഡോ. കുഞ്ചെറിയ പി ഐസക്, എസ് എൻ രഘു ചന്ദ്രൻ നായർ എന്നീ മൂന്ന് പേരാണ് നിലവിൽ സിൽവർ ലൈൻ പദ്ധതിയെ അനുകൂലിക്കുന്നവരുടെ പാനലിൽ ഉള്ളത്. എന്നാൽ, പ്രതിഷേധങ്ങൾ മറികടന്ന് പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന നിലപാടിലാണ് സർക്കാർ.
അതേസമയം, പദ്ധതിയെ രൂക്ഷമായി വിമർശിക്കുന്ന പ്രതിപക്ഷം സംവാദത്തിന് എതിരെയും ശക്തമായ വിമർശനം ഉന്നയിച്ച് രംഗത്ത് എത്തിയിരുന്നു. ജനങ്ങളുടെ കണ്ണിൽപ്പൊടി ഇടാനുളള തട്ടിക്കൂട്ട് സംവാദം, വെറും പ്രഹസനം എന്നിങ്ങനെയാണ് പ്രതിപക്ഷം വിമർശിച്ചത്. ഇന്നത്തെ സംവാദം ഏകപക്ഷീയമെന്ന് ചൂണ്ടിക്കാട്ടി മെയ് 4 ന് ജനകീയ പ്രതിരോധ സമിതി ബദൽ സംവാദം പ്രഖ്യാപിച്ചിട്ടുണ്ട്.
അതേ സമയം, സിൽവർ ലൈൻ വിഷയവുമായി ബന്ധപ്പെട്ട് സംവാദം നടത്താൻ സർക്കാർ തീരുമാനിച്ചത് കഴിഞ്ഞ ആഴ്ചയിൽ ആണ്. വിമർശകർ പദ്ധതിയെ സംബന്ധിച്ച് പറയുന്ന കാര്യങ്ങൾ കേൾക്കുന്നതിനും സർക്കാർ മറുപടി നൽകുന്നതിനും വേണ്ടിയാണ് യോഗമെന്നും സർക്കാർ അറിയിച്ചിരുന്നു. സിൽവർ ലൈൻ പദ്ധതിയിൽ സാങ്കേതിക സംശയം ഉന്നയിക്കുന്ന വ്യക്തികളുമായാണ് ചർച്ചയെന്ന് സർക്കാർ വ്യക്തമാക്കി. എന്നാൽ, പദ്ധതിയെ എതിർക്കുന്ന സമരക്കാർക്ക് ചർച്ചയിലേക്ക് ക്ഷീണം ഇല്ല.
അതേസമയം, സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് കേരളത്തിന്റെ വിവിധ ഇടങ്ങളിൽ വിവിധ രീതിയിൽ ഉള്ള സംഘർഷങ്ങൾ ആയിരുന്നു നടന്നിരുന്നത്. നാട്ടുകാരും പ്രതിപക്ഷവും ഒത്തു ചേർന്ന് ആയിരുന്നു പ്രതിഷേധങ്ങൾ സംഘടിപ്പിച്ചത്. സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായുള്ള കല്ലിടലിനെ തുടർന്നുള്ള പ്രതിഷേധങ്ങളും കേരളത്തിൽ നടക്കുകയാണ്. ഇതിന് പിന്നാലെയാണ് തലസ്ഥാനത്ത് സംവാദത്തിന് വേദി ഒരുങ്ങുന്നത്.
ഇന്നലെ സിൽവർ ലൈൻ പ്രതിഷേധക്കാരെ മർദ്ദിച്ച സി പി എം ഏരിയ കമ്മിറ്റി അംഗങ്ങൾക്ക് എതിരെ പൊലീസ് കേസ് എടുത്തിരുന്നു. കണ്ണൂർ നടാലിൽ കെ. റെയിൽ പദ്ധതിയുടെ ഭാഗമായി കല്ലിടൽ നടന്നിരുന്നു. ഇതിന് എതിരെ പ്രതിഷേധിച്ചവരെ സി പി എം അംഗങ്ങൾ മർദ്ദിക്കുകയാണ് ചെയ്തത്. ഇതിന് പിന്നാലെയാണ് സി പി എം ഏരിയ കമ്മിറ്റി അംഗങ്ങൾക്ക് എതിരെ പൊലീസ് കേസ് എടുത്തത്.
അതേസമയം, കണ്ണൂർ നടാലിൽ ഇന്നലെ പത്തു മണിയോടു കൂടി സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായുള്ള കല്ലിടൽ ആരംഭിച്ചിരുന്നു. എടക്കാട് പോലീസ് സ്റ്റേഷനിൽ എത്തി സുരക്ഷ വിലയിരുത്തിയ ശേഷമാണ് ഉദ്യോഗസ്ഥർ കല്ലിടാൻ എത്തിയിരുന്നത്. അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ കണ്ണൂർ നടാലിൽ വലിയ രീതിയിൽ ഉളള പ്രതിഷേധമാണ് പദ്ധതിയ്ക്ക് എതിരെ നടന്നത്. ജില്ലയിൽ സ്ഥാപിച്ച കല്ലുകൾ രാത്രിയിൽ പിഴുത് മാറ്റിയിരുന്നു. ഈ അക്രമ സംഭവങ്ങൾക്ക് പിന്നാലെയാണ് രണ്ടു പേർക്ക് എതിരെ പോലീസ് കേസെടുത്തത്.
എടക്കാട് ഏരിയ കമ്മിറ്റി അംഗം, പ്രാദേശിക പ്രവർത്തകൻ എന്നിവർക്ക് എതിരെയാണ് പോലീസ് കേസ്. സി പി എം പ്രവർത്തകർ പ്രതിഷേധക്കാരെ കൈ കൊണ്ടു അടിച്ചു എന്നാണ് കേസ്. അതേസമയം, ഇക്കഴിഞ്ഞ ദിവസവും കണ്ണൂർ ജില്ലയിൽ സിൽവർ ലൈൻ പദ്ധതിയുടെ കല്ലിടൽ നടന്നിരുന്നു. എടക്കാട് നടാല്‍ ഭാഗത്ത് ആയിരുന്നു കല്ലിടൽ നടന്നത്. എന്നാൽ, ഇതിന് പിന്നാലെ ഉച്ചയ്ക്കുശേഷം വലിയ രീതിയിലുള്ള സംഘർഷമാണ് എടക്കാട് നടന്നത്.
സി പി എമ്മും - കോൺഗ്രസ് പ്രവർത്തകരും തമ്മിലാണ് സംഘർഷം ഉണ്ടായത്. പദ്ധതിയുടെ ഭാഗമായുള്ള സർവ്വേ നടപടികൾ പുരോഗമിക്കുന്നതിനിടെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തുകയായിരുന്നു. തുടർന്ന് പ്രതിഷേധക്കാരെ പൊലീസ് സ്ഥലത്ത് നിന്നും നീക്കം ചെയ്തു. ഇതിന് പിന്നാലെ എടക്കാട് ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തിൽ സ്ഥലത്ത് സി പി എം പ്രവർത്തകർ എത്തി.
ഇതിന് ശേഷ മാണ് കോൺഗ്രസ് പ്രവർത്തകരും സി പി എം പ്രവർത്തകരും തമ്മിൽ സംഘർഷം നടന്നത്.സംഘർഷത്തിൽ ഉന്തും തള്ളും ഉണ്ടാവുകയും പൊലീസ് ഇടപെട്ട് ഇരുവരെയും പിരിച്ചു വിടുകയും ചെയ്തു. അതേസമയം, സംഭവത്തിന് പിന്നാലെ രണ്ട് സി പി എം പ്രവർത്തകരെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. കോൺഗ്രസുകാരെ കൈയേറ്റം ചെയ്തതിനായിരുന്നു പൊലീസിന്റെ നടപടി. എന്നാൽ, പൊലീസ് നടപടിക്ക് എതിരെ സി പി എം നേതാക്കൾ പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു.
ബലാത്സംഗ കേസ്; നടൻ വിജയ് ബാബു ഹൈക്കോടതിയിലോ? ; മുൻകൂർ ജാമ്യ ഹർജി നൽകിയേക്കുമെന്ന് സൂചന
തുടർന്ന് പോലീസ് ഉദ്യോഗസ്ഥരും സി പി എം നേതാക്കളും തമ്മിൽ വാക്കേറ്റമുണ്ടായി. സർവ്വേ കല്ലിടൽ നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് സംഭവങ്ങൾ ഉണ്ടായത്. ഇതിന് പിന്നാലെ ഇവിടെ എത്തിയ സി പി എം പ്രവർത്തകർ പ്രദേശ വാസികളോട് സംസാരിച്ചിരുന്നു. ഇതോടെ പദ്ധതിയ്ക്ക് എതിരെ പരസ്യമായി പ്രതിഷേധിക്കാനോ പ്രതികരിക്കാനോ നാട്ടുകാർ തയ്യാറായില്ല. ഈ സംഘർഷങ്ങളും പ്രതിഷേധങ്ങളും എല്ലാം നിലനിൽക്കെയാണ് ഇന്ന് പദ്ധതിയുടെ ഭാഗമായി സർക്കാരിന്റെ നേതൃത്വത്തിൽ സംവാദം നടക്കുന്നത്.